Photos: instagram.com/sanjjanaagalrani/
സാമൂഹിക മാധ്യമത്തിൽ സജീവമാണ് തെന്നിന്ത്യൻ താരം സഞ്ജന ഗൽറാണി. അമ്മയാകാനുള്ള കാത്തിരിപ്പിലാണ് താരമിപ്പോൾ. ഇപ്പോഴിതാ ഒമ്പതു മാസം ഗർഭിണിയായിരിക്കുന്ന സഞ്ജന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്.
സീമന്തം ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമാണ് സഞ്ജന പങ്കുവെച്ചിരിക്കുന്നത്. ഭർത്താവ് ഡോ.അസീസ് പാഷയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്.
ലളിതമായ തെന്നിന്ത്യൻ ആചാരപ്രകാരം സീമന്തം ചടങ്ങുകൾ നടത്തിയെന്നും ഒമ്പതാം മാസത്തിലേക്ക് കടക്കുന്നുവെന്നുമാണ് ചിത്രങ്ങൾക്കൊപ്പം സഞ്ജന കുറിച്ചത്. ചടങ്ങിനായി ഒരുക്കിയ മധുര പലഹാരങ്ങളും പഴങ്ങളും പൂക്കളുമെല്ലാം ചിത്രങ്ങളിലുണ്ട്.
ചില സുഹൃത്തുക്കൾ കുടുംബത്തേക്കാൾ നല്ലതാണ് എന്നു പറയുന്നത് ചിലപ്പോഴൊക്കെ സത്യമാണ് എന്നു പറഞ്ഞ് ചടങ്ങിൽ നിന്നുള്ള ഒരു വീഡിയോയും സഞ്ജന പോസ്റ്റ് ചെയ്തിട്ടുണ്ട്. ശരിയായ ആളുകൾക്കൊപ്പം നിൽക്കുമ്പോൾ ജീവിതം മനോഹരമാകുമെന്നും ഇതിനൊപ്പം സഞ്ജന കുറിച്ചു. കരുത്തായി കൂടെ നിൽക്കുന്ന ഭർത്താവിന് നന്ദി പറയുന്നുമുണ്ട് സഞ്ജന.
നേരത്തേ അമ്മയാകാനുള്ള തീരുമാനത്തെക്കുറിച്ചും സഞ്ജന പങ്കുവെച്ചിരുന്നു. മുപ്പത്തിനാലു വയസ്സായിരിക്കുകയാണ്. മാതൃത്വത്തെ പുൽകാനുള്ള സമയം അതിക്രമിച്ചു എന്നു തോന്നി. അതിലുപരി കോവിഡ് വന്നതോടെ എല്ലാവരുടെയും ജോലിയും ജീവിതവുമൊക്കെ മന്ദഗതിയിലായി. കുഞ്ഞിനെ സ്വീകരിക്കാൻ ഇതാണ് മികച്ച സമയമെന്ന് തോന്നി- സഞ്ജന പറഞ്ഞു.
Content Highlights: kannada actress sanjjanaa galrani seemantham baby shower


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..