താഹിറ മീൻപിടിത്തത്തിനിടെ
തൃശ്ശൂർ: ഏഴാം ക്ലാസ് മാത്രം വിദ്യാഭ്യാസവും കേൾവിക്കുറവും പരിമിതികളല്ലെന്ന് തെളിയിച്ച താഹിറയുേടത് കഥതോൽക്കും ജീവിതം. ഈ ജീവിതവും ഇവരുടെ ചെറുസ്വപ്നവും സിനിമയായപ്പോൾ തിരഞ്ഞെടുക്കപ്പെട്ടത് ഗോവ ചലച്ചിത്രമേളയിലെ ഇന്ത്യൻ പനോരമയിലേക്ക്. ജീവിതത്തിലെ നായികയുടെ പേരുതന്നെ സംവിധായകൻ സിനിമയ്ക്കും നൽകി. കാഴ്ചപരിമിതരായ വിദ്യാർഥികളുടെ സ്ഥാപനത്തിലെ അധ്യാപകനായ, കാഴ്ചശേഷി ഒട്ടുമില്ലാത്ത ക്ലിൻറ് മാത്യുവാണ് സിനിമയിലെ നായകൻ.
നാലു പശുക്കളെ പോറ്റി 25 വീടുകളിൽ പാലെത്തിക്കുന്ന ക്ഷീരകർഷക. വലവീശി മീൻപിടിച്ച് ഉപജീവനം നടത്തുന്ന കുടുംബനാഥ. കൂലിപ്പണിക്കാരി. പെയിന്റിങ് തൊഴിലാളി. കെട്ടിടനിർമാണം ചിട്ടയോടെ നടത്തുന്ന മേസ്തിരി. ഡ്രൈവിങ് പരിശീലക. സ്വന്തമായി ട്രാക്ടർ ഓടിച്ച് വിത്തിട്ട് വിളവെടുക്കുന്ന കർഷക. നാലുസഹോദരങ്ങളെ പഠിപ്പിച്ച് വിവാഹം കഴിപ്പിച്ചയച്ച സഹോദരി. ബാപ്പയുടെ കടം കാരണം നഷ്ടപ്പെട്ട കിടപ്പാടത്തിന് പകരം സ്വന്തമായി വീടുവെച്ച കഠിനാധ്വാനിയായ മകൾ. ഇപ്പോൾ സ്വാഭാവിക അഭിനയത്തിലൂടെ സിനിമയെ വിജയത്തിലെത്തിക്കാമെന്ന് െതളിയിച്ച നടിയും.
ആരോഗ്യവകുപ്പിൽ പാലക്കാട് സീനിയർ ഹെൽത്ത് എജ്യുക്കേറ്ററായ സിദ്ദിഖ് പറപ്പൂർ രചനയും സംവിധാനവും നിർവഹിച്ച താഹിറ എന്ന സിനിമ പറയുന്നത് താഹിറയുടെ ജീവിതമാണ്. കൊടുങ്ങല്ലൂർ ഏറിയാട് ലൈറ്റ് ഹൗസിന് സമീപം താമസിക്കുന്ന താഹിറയുടെ ബാപ്പ മുഹമ്മദുണ്ണി, താഹിറ ഏഴിൽ പഠിക്കുമ്പോൾ മരിച്ചു. ആറുപെൺമക്കളായിരുന്നു മുഹമ്മദുണ്ണി-ബീപാത്തു ദമ്പതിമാർക്ക്. അതോടെ താഹിറ പഠനം നിർത്തി കുടുംബഭാരം ഏറ്റെടുത്ത് ജോലിക്കിറങ്ങി. വീടിനടുത്ത് െചമ്മീൻ കമ്പനിയിൽ സൂപ്പർവൈസറായി ജോലികിട്ടി. ശമ്പളം ചേർത്തും ചിട്ടി കൂടിയും പശുക്കളെ വാങ്ങി. 13 പശുക്കൾവരെയായി. സൈക്കിളിൽ 15 കിലോമീറ്ററോളം കൊണ്ടുപോയായിരുന്നു പാൽ വിൽപ്പന. 18 വയസ്സായതോടെ സ്വന്തമായി ഇരുചക്രവാഹനം ഓടിച്ച് പഠിച്ച് ലൈസൻസ് നേടി. ഇപ്പോൾ ഹെവി ലൈസൻസുള്ള ഡ്രൈവിങ് പരിശീലകയാണ് താഹിറ. 100-ല്പരം പേരെ കാറോടിക്കാൻ പഠിപ്പിച്ചു.
വലവീശലും മേസ്തിരിപ്പണിയും പെയിന്റിങ്ങും എല്ലാം സ്വന്തമായി പഠിച്ചെടുത്തത്. പണി കഴിഞ്ഞ് മടങ്ങുന്പോൾ ഒരുകെട്ട് പുല്ല് കൊണ്ടുവരും. പശുവിന് അതാണ് തീറ്റ. രാവിലെ നാലരയ്ക്ക് പശുക്കളെ കറന്ന് ഒരു ദിവസം തുടങ്ങും. വീടിനടുത്ത പെരുതോടിൽനിന്ന് രാത്രി വലവീശി ഒരു കറിക്കുള്ള മീൻപിടിച്ച് ഒരു ദിവസത്തെ അധ്വാനം നിർത്തും.
Content Highlights: inspiring life of tahira malayalam movie actress tahira


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..