കരീന കപൂർ | Photos: instagram.com/kareenakapoorkhan/
പ്രിയപ്പെട്ട ഭക്ഷണത്തിന് മുന്നിൽ വിട്ടുവീഴ്ച ചെയ്യാത്ത താരമാണ് ബോളിവുഡ് നടി കരീന കപൂർ. സംഗതി ഇങ്ങനെയാണെങ്കിലും ഫിറ്റ്നസിലും താരത്തിന് കണിശതയുണ്ട്. ഇഷ്ടമുള്ള ഭക്ഷണം കഴിച്ച് ഇഷ്ടംപോലെ വർക്കൗട്ട് ചെയ്യുന്നതാണ് കരീനയുടെ പോളിസി. ഇപ്പോഴിതാ യോഗാ പരിശീലനത്തിലേക്ക് തിരിയാതെ വഴിയില്ലെന്നും യോഗാധ്യാപക ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നുണ്ടെന്നും പറഞ്ഞ് കരീന പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്.
കഴിഞ്ഞ ദിവസമാണ് കരീന ബിരിയാണി കഴിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചിരുന്നത്. ബിരിയാണി കഴിക്കുന്ന കരീനയും സുഹൃത്തുക്കളുമാണ് വീഡിയോയിലുണ്ടായിരുന്നത്. നാളത്തേക്കുള്ള ഡെസേർട്ട് ഇപ്പോഴേ പ്ലാൻ ചെയ്തുവെന്നും ബിരിയാണി വീഡിയോക്കൊപ്പം കരീന കുറിച്ചിരുന്നു.
തൊട്ടടുത്ത ദിവസം തന്നെ ഹൽവ കഴിക്കുന്നതിന്റെയും വീഡിയോ കരീന പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഭക്ഷണം ആസ്വദിച്ചതൊക്കെ മതിയെന്നും തിരികെ യോഗാ പരിശീലനത്തിലേക്ക് പോകാനുള്ള സമയമായെന്നും പങ്കുവെച്ചിരിക്കുകയാണ് കരീന ഇപ്പോൾ. യോഗ പരിശീലക നിങ്ങളെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുമ്പോൾ ബിരിയാണിയോടും ഹൽവയോടുമൊക്കെ ബൈ പറയാൻ സമയമായി എന്നു പറഞ്ഞാണ് കരീന പോസ്റ്റ് ചെയ്തത്.
വിവിധ യോഗ പോസുകൾ ചെയ്യുന്ന കരീനയാണ് വീഡിയോയിലുള്ളത്. പിന്നാലെ ഹെൽത്തി സാലഡ് കഴിക്കുന്നതിന്റെ ഫോട്ടോയും കരീന സ്റ്റോറിയായി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഞാൻ ബിരിയാണിയും ഹൽവയും മാത്രമല്ല കഴിക്കുന്നത്, കണ്ടോളൂ എന്നു പറഞ്ഞാണ് സാലഡിന്റെ ചിത്രം പങ്കുവെച്ചത്. പയറും വെള്ളരിക്കയും ഉള്ളിയും തക്കാളിയുമൊക്കെ ഇട്ട സാലഡിന്റെ ചിത്രമാണ് പോസ്റ്റ് ചെയ്തത്.
നേരത്തേയും ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ച് കരീന പോസ്റ്റ് ചെയ്തിട്ടുണ്ട്. ഓസ്ട്രിയൻ പേസ്ട്രിയായ ക്രോയ്സാൻ കഴിക്കുന്ന ചിത്രം പങ്കുവെച്ച് നിങ്ങളുടെ ഹൃദയം എന്താണോ ആഗ്രഹിക്കുന്നത് അത് ചെയ്യൂ എന്നാണ് കരീന കുറിച്ചത്.
.jpg?$p=f659f0a&&q=0.8)
നടി മലൈക അറോറയുടെ അമ്മ തയ്യാറാക്കിയ മീൻകറിയുടെ ചിത്രവും തൂശനിലയിൽ വിളമ്പിയ സദ്യയുടെ ചിത്രവുമൊക്കെ താരം മുമ്പ് പങ്കുവെച്ചിട്ടുണ്ട്. 'My favourite meal,' എന്ന ക്യാപ്ഷനോടെ ഹൃദയത്തിന്റെ ഇമോജിയും ഉൾപ്പെടുത്തിയാണ് വാഴയിലയിൽ വിളമ്പിയ ചോറും സാമ്പാറും അവിയലും ഉൾപ്പെടുന്ന ഉച്ചയൂണിന്റെ ചിത്രം താരം പങ്കുവച്ചത്.
Content Highlights: kareena kapoor yoga, celebrity cuisine, biryani, workout
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..