കൊറോണക്കാലത്തെ സീരിയലുകള്‍;സാനിറ്റൈസറും മാസ്‌കും നല്‍കി പ്രണയമറിയിക്കുന്ന നായകന്‍


നായകനും നായികയും തമ്മിലുള്ള റൊമാന്റിക് സീനുകള്‍ പരസ്പരം സാനിറ്റൈസര്‍ നല്‍കുന്നതും, നായകന്‍ നായികയ്ക്ക് ഫേസ്മാസ്‌ക് വച്ചുകൊടുക്കുന്നതുമൊക്കെയാണ്.

-

പ്പോള്‍ ആളുകളേക്കാള്‍ കൂടുതല്‍ കൊറോണ വൈറസ് വ്യാപനത്തെ പറ്റി അറിവുള്ളത് നമ്മുടെ ടെലിവിഷന്‍ സീരിയലുകള്‍ക്കാണെന്നു തോന്നുന്നു. പ്രത്യേകിച്ചും ഹിന്ദി ഭാഷയിലെ സീരിയലുകള്‍. മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസര്‍.. എന്നിങ്ങനെ സാധാരണക്കാരുടെ ജീവിതത്തില്‍ വന്ന പുതിയ മാറ്റങ്ങളെ അവര്‍ സ്‌ക്രീനിലേയ്ക്കും കൊണ്ടുവന്നു തുടങ്ങി.. 'യേ റിഷ്താ ക്യാ കെഹല്‍ത്താ ഹൈ' എന്ന ടെലിവിഷന്‍ സീരിയലിലെ രംഗങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

ലോക്ഡൗണ്‍ തുടങ്ങി നീണ്ട ഇടവേളക്ക് ശേഷം വീണ്ടും ടെലികാസ്റ്റ് ചെയ്ത് തുടങ്ങിയ സീരിയല്‍ വീണ്ടും ട്രെന്‍ഡാവുകയാണ്. ഏറ്റവും പോപ്പലര്‍ സീരിയലുകളില്‍ ഒന്നാണ് ഇത്. കൊറോണ നിയന്ത്രണങ്ങള്‍ക്കിടയിലൂടെ ഷൂട്ടിങ് പുനരാരംഭിച്ച സീരിയലില്‍ കൊറോണക്കാലത്ത് പാലിക്കേണ്ട സുരക്ഷാ നടപടികളും കാണിക്കുന്നുണ്ടെന്നതാണ് പ്രത്യേകത.

തിങ്കളാഴ്ചത്തെ എപ്പിസോഡില്‍ പ്രധാന കഥാപാത്രങ്ങളെല്ലാം മാസ്‌ക് ധരിച്ചാണ് പ്രത്യക്ഷപ്പെടുന്നത്. മാത്രമല്ല നായകനും നായികയും തമ്മിലുള്ള റൊമാന്റിക് സീനുകള്‍ പരസ്പരം സാനിറ്റൈസര്‍ നല്‍കുന്നതും, നായകന്‍ നായികയ്ക്ക് ഫേസ്മാസ്‌ക് വച്ചുകൊടുക്കുന്നതുമൊക്കെയാണ്. ഫേസ് ഷീല്‍ഡിലൂടെയുള്ള ചുംബനരംഗവുമുണ്ട് സീരിയലില്‍.

പുറത്ത് പോകാനൊരുങ്ങുന്ന നായികയ്ക്ക് നായകന്‍ ബാഗില്‍ സാനിറ്റൈസര്‍ എടുത്തുവച്ച് നല്‍കുന്നുമുണ്ട്. ചൊവ്വാഴ്ചത്തെ എപ്പിസോഡില്‍ ഫേസ് ഷീല്‍ഡ് മാറ്റാന്‍ ശ്രമിക്കുന്ന നായികയെ നായകന്‍ അതില്‍ നിന്ന് വിലക്കുന്ന സീനും രസകരമാണ്.

''Relationship goals.. ''എന്ന ക്യാപ്ഷനോടെ സോഷ്യല്‍ മീഡിയ ഈ സീരിയലിലെ രംഗങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു. സീരിയലിലെ ചെറിയ ഭാഗങ്ങള്‍ ട്വിറ്ററിലും മറ്റും പങ്കുവച്ചത് ഇപ്പോള്‍ വൈറലാണ്. 10 ലക്ഷം വ്യൂവേഴ്‌സ് വരെയുണ്ട് ഈ രംഗങ്ങള്‍ക്ക്.

Content Highlights: Indian TV Show Got Relationship Goals During Coronavirus Pandemic


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kolumban boat

1 min

വീണ്ടും സൂപ്പര്‍ ഹിറ്റായി ഇടുക്കി ഡാമിലെ കൊലുമ്പന്‍; രണ്ട് മാസത്തെ വരുമാനം 3.47 ലക്ഷം

Feb 6, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented