ഡിവൈൻ ഭർത്തായ സ്‌കോട്ടിനൊപ്പം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രം|Photo : www.instagram.com/divinerapsing/
സുന്ദരിയായ ഭാര്യയ്ക്ക് കൂടെ കൊണ്ടു നടക്കാന്‍ കൊള്ളാത്ത ഭര്‍ത്താവെന്നു പരിഹസിച്ചും അധിക്ഷേപിച്ചുമാണ് സാമൂഹിക മാധ്യമങ്ങളില്‍ ടെക്‌സാസ് സ്വദേശിയായ സ്‌കോട്ടിന് നേരെ സൈബര്‍ ആക്രമണം നടക്കുന്നത്. എന്നാല്‍ ഫിലിപ്പീന്‍സുകാരിയായ ഡിവൈനും സ്‌കോട്ടിനും പറയാനുള്ളത് തീവ്രപ്രണയത്തിന്റെ സുന്ദരമായൊരു കഥയാണ്. കോള്‍ സെന്റര്‍ ജീവനക്കാരിയായിരുന്ന ഡിവൈന്‍ പൊതുവേ അമേരിക്കന്‍ കസ്റ്റമേഴ്‌സിനെ വെറുത്തിരുന്ന ആളായിരുന്നു. എന്നാലൊരിക്കല്‍ അപ്രതീക്ഷിതമായെത്തിയ സ്‌കോട്ടിന്റെ കോളാണ് ഇരുവരുടെയും ജീവിതം മാറ്റിയെഴുതിയത്. സ്‌കോട്ടിന്റെ സൗമ്യമായ സംസാരവും മാന്യമായ പെരുമാറ്റവും തന്നെ ആകര്‍ഷിച്ചുവെന്നും അങ്ങനെ ചാറ്റ് ചെയ്തു തുടങ്ങിയ സൗഹൃദമാണ് പ്രണയമായി മാറിയതെന്ന് ഡിവൈന്‍ പറയുന്നു.
ലോങ് ഡിസ്റ്റന്‍സ് പ്രണയമായിരുന്നു തങ്ങളുടേതെന്ന് സ്‌കോട്ടും പറയുന്നു. 2017- ലാണ് ഡിവൈനെ കാണാന്‍ സ്‌കോട്ട് ആദ്യമായി ഫിലിപ്പീന്‍സിലെത്തുന്നത്. സ്‌കോട്ട് അവിടെ വെച്ച് ഡിവൈനെ പ്രപ്പോസ് ചെയ്യുകയും ചെയ്തു. നാലുവര്‍ഷത്തെ ലോങ് ഡിസ്റ്റന്‍സ് പ്രണയത്തിന് ശേഷം ഡിവൈന്‍ യു.എസിലെത്തുകയും സ്‌കോട്ടിനെ വിവാഹം കഴിയ്ക്കുകയും ചെയ്തു. 2021-ലാണ് അവര്‍ ടിക്‌ടോക്കില്‍ അവര്‍ തങ്ങളുടെ രസകരമായ കപ്പിള്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്തു തുടങ്ങുന്നത്.
തീർപ്പുകൾ എന്തിന്, ഞങ്ങൾ സന്തുഷ്ടരാണ്
എന്നാല്‍ അവരുടെ വീഡിയോയുടെ താഴെ വികൃതമായ കമന്റുകളുമായാണ് സൈബർ ആക്രമണം നടക്കുന്നത്. ഇത്രയും സൗന്ദര്യമുള്ള ഡിവൈന്‍ സ്‌കോട്ടിനെ പോലെയുള്ളയാളെ വിവാഹം കഴിച്ചത് പണത്തിനും ഗ്രീന്‍ കാര്‍ഡിനും വേണ്ടിയാണെന്നും ഇയാളെപ്പോലെ കാണാന്‍ ഭംഗിയില്ലാത്തയാളെ എങ്ങനെ കൂടെ കൊണ്ടുനടക്കും എന്നൊക്കെയാണ് ദുഷിച്ച കമന്റുകളുൾ. എന്നാല്‍ ആ കമന്റുകളൊന്നും അവരുടെ സുന്ദരമായ ജീവിതത്തെ ബാധിക്കുന്നില്ല. തന്റെ ഭര്‍ത്താവിനൊപ്പം കൂടുതല്‍ വീഡിയോകള്‍ പോസ്റ്റു ചെയ്യുന്ന തിരക്കിലാണ് ഡിവൈന്‍.
ഡിവൈനെ കണ്ടുമുട്ടുന്നതിന് മുമ്പ് തന്റെ ജീവിതം തീര്‍ത്തും വിരസമായിരുന്നുവെന്ന് അദ്ദേഹം പറയും. ഞങ്ങള്‍ എല്ലാവരെയും പോലെ സാധാരണ കപ്പിളാണ്. ഇങ്ങനെയുള്ള ആളുകള്‍ എല്ലായിടത്തും കാണും. അതിനാല്‍ ഇതൊന്നും കാര്യമാക്കേണ്ടതില്ലെന്നാണ് സ്‌കോട്ടിന്റെ പക്ഷം. എന്നാല്‍ ഡിവൈന് നേരെ തിരിച്ചാണ്. ' ഇത്തരം കാര്യങ്ങള്‍ വേദനിപ്പിക്കുന്നു' ഞാന്‍ പണത്തിനോ ഗ്രീന്‍ കാര്‍ഡിനോ വേണ്ടിയല്ല ഈ വിവാഹം കഴിച്ചത്-അവര്‍ പറയുന്നു.
ബോഡി ഷെയിമിങ് ഈസിയാണ് സത്യം വേറൊന്നും
സ്‌കോട്ട് ഓട്ടോ ഇമ്മ്യൂണ്‍ രോഗമായ സ്‌കീളോഡെര്‍മയുടെ പിടിയിലാണ്. 13 വയസില്‍ ഈ രോഗം ബാധിച്ചതോടെയാണ് അദ്ദേഹം ശരീരപ്രകൃതി ഈ രൂപത്തിലായത്. ഇനിയും രോഗം കൂടുതല്‍ മൂര്‍ദ്ധന്യാവസ്ഥയിലായിലെത്തില്ലെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറയുന്നു. സന്തോഷകരമായ ദാമ്പത്യം നയിക്കുന്ന അവരുടെ ജീവിതത്തില്‍ സൈബര്‍ ആക്രമണവുമായെത്തുന്നവരുടെ എണ്ണം കൂടുകയാണ്.
14,000 വ്യൂവുള്ള വീഡിയോയിലും അവര്‍ക്ക് ലഭിക്കുന്നത് ലോകത്തെ ഏറ്റവും വിചിത്രവും അരോചകവുമായ ചോദ്യങ്ങളുള്ള കമന്റുകളാണ്. നിങ്ങള്‍ ശരിക്കും പങ്കാളികള്‍ തന്നെയാണോ?, നിങ്ങളെ ഈ സ്ത്രീ ചൂഷണം ചെയ്യുകയാണോ ? അവര്‍ താങ്കളെ പറ്റിക്കുകയാണ് തുടങ്ങി കമന്റുകളുടെ നീണ്ടനിരയുണ്ട്. ഇതിനിടയിലും നിങ്ങള്‍ അടിപൊളി കപ്പിളാണ്, എന്തിന് നിങ്ങള്‍ മറ്റുള്ളവരുടെ ജീവിതത്തില്‍ തലയിടുന്നു. ജീവിക്കാനാനുവദിക്കൂ തുടങ്ങിയ നല്ല കമന്റുകളുമുണ്ട്.
Content Highlights: body shaming, body positivity, life story
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..