അഡെൽ instagram.com|adele
ലോകമെമ്പാടും ആരാധകരുള്ള ഗായികയാണ് മുപ്പത്തിരണ്ടുകാരിയായ അഡെൽ. ഈ ഗായിക അടുത്തിടെ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചത് മറ്റൊരു കാര്യത്തിനാണ്. തന്റെ ഭാരം കുറച്ചതിനെ പറ്റി യുഎസ് കോമഡി ഷോയായ നൈറ്റ് ലൈവിൽ അഡെൽ പറഞ്ഞ തമാശയാണ് ഇപ്പോൾ വൈറൽ. 20 കിലോ ഭാരമാണ് അഡെൽ കുറച്ചത്. .
'നിങ്ങളെന്നെ മുൻപേ കണ്ടതിൽ നിന്ന് വളരെ വ്യത്യാസമുണ്ട് ഇത്തവണയെനിക്ക്. ശരിക്കും ഈ കൊറോണ നിയന്ത്രണങ്ങൾ കാരണം എന്റെ ശരീരത്തിന്റെ പകുതിഭാഗമെ എനിക്ക് ഒപ്പം കൊണ്ട് വരാൻ പറ്റിയുള്ളൂ.' ഭാരം കുറച്ചതിനെ പറ്റി അഡെൽ പറഞ്ഞത് ഇങ്ങനെയാണ്.
നൈറ്റ് ലൈവ് ഷോയിൽ ആതിഥേയയായും ഒരേസമയം ഗായികയായും നിൽക്കേണ്ടി വന്നപ്പോൾ വലിയ ഭയം തോന്നിയതായും അഡെൽ പറയുന്നുണ്ട്. ' നിരവധി ഹൃദയം തകർക്കുന്ന അനുഭവങ്ങൾക്ക് ശേഷമാണ് ഞാനിപ്പോൾ ഇവിടെ നിൽക്കുന്നത്. ആദ്യം 19-ാം വയസ്സിലായിരുന്നു അത്. പിന്നെ ഞാൻ അൽപം കൂടി പ്രസിദ്ധയായി കഴിഞ്ഞ് 21-ാം വയസ്സിൽ, പിന്നീട് കൂടുതൽ പ്രസിദ്ധയായി കഴിഞ്ഞ് 25-ാം വയസ്സിൽ.' അഡെൽ തന്റെ ജീവിതത്തെ പറ്റി പറയുന്നത് ഇങ്ങനെ.
Content Highlights:I could only bring half of me, Adele jokes about weight loss


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..