-
കൊറോണക്കാലമായതോടെ സിനിമാത്തിരക്കുകൾക്ക് താൽക്കാലിക ഇടവേള നൽകിയെങ്കിലും സമൂഹമാധ്യമത്തിൽ സജീവമാണ് നടി പ്രിയങ്ക ചോപ്ര. ഭർത്താവും ഗായകനുമായ നിക്ക് ജോനാസിനൊപ്പമുള്ള വിശേഷങ്ങൾ പങ്കുവെക്കാനും സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളിൽ പ്രതികരിക്കാനുമൊക്കെ താരം ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ താനും നിക്കും കൊറോണയെ എതിരിടുന്നത് എങ്ങനെയാണെന്നു പറയുകയാണ് പ്രിയങ്ക.
ആസ്ത്മാ രോഗിയായ താനും ഡയബറ്റിക്കായ നിക്കും കൊറോണയെ കരുതലോടെ നേരിടുന്നതിനെക്കുറിച്ചാണ് പ്രിയങ്ക പങ്കുവച്ചിരിക്കുന്നത്. ഞാൻ ആസ്ത്മാ രോഗിയും എന്റെ ഭർത്താവ് ടൈപ് വൺ ഡയബറ്റിക്കിന് അടിമയുമാണ്. അതുകൊണ്ടുതന്നെ ഞങ്ങൾ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. ഞങ്ങൾക്ക് വളരെ വലിയൊരു സൗഹൃദവലയവും കുടുംബ ബന്ധങ്ങളുമുണ്ട്. പിറന്നാൾ പോലുള്ള സാഹചര്യങ്ങളിൽ സൂം കോളുകളിലൂടെയും മറ്റും പരസ്പരം കാണുകയും സാമൂഹിക അകലം ഉറപ്പുവരുത്തിയുള്ള ലഞ്ചുകൾ നടത്തുകയും ചെയ്യും- പ്രിയങ്ക പറയുന്നു.
പാൻഡെമിക്ക് കാലത്ത് കരിയറിനെയും കുടുംബത്തെയും കേന്ദ്രീകരിക്കുന്നതിനെക്കുറിച്ചും പ്രിയങ്ക പറയുന്നുണ്ട്. ഒരു ക്രിയേറ്റീവായ വ്യക്തി എന്ന നിലയ്ക്ക് ഈ ക്വാറന്റൈൻ കാലത്ത് ധാരാളം പ്രൊജക്റ്റുകൾ സംഭവിച്ചിട്ടുണ്ട്. ഷോകളും ചിത്രങ്ങളും എഴുത്തുമൊക്കെ വികസിപ്പിക്കുകയാണിപ്പോൾ. എന്റെ ഓർമക്കുറിപ്പും ഞാൻ പൂർത്തിയാക്കി. ഇത് ശരിക്കും സർഗാത്മകത ഉയർത്തുന്ന സമയമാണ്, അതിനൊപ്പം തികച്ചും വിചിത്രമായ കാലവുമാണ്. - പ്രിയങ്ക പറഞ്ഞു. പീപ്പിൾ മാഗസിനു നൽകിയ അഭിമുഖത്തിലാണ് പ്രിയങ്ക ഇക്കാര്യങ്ങൾ പങ്കുവച്ചത്.
Content Highlights: I'm Asthmatic And Nick Is Diabetic, So We Have To Be Even More Careful Says Priyanka Chopra
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..