-
നടി കരീന കപൂർ രണ്ടാമതും അമ്മയാകാൻ പോകുന്നുവെന്ന വാർത്ത പുറത്തുവന്നിട്ട് അധികമായില്ല. മകൻ തൈമൂറിന് ഒരു കൂട്ടുവരാൻ പോകുന്ന കാര്യം കരീനയുടെ ഭർത്താവും നടനുമായ സെയ്ഫ് അലി ഖാൻ തന്നെയാണ് പങ്കുവച്ചത്. ഇതിനു പിന്നാലെ കരീനയെക്കുറിച്ചുള്ള വിശേഷങ്ങൾ കൊണ്ടുനിറയുകയാണ് സമൂഹമാധ്യമം. ഇപ്പോഴിതാ സെലിബ്രിറ്റി ന്യൂട്രീഷണിസ്റ്റും കരീനയുടെ പേഴ്സണൽ ന്യൂട്രീഷണിസ്റ്റുമായ റുജുത ദിവേകർ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. കരീനയുടെ ഡയറ്റ് പ്ലാൻ വിശദീകരിച്ചാണ് റുജുത പോസ്റ്റ് ചെയ്തിരിക്കുന്നത്.
മേയ് പകുതി തൊട്ട് ജൂൺ വരെ കരീന ശീലമാക്കിയ ഡയറ്റ് ആണ് റുജുത പങ്കുവെക്കുന്നത്. സുന്ദരിയായിരിക്കാൻ നല്ല ഭക്ഷണങ്ങൾ പാടേ ഉപേക്ഷിക്കണ്ടതില്ലെന്നും സുസ്ഥിരമായ ഡയറ്റ് നിങ്ങളെ സെക്സിയായി നിലനിർത്തുന്നു എന്നു പറഞ്ഞാണ് റുജുത ഡയറ്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പം കരീനയുടെ മനോഹരമായൊരു ചിത്രവും റുജുത പങ്കുവച്ചിട്ടുണ്ട്.
9-10 മണിയാകുന്നതോടെ കുതിർത്തു വച്ച ബദാമോ പഴമോ ആണ് താരം കഴിക്കുന്നത്. അടുത്ത ഭക്ഷണം പന്ത്രണ്ടാകുന്നതോടെയാണ്, ഇത് തൈര് സാദവും പപ്പടവുമായിരിക്കും അല്ലെങ്കിൽ റൊട്ടി, പനീർ സബ്ജി, പരിപ്പു കറി എന്നിവ. രണ്ടിനും മൂന്നിനും ഇടയ്ക്ക് മൂന്നാമത്തെ ഭക്ഷണം കഴിക്കും. ഇത് ഒരു ചെറിയ ബൗൾ പപ്പായയും അല്ലെങ്കിൽ ഒരുകൈ പീനട്ടും ചീസുമാവും. അഞ്ചിനും ആറിനും ഇടയ്ക്ക് നാലാമത്തെ ഭക്ഷണം കഴിക്കും. ഇത് മാംഗോ മിൽക് ഷേക്, ഒരു ബൗൾ ലിച്ചി, എന്നിവയേതെങ്കിലുമാവും. എട്ടുമണിയോടെ അഞ്ചാമത്തെ ഭക്ഷണം കഴിക്കും. വെജ് പുലാവ്- റായ്ത്ത, പാലക് റൊട്ടി- ബൂന്ദി റായ്ത്ത, ദാൽ റൈസ്-സബ്ജി എന്നിവയേതെങ്കിലുമാവും. ഉറങ്ങും മുമ്പ് ഹൽദി മിൽക് കുടിക്കും.
ഇതിനിടയിൽ എപ്പോഴെങ്കിലും വിശന്നാൽ പഴങ്ങൾ, തൈര്, ഉണക്കമുന്തിരി, കാഷ്യൂനട്ട്, നാരങ്ങവെള്ളം, തേങ്ങാവെള്ളം എന്നിവയിലേതെങ്കിലും കഴിക്കും. ഒപ്പം താരത്തിന്റെ വർക്കൗട്ട് രീതികളും റുജുത പങ്കുവച്ചിട്ടുണ്ട്.
Content Highlights: Kareena Kapoor Khan's Nutrition Expert Reveals Her Diet Plan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..