
-
കൊറോണക്കാലത്ത് തിരക്കുകളില്‍ നിന്നു വിട്ടുനില്‍ക്കുന്നതിനാല്‍ സെലിബ്രിറ്റികളിലേറെയും സമൂഹമാധ്യമത്തിലൂടെ ആരാധകരുമായി സംവദിക്കാനെത്താറുണ്ട്. ബോളിവുഡ് സുന്ദരി കജോളും വിരസതയകറ്റാനൊരു വഴി കണ്ടെത്തിയിട്ടുണ്ട്. പഴയകാല ചിത്രങ്ങള്‍ കുത്തിപ്പൊക്കലാണത്. ഇത്തവണയും ഒരുപഴയ ചിത്രം കണ്ടെത്തിയ താരം അതിലെ ഹെയര്സ്റ്റൈലിനെക്കുറിച്ചാണ് പറയുന്നത്.
തൊണ്ണൂറുകളില്‍ നിന്നുള്ള ഒരുചിത്രം രസകരമായ ക്യാപ്ഷനോടെയാണ് കജോള്‍ പങ്കുവച്ചിരിക്കുന്നത്. അക്കാലത്ത് തരംഗമായിരുന്ന ഹെയര്‍സ്റ്റൈലാണ് ചിത്രത്തില്‍ കജോളിന്റേത്. ' സത്യമാണ് പറയുന്നത്, ഈ ഹെയര്‍സ്റ്റൈല്‍ അക്കാലത്ത് തരംഗമായിരുന്നു'- എന്ന ക്യാപ്ഷനോടെയാണ് കജോള്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
മഞ്ഞനിറത്തിലുള്ള സ്ലീവ്ലെസ് ടോപ് ധരിച്ച് അഴിച്ചിട്ട മുടിയും വിടര്‍ന്ന പുഞ്ചിരിയോടെയുമുള്ള കജോളിന്റെ ചിത്രത്തെ നിരവധി പേരാണ് ഏറ്റെടുത്തത്. ഏതു ഹെയര്‍ സ്റ്റൈലിലും കജോള്‍ സുന്ദരിയാണെന്നും തങ്ങളുടെ അമ്മയ്ക്കും ഇത്തരത്തിലുള്ള ഹെയര്സ്റ്റൈലായിരുന്നുവെന്നും എക്കാലത്തെയും ക്യൂട്ട് ചിത്രമെന്നുമൊക്കെ പോകുന്നു കമന്റുകള്‍.
കജോളിന്റെ ക്യാപ്ഷന്‍ പോലെ രസകരമായ കമന്റുകള്‍ ചെയ്തവരുമുണ്ട്. തലയില്‍ കിരീടം വച്ചതാണോ എന്നും മുടി വാഷ് ചെയ്തതിനുശേഷം സ്പാ ചെയ്യാന്‍ വിട്ടുപോയതാണെന്നുമൊക്കെ അവരുടെ കമന്റുകള്‍. കഴിഞ്ഞ ദിവസവും തന്റെ പഴയകാല ചിത്രങ്ങളില്‍ ചിലത് കജോള്‍ പങ്കുവച്ചിരുന്നു.
Content Highlights: Kajol jokes about her old hairstyle
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..