-
വര്‍ക്കിങ് മദറായതിനാല്‍ മക്കളെ ശരിയായി നോക്കാനാവുന്നില്ല എന്ന കുറ്റബോധമുണ്ടോ? കേറ്റ് മിഡില്ടണോടാണ് ചോദ്യം. എപ്പോഴും തോന്നാറുണ്ടെന്ന് കേറ്റിന്റെ ഉത്തരം. 'ഹാപ്പി ബേബി ഹാപ്പി മമ്മി' എന്ന പരിപാടിയിലാണ് കേറ്റ് ഞെട്ടിക്കുന്ന ഈ ഉത്തരവുമായി എത്തിയത്.
കൂള്‍ മദറായാണ് കേറ്റ് ലോകമെങ്ങും അറിയപ്പെടുന്നത്. 'മക്കള്‍ക്ക് വേണ്ടി എന്ത് ചെയ്യുമ്പോഴും ഏറ്റവും നന്നായി ചെയ്യാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ രാജകുടുംബത്തിലെ ഉത്തരവാദിത്തങ്ങള്‍ക്കൊപ്പം വേണം അവയും ചെയ്യാന്‍.' മൂന്ന് മക്കളുടെ അമ്മയായ കേറ്റ്.

'അവരെ സ്കൂളില്‍ ഡ്രോപ്പ് ചെയ്യാന്‍ പോകാന്‍ പറ്റാത്തതിലൊക്കെ എനിക്ക് വലിയ വിഷമം തോന്നാറുണ്ട്. ചിലപ്പോഴൊക്കെ അമ്മ ഞങ്ങളെ സ്കൂളില്‍ ഡ്രോപ്പ് ചെയ്യാമോ എന്നവര്‍ ചോദിക്കും. നഴ്സറിയില്‍ പോകുന്ന ജോര്‍ജും ഷാര്ലറ്റുമാണ് ഈ ചോദ്യം മിക്കപ്പോഴും ചോദിക്കുക.'
'അമ്മയാകുക എന്നത് വലിയൊരു വെല്ലുവിളിയാണ്. നമ്മുടെ തന്നെ തീരുമാനങ്ങളെ നമ്മള് തന്നെ പലപ്പോഴും ചോദ്യം ചെയ്തുകൊണ്ടിരിക്കും. നമുക്ക് കുഞ്ഞ് ജനിക്കുമ്പോള്‍ മുതല്‍ തന്നെ ഇത്തരം ഒരു ഘട്ടത്തിലേയ്ക്ക് നമ്മള് കടക്കും.' കേറ്റ് പറയുന്നു.
Content Highlights: Kate Middleton Discusses about Mommy Guilt
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..