ലൈംഗികന്യൂനപക്ഷങ്ങളോടും ഗര്‍ഭച്ഛിദ്രത്തോടും എതിര്‍പ്പ്;ഇറ്റലിയുടെ നവ ഫാസിസ്റ്റ് മുഖം ജോര്‍ജിയ മെലോണി


1977 ജനുവരി 15-നു ജനിച്ച മെലോണിയുടെ ആരാധ്യ പുരുഷനായിരുന്നു ഫാസിസത്തിന്റെ ഉപജ്ഞാതാവായ മുസോളിനി.

ജോർജിയ മെലോണി | Photo: AFP/ AP

റ്റലിയുടെ ദേശീയനിറങ്ങളായ പച്ചയിലും വെള്ളയിലും ചുവപ്പിലുമുള്ള തീനാളമാണ് ജോര്‍ജിയ മെലോണിയുടെ പാര്‍ട്ടിയായ ബ്രദേഴ്സ് ഓഫ് ഇറ്റലിയുടെ അടയാളം. 1925 മുതല്‍ 1945 വരെ ഇറ്റലിയെ ഭരിച്ച ഫാസിസ്റ്റ് ഏകാധിപതി ബെനിറ്റോ മുസോളിനിയുടെ ശവകുടീരത്തിലെരിയുന്ന കെടാവിളക്കിന്റെ പ്രതീകമാണത്.

ആ അടയാളവുമായാണ് ഇറ്റലിയിലെ നവഫാസിസ്റ്റ് ജോര്‍ജിയ മെലോണി രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലേക്കെത്തുന്നത്. കുടിയേറ്റക്കാരോടുള്ള വിരോധം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള വെറുപ്പ്, ഗര്‍ഭച്ഛിദ്രത്തോടുള്ള എതിര്‍പ്പ്. അങ്ങനെ പലതാണ് തികഞ്ഞ കത്തോലിക്കാ യാഥാസ്ഥിതികയായ മെലോണിയുടെ പ്രത്യയശാസ്ത്രം.

1977 ജനുവരി 15-നു ജനിച്ച മെലോണിയുടെ ആരാധ്യ പുരുഷനായിരുന്നു ഫാസിസത്തിന്റെ ഉപജ്ഞാതാവായ മുസോളിനി. 1946-ല്‍ മുസോളിനി അനുയായികള്‍ രൂപവത്കരിച്ച ഇറ്റാലിയന്‍ സോഷ്യല്‍ മൂവ്മെന്റിന്റെ യുവജനവിഭാഗത്തില്‍ 15-ാം വയസ്സില്‍ അംഗമായിക്കൊണ്ടാണ് മെലോണി രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. 2006-ല്‍ പാര്‍ലമെന്റിന്റെ ഡെപ്യൂട്ടി ചേംബറിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

2008-ല്‍ 31-ാം വയസ്സില്‍ ഇറ്റലിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മന്ത്രിയായി. 2012-ല്‍ സ്വന്തം പാര്‍ട്ടിയായ ബ്രദേഴ്സ് ഓഫ് ഇറ്റലിയുണ്ടാക്കി. പോളണ്ടിലെ ഭരണകക്ഷിയുള്‍പ്പെടെയുള്ള യൂറോപ്പിലെ യാഥാസ്ഥിതിക പാര്‍ട്ടികളുടെ കൂട്ടായ്മയായ യൂറോപ്യന്‍ കണ്‍സര്‍വേറ്റിവ്‌സ് ആന്‍ഡ് റിഫോമിസ്റ്റ്‌സ് പാര്‍ട്ടിയുടെ അധ്യക്ഷപദമലങ്കരിച്ചു. മുസോളിനിയെ അനുകൂലിച്ച ഭൂതകാലത്തെ ലഘൂകരിക്കാന്‍ അടുത്തകാലത്തെല്ലാം അവര്‍ ശ്രമിച്ചിരുന്നു.

മെലോണിയുടെ വിദ്യാഭ്യാസ യോഗ്യത തര്‍ക്കവിഷയവും വിവാദവുമാണ്. 1996-ല്‍ അമേരിഗോ വെസ്പൂച്ചി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ഭാഷയില്‍ ഡിപ്ലോമയെടുത്തു എന്നാണ് അവരുടെ അവകാശവാദം. എന്നാല്‍, ഇവിടെ വിദേശഭാഷ പഠിപ്പിക്കുന്നില്ലെന്നും അതിനാല്‍ അവരുടെ അവകാശവാദം തെറ്റെന്നുമാണ് പറയുന്നത്.

പ്രബലമായൊരു അംഗരാജ്യത്തെ നയിക്കാന്‍ മെലോണി എത്തുമ്പോള്‍ ആശങ്കയധികവും യൂറോപ്യന്‍ യൂണിയനാണ്. യുക്രൈന് തുറന്ന പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും യൂറോപ്യന്‍ യൂണിയന്റെ കടുത്ത വിമര്‍ശകയാണ് മെലോണി.

യൂണിയനില്‍ ഘടനാപരമായ മാറ്റം കൊണ്ടുവരാനും കൂട്ടായ്മയെ സാമ്പത്തികസഖ്യം എന്നതിലുപരി രാഷ്ട്രീയസഖ്യമാക്കി മാറ്റാനും അവര്‍ ശ്രമിച്ചേക്കും. യൂറോപ്പിലെ നവനാസികളെയും ഫാസിസ്റ്റുകളെയും ആഹ്ലാദിപ്പിക്കുന്നതാണ് മെലോണിയുടെ ജയം.

Content Highlights: italy shifts to the right giorgia meloni set to be first woman prime minister


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented