പഴയ വീട്/ ഇല ഫൗണ്ടേഷൻ നിർമിച്ച പുതിയ വീട്/ റുക്‌സാന | Photo: Special Arrangement
ഒരാളുടെ സങ്കടം മറ്റൊരാളുടെ ആനന്ദത്തിലേക്കുള്ള വഴി തുറക്കുന്നത് എങ്ങനെയാണ്?. അങ്ങനെയൊരു ആനന്ദത്തിന്റെ കഥയാണ് മലപ്പുറം കുറ്റിപ്പുറത്തെ ഇല ഫൗണ്ടേനും അവരുടെ വളന്റിയര്‍ റുക്‌സാനക്കും പറയാനുള്ളത്. പതിവുപോലെ റുക്‌സാനയും കൂട്ടുകാരും ഇലയില്‍ നിന്ന് ഒരു സര്‍വ്വേ നടത്തായി ചെല്ലൂരിലേക്ക് പോയതാണ്. എന്നാല്‍ സന്തോഷത്തോടെ യാത്ര പറഞ്ഞുപോയ റുക്‌സാനയല്ല തിരിച്ചുവന്നത്. അവളുടെ കണ്ണില്‍ ഒരു സങ്കടക്കടലുണ്ടായിരുന്നു.
ആ യാത്രക്കിടയില്‍ അവളൊരു കാഴ്ച്ച കണ്ടു. പൊളിഞ്ഞു വീഴാറായ ഒരു കൂരയില്‍ താമസിക്കുന്ന ഉമ്മയും മകനും. ഒരു ഭാഗത്തെ ഓട് പൊട്ടിപ്പോയതിനാല്‍ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ചിരിക്കുന്നു. പൊളിഞ്ഞ ചുമരുകളും പടിക്കെട്ടും. ആരെങ്കിലും വന്നാല്‍ ഇരിക്കാന്‍ മുറ്റത്ത് ഒരു പ്ലാസ്റ്റിക് കസേര ഇട്ടിരിക്കുന്നു. ഒരു മഴ പെയ്താല്‍ മുഴുവന്‍ നനഞ്ഞുപോകുന്ന അവസ്ഥയിലുള്ളൊരു വീട്.
അവിടെ നിന്ന് തിരിച്ചിറങ്ങുമ്പോള്‍ അവള്‍ ആ വീടിന്റെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. തിരിച്ചെത്തിയ ഉടനെ അവള്‍ അത് ഇലയുടെ സ്ഥാപകനായ നജീബ് കുറ്റിപ്പുറത്തെ കാണിച്ചു. എന്നിട്ടു ചോദിച്ചു..'നോക്ക് നജീബ്ക്കാ...ഈ വീട്ടില്‍ എങ്ങിനെയാണ് താമസിക്കാനാവുക.? ഇത് കണ്ടിട്ട് കിടന്നാല്‍ ഉറങ്ങാന്‍ പറ്റോ..? നമുക്ക് ഇവര്‍ക്ക് വീട് വെച്ച് കൊടുക്കണം. നിങ്ങള്‍ കൂടെ ഉണ്ടായാല്‍ മതി. പൈസ ഞങ്ങള്‍ കണ്ടെത്തും.' അതൊരു ദൃഢനിശ്ചയമായിരുന്നു.

പലരുടെയും വിയര്‍പ്പ് തുള്ളികള്‍ നൂറും ഇരുന്നൂറുമായി പ്രവഹിച്ചു. ഈ മഴക്കാലം തകര്‍ത്തുകളയുമായിരുന്ന ആ മണ്‍വീട് നിന്നിരുന്ന സ്ഥലത്ത് പുതിയൊരു വീടുയര്‍ന്നു. റുക്‌സാനയോടൊപ്പം കരുത്തായി സുഹൃത്തുക്കളായ റോസ്ന, റമിന,ശഹല്‍,നിഷാദ്,ഫമിയ,ശരണ്യ എന്നിവരും കൂടെനിന്നു. ആറു ലക്ഷത്തിന് പണി പൂര്‍ത്തിയായ വീട് കഴിഞ്ഞ മാര്‍ച്ച് 28-ന് ആ ഉമ്മയ്ക്കും മകനും കൈമാറി. ഇപ്പോള്‍ പ്രായമായ ഉമ്മയും മകനും ആ വീട്ടില്‍ സുരക്ഷിതത്വത്തോടെ, സന്തോഷത്തോടെ അന്തിയുറങ്ങുന്നുണ്ടാകും.
.jpg?$p=430c1f1&&q=0.8)
Content Highlights: Ila Foundation builds new home charity


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..