-
'1994 ലാണ് ആദ്യത്തെ വിമന്‍ പൈലറ്റ് ബാച്ച് യെലഹങ്കയിലെ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ആസ്ഥാനത്ത് എത്തുന്നത്. അവരുടെ പരിശീലകരിലൊരാളായിരുന്നു ഞാന്‍. ഗുഞ്ചന്‍ സക്‌സേന സിനിമയിലേതു പോലെ ആയിരുന്നില്ല ആ പരിശീലനവും അവര്‍ക്കുള്ള സ്വീകരണവും.' ഇന്ത്യന്‍ എയര്‍ഫോഴ്‌സിലെ ആദ്യ വനിതാ പൈലറ്റ് ടീമിന്റെ പരിശീലകനായിരുന്ന വിംഗ് കമാന്‍ഡര്‍ ഐ. കെ ഖന്ന തന്റെ ഓര്‍മകള്‍ പങ്കുവയ്ക്കുന്നു.
1979 ലാണ്, എന്റെ വിവാഹം കഴിഞ്ഞിട്ടേയുള്ളു. അന്ന് സഹപ്രവര്‍ത്തകരെല്ലാം ചേര്‍ന്ന് എനിക്കും ഭാര്യയ്ക്കും വേണ്ടി ഒരു പാര്‍ട്ടി സംഘടിപ്പിച്ചു. ഞാനും ഭാര്യയും പൈലറ്റ് ഓഫീസേഴ്‌സ് മെസ്സിലേക്ക് കടന്നുവരുന്ന സമയം, അവിടെ കമാന്‍ഡിങ് ഓഫീസറടക്കമുള്ള സീനിയറായ ആളുകളുണ്ട്. ഞങ്ങള്‍ അകത്തെത്തി എന്റെ ഭാര്യ ഇരിക്കുന്നതുവരെ എല്ലാവരും വളരെ ബഹുമാനപൂര്‍വം എഴുന്നേറ്റ് നില്‍ക്കുകയാണ് ചെയ്തത്. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് സ്ത്രീകളെ ബഹുമാനിക്കുന്നതിന്റെ, ഇന്നും കാത്തുസൂക്ഷിക്കുന്ന ആ പാരമ്പര്യത്തിന്റെ നേര്‍ക്കാഴ്ചയാണ് എന്റെ അനുഭവം. അല്ലാതെ ഗുഞ്ചന്‍ സക്‌സേന സിനിമയിലേതുപോലെ ആംറെസലിങ് നടത്തിയായിരുന്നില്ല.

ചിത്രത്തിന് കടപ്പാട്: വിംഗ് കമാന്‍ഡര്‍ ഐ. കെ ഖന്ന
, ദി പ്രിന്റ്
ധാരാളം ആളുകള്‍ സോഷ്യല്‍ മീഡിയയിലും മറ്റും ഗുഞ്ചന്‍ സക്‌സേന, ദി കാര്‍ഗില്‍ ഗേള്‍ എന്ന സിനിമയെ പറ്റി ചര്‍ച്ച ചെയ്തിരുന്നു. വിമര്‍ശിച്ചവരും നല്ലതാണെന്ന് പറഞ്ഞവരും എല്ലാം ഏറെയുണ്ട്. ഇതൊരു മോശം ചിത്രമാണെന്ന് പറയാനല്ല ഞാന്‍ ഉദേശിക്കുന്നത്. പകരം സ്ത്രീകളെ ബഹുമാനിക്കുന്നതില്‍ നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യത്തിന് അത് യൂണിഫോമിലായാലും അല്ലാതെ ആണെങ്കിലും മാറ്റമൊന്നുമില്ല എന്ന് പറയാനാണ്.
1994 ജൂലൈയിലാണ് ഏഴ് വനിതാ പൈലറ്റുമാര്‍ ആദ്യമായി ബംഗളൂരു യെലഹങ്കയിലെ എയര്‍ഫോഴ്‌സ് ആസ്ഥാനത്ത് ജോയിന്‍ ചെയ്തത്. അവരുടെ പരിശീലകരില്‍ ഒരാളായിരുന്നു ഞാന്‍. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റ് പറത്തുന്നതിനുള്ള പരിശീലനത്തിനായാണ് അവരെത്തിയത്. പുരുഷന്‍മാരുടേത് പോലെ തന്നെ അവര്‍ക്കുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയ ശേഷമാണ് വനിതാ പൈലറ്റുമാരെ അവിടേയ്ക്ക് കൊണ്ടുവന്നത്. റെസ്റ്റ്‌റൂമും വസ്ത്രം മാറാനുള്ള സൗകര്യവുമെല്ലാം... സിനിമയിലേതു പോലെ അല്ലായിരുന്നു അവയൊന്നും. മാത്രമല്ല ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ എല്ലാവരെയും ഒരുപോലെയാണ് കാണുന്നത്. അവിടെ സ്ത്രീപുരുഷ വ്യത്യാസമൊന്നുമില്ല.
