ജിം ട്രെയിനർ, ഡിജെ, ഫോട്ടോ​ഗ്രാഫർ; നാൽപത്തിയഞ്ചാം വയസ്സിൽ നേടിയെടുത്ത സ്വപ്നങ്ങൾ പങ്കുവച്ച് കിരൺ


വിവാഹശേഷം നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങിപ്പോയെന്നു തോന്നിയതോടെയാണ് കിരൺ തന്റെ ആ​ഗ്രഹങ്ങളെ തിരിച്ചു പിടിക്കാൻ തീരുമാനിച്ചത്.

കിരൺ വണ്ണംകുറയ്ക്കും മുമ്പ്, ജിം ട്രെയിനറായതിനു ശേഷം

​ഗ്രഹിച്ചതുപോലെയല്ല ജീവിതം കടന്നുപോയതെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? ചെയ്യാനിഷ്ടപ്പെട്ട കാര്യങ്ങൾ ആർക്കെങ്കിലും വേണ്ടി മാറ്റിവച്ചിട്ടുണ്ടോ? പ്രായം കടന്നുപോയെന്ന ചിന്തയിൽ നെടുവീർപ്പോടെ ജീവിക്കുകയാണോ? എങ്കിൽ സെലിബ്രിറ്റി ട്രെയിനറായ കിരൺ ഡെംബ്ലയുടെ ജീവിതം അറിഞ്ഞിരിക്കേണ്ടതാണ്. ഇന്ന് തമന്ന, അനുഷ്ക ഷെട്ടി, സൂര്യ, അജയ് ദേവ്​ഗൺ തുടങ്ങിയവരുടെ ട്രെയിനറായ കിരൺ ഈ നിലയിലെത്തുന്നതിനു മുമ്പുള്ള കാലം അത്ര എളുപ്പമായിരുന്നില്ല. ഹ്യൂമൻസ് ഓഫ് ബോംബെ ഫേസ്ബുക് പേജിലൂടെ തന്റെ കഴിഞ്ഞകാലത്തെക്കുറിച്ച് പങ്കുവെക്കുകയാണ് കിരൺ.

വിവാഹശേഷം നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങിപ്പോയെന്നു തോന്നിയതോടെയാണ് കിരൺ തന്റെ ആ​ഗ്രഹങ്ങളെ തിരിച്ചു പിടിക്കാൻ തീരുമാനിച്ചത്. സം​ഗീതപരിശീലനവും ഫോട്ടോ​ഗ്രാഫി പഠനവും ഒടുവിൽ സെലിബ്രിറ്റി ട്രെയിനർ എന്ന പദവിയിലെത്തിയതിനെക്കുറിച്ചും പറയുകയാണ് കിരൺ. പ്രായം ഒന്നിനും തടസമല്ലെന്നും സ്വപ്നങ്ങൾ നേടിയെടുക്കാൻ ഒട്ടും വൈകിയിട്ടില്ലെന്നും തന്റെ ജീവിതത്തിലൂടെ തെളിയിച്ചു കാണിക്കുകയാണ് നാൽപ്പത്തിയഞ്ചുകാരിയായ കിരൺ.

ഫേസ്ബുക് കുറിപ്പിലേക്ക്...

വിവാഹശേഷം എന്റെ ജീവിതം വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങിയിരുന്നു. എല്ലാദിവസവും എഴുന്നേൽക്കും വീട് വൃത്തിയാക്കും ഭക്ഷണം വെക്കും അങ്ങനെ. വിരസമായ പത്തുവർഷങ്ങൾ കടന്നുപോയി, ഓരോ ദിവസവും ഞാനിഷ്ടപ്പെടുന്ന ഒന്നും ചെയ്യുന്നില്ലെന്ന തോന്നൽ വരും. അങ്ങനെയാണ് കുട്ടികൾക്ക് സം​ഗീതം പഠിപ്പിക്കാം എന്നു വിചാരിക്കുന്നത്. പക്ഷേ അപ്പോഴേക്കും എന്റെ ആരോ​ഗ്യം മോശമായി തുടങ്ങിയിരുന്നു, 25 കിലോയോളം വർധിച്ചു. അങ്ങനെയാണ് ജിമ്മിൽ ചേരാൻ തീരുമാനിക്കുന്നത്. കുറേനാളുകൾക്കു ശേഷം എനിക്കേറെ സന്തോഷം തോന്നിയ സമയം. എല്ലാ ദിവസവും അഞ്ചുമണിക്ക് ജിമ്മിൽ പോവും, എങ്കിലേ തിരികെ വന്ന് കുട്ടികൾക്ക് സ്കൂളിലേക്ക് വേണ്ടത് തയ്യാറാക്കാനാവൂ. പിന്നീടുള്ള ഏഴുമാസങ്ങൾക്കുള്ളിൽ 24 കിലോയോളം കുറഞ്ഞു.

