ജിസ്മയും വിമലും|Photo:instagram.com/jisma_jiji_kizhakkarakattu/
സാമൂഹിക മാധ്യമങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ജോഡി ജിസ്മയുടെയും വിമലിന്റെയും വിവാഹ ചിത്രങ്ങള്‍ വീണ്ടും വൈറല്‍. കഴിഞ്ഞ ഞായറാഴ്ചയാണ് ഇരുവരുടേയും ഹിന്ദു ആചാരപ്രകാരമുള്ള വിവാഹം നടന്നത്. വിവാഹചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ ഇരുവരും പങ്കുവെച്ചിരുന്നു. അതിന് പിന്നാലെ ക്രിസ്തീയ ആചാരപ്രകാരവും വിവാഹിതരായിരിക്കുകയാണ് ഇരുവരും.
ജിസ്മ- വിമല്‍ ജോഡികളുടെ അടുത്തിടെ റിലീസ് ചെയ്ത 'ആദ്യം ജോലി പിന്നെ കല്യാണം' എന്ന വെബ് സീരീസും ഇരുവരുടെയും സതീഷ്, രേവതി എന്നീ കഥാപാത്രങ്ങളും വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു. ഇന്‍സ്റ്റാഗ്രാമിലെയും ഫേസ്ബുക്കിലെയും ഷോര്‍ട്സ് വീഡിയോകളിലൂടെയാണ് ജിസ്മയും വിമലും ആരാധകരുടെ മനസിലിടം നേടിയത്.
ജിസ്മ വിമല്‍ എന്ന ഇവരുടെ യൂട്യൂബ് ചാനലും വൈറലാണ്. ദിവസങ്ങള്‍ക്ക് മുന്‍പാണ് വിമല്‍ ജിസ്മയെ പ്രൊപ്പോസ് ചെയ്യുന്ന ചിത്രങ്ങള്‍ ഇരുവരും പങ്കുവെച്ചത്. പുതിയ എപ്പിസോഡിന്റെ ചിത്രങ്ങളാണോയെന്ന് ആരാധകര്‍ അന്ന് സംശയം ഉന്നയിച്ചിരുന്നു. എന്നാല്‍ വൈകാതെ തന്നെ വിവാഹിതരായി എന്ന വാര്‍ത്തയും ഇരുവരും പങ്കുവെയ്ക്കുകയായിരുന്നു
പരമ്പരാഗതശൈലിയിലുള്ള നടുത്തളത്തിലാണ് ഇരുവരുടേയും ഹിന്ദു ആചാരപ്രകാരമുള്ള വിവാഹം നടന്നത്. ഇവിടെനിന്ന് താലികെട്ടുന്ന ചിത്രങ്ങളാണ് വൈറലായത്. അലങ്കരിച്ച വരാന്തയില്‍ നിന്നുള്ള ഇരുവരേയും ചിത്രങ്ങളും മനോഹരമാണ്.
അവതാരകയായാണ് ജിസ്മ മിനിസ്ക്രീനില്‍ അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധ നേടി. പ്രേമം സിനിമയില്‍ വിമല്‍ അഭിനയിച്ചിരുന്നു. ഒരുമിച്ച് വെബ്സീരിസ് ചെയ്തു തുടങ്ങിയ സൗഹൃദം പ്രണയമായി വളരുകയായിരുന്നുവെന്ന് ഇരുവരും വെളിപ്പെടുത്തിയിരുന്നു.
Content Highlights: jisma vimal,jisma jiji,adyamjolipinnekalyanam,wedding,couple goals
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..