Photos: instagram.com/kareenakapoorkhan/
ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരങ്ങളായ രൺബീർ കപൂറും ആലിയയും വിവാഹിതരായത്. വിവാഹത്തോട് അനുബന്ധിച്ചുള്ള ആഘോഷ ചിത്രങ്ങൾ സാമൂഹിക മാധ്യമത്തിൽ വൈറലായിരുന്നു. രൺബീറിന്റെ പിതൃസഹോദര പുത്രിയും നടിയുമായ കരീന കപൂറും വിവാഹവേദിയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. അക്കൂട്ടത്തിൽ ഏറ്റവും രസകരമായൊരു ചിത്രമാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
ഭർത്താവും നടനുമായ സെയ്ഫ് അലി ഖാനും മക്കൾക്കുമൊപ്പമുള്ള കുടുംബ ചിത്രമാണ് കരീന പങ്കുവെച്ചിരിക്കുന്നത്. നാലുപേരും നാലു ദിക്കിലേക്കു നോക്കിയിരിക്കുന്ന ചിത്രമാണത്. കുടുംബചിത്രം എടുക്കാനുള്ള ബുദ്ധിമുട്ടിനെക്കുറിച്ച് രസകരമായ ക്യാപ്ഷനോടെയാണ് കരീന ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഒരു കുടുംബചിത്രം എടുക്കാനുള്ള ശ്രമം എന്നു പറഞ്ഞാണ് കരീന ക്യാപ്ഷൻ ആരംഭിക്കുന്നത്. സെയ്ഫൂ ദയവു ചെയ്ത് പുഞ്ചിരിക്കൂ.. ടിം മൂക്കിൽ നിന്ന് വിരലെടുക്കൂ.. ജെ മോനേ ഇങ്ങോട്ടു നോക്കൂ.. ആരെങ്കിലുമൊന്ന് ഫോട്ടോ എടുക്കൂ... ക്ലിക്ക്.. - എന്നാണ് കരീന ചിത്രത്തിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ.
ക്യാമറയിലേക്ക് കൃത്യമായി നോക്കിയിരിക്കുന്നത് സെയ്ഫ് മാത്രമാണെന്ന് ചിത്രത്തിൽ കാണാം. രണ്ടു മക്കളും രണ്ടിടങ്ങളിലേക്ക് നോക്കിയിരിക്കുന്നതും പോസ് ചെയ്യാൻ ശ്രമിക്കുന്ന കരീനയുമാണ് ചിത്രത്തിലുള്ളത്. സഹോദരന്റെ വിവാഹം എന്നും കരീന ക്യാപ്ഷനൊപ്പം നൽകിയിട്ടുണ്ട്.
പെർഫെക്റ്റ് ഫാമിലി ഫോട്ടോ എന്നാണ് പലരും ചിത്രത്തിന് കീഴെ കമന്റ് നൽകിയിരിക്കുന്നത്.
Content Highlights: kareena kapoor family photo,ranbir kapoor alia bhatt wedding, saif ali khan kareena kapoor instagram
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..