Photo: Twitter|PaulOommen
കര്‍ണാടക സ്വദേശിയായ ശ്രീനിവാസ മൂര്‍ത്തി തന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശം ആഘോഷമായി നടത്തി. അതിനെന്താണ് എന്നാണോ. ആഘോഷങ്ങളുടെ മുന്‍നിരയില്‍ ഉണ്ടായിരുന്നത് ശ്രീനിവാസ മൂര്‍ത്തിയുടെ ഭാര്യ മാധവിയായിരുന്നു. ഹാളില്‍ തന്നെ മനോഹരമായ പിങ്ക് സാരിയണിഞ്ഞ് പുഞ്ചിരിയോടെ മാധവി ഇരുന്നിരുന്നു. നിറയെ ആഭരണങ്ങളും മുല്ലപ്പൂവും അണിഞ്ഞ സുന്ദരിയായ മാധവി വിരുന്നുകാരെ അത്ഭുതപ്പെടുത്തി. എന്നാല്‍ മാധവി സോഫയില്‍ നിന്ന് എഴുന്നേല്‍ക്കുകയോ ആളുകളെ സ്വീകരിക്കുകയോ ചെയ്തിരുന്നില്ല. മൂന്ന് വര്‍ഷം മുമ്പ് അപകടത്തില്‍ മരിച്ച ഭാര്യയുടെ മെഴുകു പ്രതിമയായിരുന്നു അത്.
മൂന്ന് വര്‍ഷം മുമ്പ് തിരുപ്പതി യാത്രക്കിടെയാണ് വേഗതയേറിയ ട്രക്കിനെ മറികടക്കുന്നതിനിടയില്‍ കാര്‍ മറിഞ്ഞ് മാധവി മരിക്കുന്നത്. ഒപ്പം ഉണ്ടായിരുന്ന മക്കള്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.
സ്വന്തമായി ഒരു വലിയ വീട് വേണമെന്ന് മാധവിയുടെ ആഗ്രഹമായിരുന്നു. 57 കാരനായ ശ്രീനിവാസ അത് നിറവേറ്റാന്‍ തീരുമാനിക്കുകയായിരുന്നു. 25 ഓളം ആര്‍കിടെക്ടുമാരെ ശ്രീനിവാസ കണ്ടു. എന്നാല്‍ വീടിനൊപ്പം ഭാര്യയുടെ ജീവന്‍ തുടിക്കുന്ന പ്രതിമ എന്ന ആശയം നടപ്പാക്കാന്‍ പറ്റിയ ആരെയും അയാള്‍ക്ക് കണ്ടെത്താനായില്ല.
അങ്ങനെയാണ് മേഷ് രങ്കണദാവരു എന്ന ആര്‍ക്കിടെക്ട് വെല്ലുവിളി ഏറ്റെടുത്തത്. അദ്ദേഹമാണ് ലിവിങ് റൂമില്‍ മാധവിയുടെ പ്രതിമ സ്ഥാപിക്കാമെന്ന് നിര്‍ദേശം വച്ചത്.
പ്രമുഖ പാവ നിര്‍മാതാക്കളായ ഗോമ്പി മാനിയാണ് മാധവിയുടെ പ്രതിമ സലിക്കോണ്‍ മിശ്രിതം ഉപയോഗിച്ച് നിര്‍മിച്ചത്. മാധവിയുടെ അതേ വലിപ്പത്തിലാണ് പ്രതിമ. ട്വിറ്ററില്‍ പ്രതിമയുടെ ചിത്രങ്ങള്‍ വൈറലാണ്.
'ഇത് ഹൃദയം അലിയിച്ചു കളയുന്നു. ഭാര്യ ഒപ്പമില്ലാത്തതിന്റെ വേദന ഉള്ളിലുള്ളപ്പോഴും ആ പ്രതിമ അവര്‍ക്കൊപ്പം അവള്‍ എപ്പോഴും ഉള്ളതിന്റെ പ്രതീകമാണ്.' ചിത്രങ്ങള്‍ക്ക് പലരും കമന്റ് നല്‍കുന്നത് ഇങ്ങനെ.
Content Highlights: Karnataka Man fulfills late wife's dream of owning a bungalow by installing her statue photos viral
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..