എന്റെ ട്രെയിനികളില്‍ ആദ്യമായി ഒറ്റയ്ക്ക് എയര്‍ക്രാഫ്റ്റ് പറത്തിയത് കേഡറ്റ് ഹരിത കൗര്‍ ഡിയോളാണ് (അന്തരിച്ച ഫ്‌ളൈറ്റ് ഓഫീസര്‍ ഹരിത ഡിയോള്‍). ആ ദിനം ഇന്നും എനിക്ക് ഓര്‍മയുണ്ട്. അവളുടെ സോളോ ഫ്‌ളൈറ്റിന് ശേഷം എക്‌സാമിനര്‍ എന്നെ നോക്കി പുഞ്ചിരിയോടെ ഒരു തംസ് അപ്പ് നല്‍കി. 1996 ല്‍ ഒരപകടത്തില്‍ എയര്‍ ക്രാഫ്റ്റ് തകര്‍ന്നാണ് ഹരിത മരണമടഞ്ഞത്. മറ്റ് മൂന്ന് പേര്‍ കൊമോര്‍ഷ്യല്‍ പൈലറ്റുമാരായി. ഒരാള്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിഭാഗത്തില്‍ ഓപ്പറേഷന്‍സ് ഇന്‍സ്‌പെക്ടറുമായി. ഇവരോടെല്ലാം ചോദിച്ചാലറിയാം ഗുഞ്ചന്‍ സക്‌സേന എന്ന സിനിമ സത്യത്തില്‍ നിന്നും എത്ര അകലെയാണെന്ന്.

കൊമേഷ്യല്‍ വിജയത്തിനായി സിനിമയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയിട്ടുണ്ട്. എന്നല്‍ ഐ.എ.എഫ് പോലൊരു സ്ഥാപനത്തെ താഴ്ത്തിക്കെട്ടേണ്ടിയിരുന്നില്ല.
ട്രെയിനിങ് കാലത്ത ഈ പൈലറ്റുമാരില്‍ ആര്‍ക്കും തന്നെ മീഡിയയുമായി ബന്ധമുണ്ടായിരുന്നില്ല. ഒരു വിവരവും ഞങ്ങള്‍ പുറത്ത് വിട്ടിരുന്നുമില്ല. ഒരിക്കല്‍ ഹരിതയുടെ പരിശീലനപ്പറക്കലിന്റെ സമയത്ത് ഒരു മാധ്യമപ്രവര്‍ത്തകനെ ഞങ്ങള്‍ കൂടെ വരാന്‍ അനുവദിച്ചു. ഹരിതയോട് അയാളെപ്പറ്റി ചിന്തിക്കേണ്ടെന്നും ഫ്‌ളൈറ്റില്‍ മാത്രം ശ്രദ്ധിക്കാനുമാണ് ഞാന്‍ പറഞ്ഞത്. ആകാശത്ത് നിന്ന് തന്നെ എഞ്ചിന്‍ ഓഫാക്കാനും വീണ്ടും സ്റ്റാര്‍ട്ട് ചെയ്യാനുമായിരുന്നു അന്നത്തെ പഠനം. അന്ന് ഹരിതയെക്കാള്‍ വിയര്‍ത്തത് അയാളായിരുന്നു.
ലിംഗവിവേചനം നമ്മുടെ സമൂഹത്തില്‍ വര്‍ഷങ്ങളായി തുടരുന്ന ഒന്നാണ്. എന്നാല്‍ ഒരു വിവേചനവുമില്ലാതെ വര്‍ഷങ്ങളായി സ്ത്രീകള്‍ നമ്മുടെ പ്രതിരോധനിരയുടെ ഭാഗമാണ്. ഏവിയേഷന്‍ മേഖലയില്‍ ഇന്ത്യന്‍ എയര്‍ ഫോഴ്‌സിലും സ്ത്രീകള്‍ക്ക് തുല്യപ്രാധാന്യം തന്നെയാണ്.
കടപ്പാട്: The Print
Content Highlights: Instructor who trained first batch of IAF female pilots slams Gunjan Saxena biopic
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..