അതിനുശേഷമാണ് ഭർത്താവിനോട് എനിക്കൊരു ജിം തുടങ്ങണമെന്നു പറയുന്നത്. അങ്ങനെ ഒരു വീട് വാടകയ്ക്കെടുത്ത് അവിടെ ഒരു ചെറിയ ജിം ഒരുക്കി. ആഭരണങ്ങൾ വിറ്റും വായ്പയെടുത്തുമൊക്കെയാണ് ജിം ഒരുക്കിയക്. നാലുമാസത്തിനകം ചുറ്റുമുള്ളവരൊക്കെ ജിമ്മിനെക്കുറിച്ച് അറി‍ഞ്ഞുതുടങ്ങി. വൈകാതെ ഞങ്ങൾ കൂടുതൽ നിക്ഷേപം നടത്തുകയും അൽപംകൂടി വലിയൊരു ഇടത്തിലേക്കു മാറുകയും ചെയ്തു. ഓരോ ദിവസവും എന്റെ ശരീരത്തിനും മാറ്റം കണ്ടുതുടങ്ങി. സിക്സ്പാക് എന്ന ആ​ഗ്രഹത്തിലേക്കെത്തുന്നത് അങ്ങനെയാണ്. സിക്സ്പാക് ലക്ഷ്യമാക്കി വർക്കൗട്ട് ചെയ്തു തുടങ്ങി. എട്ടുമാസങ്ങൾക്കുള്ളിൽ എനിക്ക് സിക്സ് പാക്കും മസിലുകളും വന്നു.

“After marriage, my life was confined to the 4 walls of my house. Every day, I’d wake up, clean and cook for the family....

Posted by Humans of Bombay on Tuesday, August 25, 2020

വൈകാതെ ആത്മവിശ്വാസവും വർധിച്ചു തുടങ്ങി. ഒരിക്കൽ ഒരു ടൂവീലർ എന്റെ കാറിൽ വന്നിടിച്ചു. സാരിയാണ് ഞാൻ അന്നുടുത്തിരുന്നത്. ആദ്യം ഞാൻ ഒന്നും പറഞ്ഞില്ല. പക്ഷേ പിന്നീട് അയാൾ ചീത്തവിളിച്ചു തുടങ്ങി. വണ്ടിയിൽ നിന്നിറങ്ങി അയാൾക്കൊന്ന് കൊടുത്തതിനു ശേഷം ഇനി സ്ത്രീകളെ അസഭ്യം പറയരുതെന്നു പറഞ്ഞു. മീഡിയ ഏജൻസികളും ഫോട്ടോഷൂട്ടിനായി സമീപിച്ചു തുടങ്ങി. ആയിടയ്ക്കാണ് ഇന്ത്യൻ ബോഡി ബിൽഡിങ് ഫെഡറേഷൻ ബോഡിബിൽഡിങ് വേൾഡ് ചാമ്പ്യൻഷിപ്പിലേക്കുള്ള എൻട്രി നൽകുന്നത്. അതെനിക്ക് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. അങ്ങനെ തീവ്രപരിശീലനം ആരംഭിച്ചു. പക്ഷേ ചാമ്പ്യൻഷിപ്പിനു പതിനഞ്ചു ദിവസം മുമ്പ് എന്റെ ഭർത്താവിന്റെ അച്ഛൻ മരിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ ശരിയായി പരിശീലനം നടത്താൻ കഴിഞ്ഞില്ല. ചിട്ടയായ ഡയറ്റ് പിന്തുടരലും ബുദ്ധിമുട്ടായിരുന്നു. വീട്ടിനുള്ളിൽ നോൺവെജ് കടത്തിയിരുന്നില്ല.

ഒരാഴ്ച്ച അവിടെ നിന്നതിനുശേഷം ഭർത്താവിന്റെ അമ്മയോട് വീട്ടിലേക്ക് പോകണം കുട്ടികളുടെ കാര്യങ്ങൾ നോക്കണമെന്നു പറഞ്ഞ് ഞങ്ങൾ തിരിച്ചു. മത്സരത്തേക്കുറിച്ച് അപ്പോൾ പറയാൻ തോന്നിയില്ല, കാരണം കേട്ടാൽ അസ്വസ്ഥപ്പെട്ടാലോ എന്നോർത്തു. മത്സരത്തിൽ ആറാം സ്ഥാനമാണ് ഞാൻ കരസ്ഥമാക്കിയത്. അതിനുശേഷം പർവതാരോഹണവും ചെയ്തു. പിന്നാലെ സം​ഗീതവും ഡിജെ നടത്താനുമൊക്കെ പരിശീലിച്ചു. ഫോട്ടോ​ഗ്രാഫി കോഴ്സും ചെയ്തു.

ഞാനാ​ഗ്രഹിച്ചതെല്ലാം ചെയ്യാൻ എനിക്ക് കഴിഞ്ഞു. അതിനിത്തിരി വൈകിയാലെന്താ? നാൽപ്പത്തിയഞ്ചാം വയസ്സിൽ ഞാൻ ജിം ട്രെയിനറും, ഡിജെയും ഫോട്ടോ​ഗ്രാഫറുമെല്ലാമായി. നിങ്ങളെ സന്തോഷിപ്പിക്കുന്നത് എന്തായാലും അതു ചെയ്യുക എന്നാണ് എനിക്ക് നൽകാനുള്ള ഉപദേശം.

Content Highlights: inspiring life of kiran dembla Humans of Bombay


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023

Most Commented