റോബോട്ടോ സൂപ്പർ മമ്മിയോ അല്ല, കുഞ്ഞുങ്ങളെ നോക്കാൻ സഹായിയെ വച്ചതിനെക്കുറിച്ച് കരീന


കുഞ്ഞ് ജനിച്ചുകഴിഞ്ഞ് ഒരുവർഷം കഴിഞ്ഞുള്ള സമയം ശാരീരിക അവസ്ഥയേക്കാൾ മാനസിക ആരോഗ്യത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്നും കരീന

Photos: instagram.com|kareenakapoorkhan|?hl=en

മാതൃത്വത്തെക്കുറിച്ചും അമ്മയായതിനു ശേഷം ഉണ്ടായ മാറ്റങ്ങളെക്കുറിച്ചുമൊക്കെ നിരന്തരം പങ്കുവെക്കാറുള്ള താരമാണ് ബോളിവുഡ് നടി കരീന കപൂർ. രണ്ടു ഗർഭകാലത്തും മുമ്പത്തെപ്പോലെ സജീവമായി കരിയറിൽ നിന്ന താരം ഗർഭം ഒരസുഖമല്ലെന്നും അതു തിരിച്ചറിഞ്ഞ് കരിയറിൽ തുടരുകയാണ് വേണ്ടതെന്നും പറഞ്ഞിരുന്നു. ഇപ്പോഴിതാ ഭക്ഷണത്തോടുള്ള പ്രിയത്തെക്കുറിച്ചും ഗർഭകാലത്ത് വണ്ണം വച്ചതിനെക്കുറിച്ചും കുഞ്ഞിനെ നോക്കാൻ സഹായിയെ വച്ചതിനെക്കുറിച്ചുമൊക്കെ പങ്കുവെക്കുകയാണ് കരീന.

ഗർഭകാലത്ത് ഇരുപത്തിയഞ്ചു കിലോയോളമാണ് താൻ വണ്ണം വച്ചതെന്നും കരീന. കുഞ്ഞ് ജനിച്ചുകഴിഞ്ഞ് ഒരുവർഷം കഴിഞ്ഞുള്ള സമയം ശാരീരിക അവസ്ഥയേക്കാൾ മാനസിക ആരോഗ്യത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്നും താരം. കുഞ്ഞിനെ നോക്കാൻ സഹായികളെ വച്ചതിനെക്കുറിച്ചും കരീന പറയുന്നുണ്ട്.

ആരുടെയും സഹായമില്ലാതെ തനിക്ക് ജോലിക്ക് പോവുക സാധ്യമായിരുന്നില്ല. താനൊരു റോബോട്ടോ സൂപ്പർ മമ്മിയോ അല്ല. ലോകത്തെവിടെയും മികച്ച അമ്മയായി ഇരിക്കുന്നതിനുള്ള കിരീടവും നൽകുന്നില്ല. ഓരോ അമ്മമാരുടെയും യാത്രകൾ വ്യത്യസ്തമാണ്. നിങ്ങൾക്ക് ജോലി ചെയ്യേണ്ടി വരും, സഹായവും വേണ്ടിവരും. അതിൽ യാതൊരു തെറ്റുമില്ല- കരീന പറയുന്നു.

ഭക്ഷണത്തിന് മുമ്പിൽ വിട്ടുവീഴ്ച ചെയ്യാത്ത താരമാണ് താനെന്നും കരീന പറയുന്നു. പക്ഷേ പാചകം ചെയ്യുന്നതിൽ തനിക്കത്ര മികവില്ല. എന്നാൽ ഭർത്താവും നടനുമായ സെയ്ഫ് അലി ഖാൻ നല്ലൊരു കുക്കാണെന്നും കരീന പറയുന്നു. സെയ്ഫിന്റെ ചിക്കൻ റോസ്റ്റെല്ലാം മികച്ചതാണ്. മകൻ ടിമ്മിന് സ്പാഗെറ്റിയാണ് കൂടുതലിഷ്ടം. സെയ്ഫുണ്ടാക്കുന്ന ഭക്ഷണമെല്ലാം താനും കഴിക്കാറുണ്ട്, ഒപ്പം ആരോഗ്യകരമായിരിക്കുന്നതിൽ വിട്ടുവീഴ്ച ചെയ്യാറില്ല എന്നും കരീന പറയുന്നു.

രണ്ട് ആൺമക്കളെയും ലിംഗസമത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞുകൊടുക്കാറുണ്ടെന്ന് അടുത്തിടെ കരീന പറഞ്ഞിരുന്നു. അമ്മയ്ക്കും അച്ഛനും വീട്ടിൽ തുല്യസ്ഥാനമാണുള്ളതെന്ന ബോധ്യം കുട്ടികളിൽ ബാല്യം മുതൽക്കേ സൃഷ്ടിക്കണമെന്നു പറയുകയായിരുന്നു കരീന.

താൻ എപ്പോൾ പുറത്തേക്കിറങ്ങുമ്പോഴും തൈമുർ എങ്ങോട്ടാണ് പോകുന്നതെന്ന് ചോദിക്കും. ഞാൻ ജോലിക്കു പോവുകയാണെന്നോ, ഷൂട്ടിന് പോവുകയാണെന്നോ ആയിരിക്കും മറുപടി നൽകുക. അച്ഛനെപ്പോലെ തന്നെ അമ്മയും ജോലി ചെയ്യുന്നുണ്ടെന്ന് കുട്ടികൾ തിരിച്ചറിയണം. വീട്ടിൽ പുരുഷൻ മാത്രമല്ല സ്ത്രീയും കരിയറിന് പ്രാധാന്യം നൽകുന്നുണ്ടെന്നും ഒരുപോലെ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും വീട്ടകങ്ങളിൽ നിന്നുതന്നെ കുട്ടികൾ പഠിക്കേണ്ടതുണ്ട്. താനും സെയ്ഫ് അലി ഖാനും ഭക്ഷണം മേശപ്പുറത്തേക്ക് ഒന്നിച്ചാണ് എടുത്തുവെക്കാറുള്ളത്. ഇരുവരും വൈകാരികമായി ആശ്രയിക്കുന്നതിനൊപ്പം സാമ്പത്തിക കാര്യങ്ങൾ പങ്കുവെക്കാറുമുണ്ട്. സ്ത്രീയും പുരുഷനും തുല്യരാണെന്ന് മക്കൾ തിരിച്ചറിയണം. അമ്മ അച്ഛനോളം തുല്യയാണെന്ന് അവർ മനസ്സിലാക്കണം- എന്നാണ് കരീന പറഞ്ഞത്.

Content Highlights: kareena kapoor about motherhood parenting children


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented