-
ഒരാളെപ്പോലെ ഏഴുപേരുണ്ടെന്നാണ് പറയാറുള്ളത്. അത്തരത്തില്‍ സെലിബ്രിറ്റികളോട് ഛായയുള്ള നിരവധി പേരുടെ ചിത്രങ്ങളും വൈറലായിട്ടുണ്ട്. ഋതിക് റോഷന്‍, പ്രിയങ്ക ചോപ്ര, സെയ്ഫ് അലി ഖാന്‍, ആലിയ ഭട്ട് തുടങ്ങിയവരുടെയെല്ലാം അപരന്മാരെ കണ്ടെത്തിയ സോഷ്യല്‍മീഡിയ ഇപ്പോള്‍ മറ്റൊരാളുടെ പുറകെയാണ്. ഇക്കുറി അത് നടി കരിഷ്മ കപൂറിനോടു സാദൃശ്യമുള്ള പെണ്‍കുട്ടിയാണ്.
ടിക്ടോക്കില്‍ താരമായ ഹീനാ എന്ന പെണ്‍കുട്ടിയാണ് കരിഷ്മയുമായുള്ള അപൂര്‍വ സാദൃശ്യത്തോടെ വൈറലാകുന്നത്. കരിഷ്മയുടെ സിനിമകളിലെ സംഭാഷണങ്ങളും ഗാനങ്ങളും ചേര്‍ത്താണ് ഹീന ടിക്ടോക്ക് ചെയ്തിരിക്കുന്നത്. വെറുതെയങ്ങു പറയുകയല്ല കരിഷ്മയുടെ ഓരോ ഭാവംപോലും ഹീന അതുപോലെ പകര്‍ത്തിയിട്ടുണ്ട്.
ഹീനയുടെ വീഡിയോകള്‍ക്കായി കാത്തിരിക്കുന്ന നിരവധി പേരുമുണ്ട്. 2.4 മില്യണ്‍ ഫോളോവേഴ്‌സ് ആണ് കക്ഷിക്ക് ടിക്ടോക്കിലുള്ളത്.
ഹീന ശരിക്കും കരിഷ്മയെപ്പോലെ ഉണ്ടെന്നും അതിശയിപ്പിക്കുന്ന രൂപസാദൃശ്യമാണെന്നും താരത്തിന്റെ കാര്‍ബണ്‍ കോപ്പിയാണെന്നും പാവങ്ങളുടെ കരിഷ്മ കപൂറാണെന്നുമൊക്കെ പോകുന്നു വീഡിയോക്കു കീഴെയുള്ള കമന്റുകള്‍.
Content Highlights: Karisma Kapoor's doppelganger spotted on TikTok
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..