.
ക്രിസ്മസ് ആഘോഷങ്ങളുടെ മനോഹരമായ ചിത്രങ്ങളാണ് സാമൂഹികമാധ്യമങ്ങളിലെല്ലാം നിറയുന്നത്. ഇപ്പോളിതാ ഹൃത്വിക് റോഷനും സുഹൃത്ത് സബാ ആസാദുമൊരുമിച്ചുള്ള ക്രിസ്മസ് ആഘോഷത്തിന്റെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
സ്വിറ്റ്‌സര്‍ലണ്ടിലാണ് മക്കളോടും സബയോടുമൊപ്പം അദ്ദേഹം തന്റെ ക്രിസ്മസ് ആഘോഷിച്ചത്. മഞ്ഞില്‍ കുടയുമായി ഹൃത്വിക്കും മക്കളായ ഹ്രേഹാന്‍ റോഷനും ഹ്രദാന്‍ റോഷനും കൂടെ സബയും നില്‍ക്കുന്ന ചിത്രമാണ് ഹൃത്വിക് പങ്കുവെച്ചത്.ഇവരോടൊപ്പം ഹൃത്വികിന്റെ ബന്ധുവും നടിയുമായ പഷ്മിന റോഷനും മറ്റു കുടുംബാംഗങ്ങളുമുണ്ട്.
ഹൃത്വിക്കിന്റെ ബന്ധുവായ ഇഷാന്‍ റോഷനേയും ചിത്രത്തില്‍ കാണാം. ചിത്രത്തോടൊപ്പം ക്രിസ്മസ് ആശംസകളും ഹൃത്വിക് പങ്കുവെച്ചിട്ടുണ്ട്. ഇതിന് മുന്‍പ് യൂറോപ്പ് യാത്രയിലും ഹൃത്വിക്കിനും മക്കള്‍ക്കുമൊപ്പം സബയുണ്ടായിരുന്നു. ഈ വര്‍ഷം തുടക്കത്തിലാണ് ഇരുവരേയും മുംബൈയില്‍ ഒരു ഡിന്നര്‍ പാര്‍ട്ടിയില്‍ ഒരുമിച്ച് കാണുന്നത്.
തുടര്‍ന്ന് ഹൃത്വിക്കിനൊപ്പം സുഹൃത്തുക്കള്‍ക്കുമൊപ്പവും കുടുംബത്തിലെ വിവിധ ചടങ്ങുകളിലും സബയുടെ സാന്നിദ്ധ്യം ശ്രദ്ധ പിടിച്ചുപറ്റി. കരണ്‍ ജോഹറിന്റെ 50-ാം പിറന്നാളാഘോഷത്തില്‍ ഒരുമിച്ച് കൈപിടിച്ചെത്തിയതോടെ ഇരുവരും വാര്‍ത്തകളില്‍ നിറഞ്ഞു.
ഹൃത്വിക്കിന്റെ മുന്‍ഭാര്യയും ഇന്റീരിയല്‍ ഡിസൈനറുമായ സൂസയ്ന്‍ ഖാനും മക്കളുടെ കാര്യങ്ങള്‍ ഒരുമിച്ചുതന്നെയാണ് കാര്യങ്ങള്‍ ചെയ്യുന്നത്. 2014-ല്‍ വിവാഹമോചനത്തിന് ശേഷവും ഇരുവരും നല്ല സുഹൃത്തുകളായി തുടരുകയാണ്.
സെയ്ഫ് അലി ഖാനും രാധിക ആപ്തെയും അഭിനയിച്ച വിക്രം വേദ എന്ന ചിത്രത്തിലാണ് ഹൃത്വിക് അവസാനമായി അഭിനയിച്ചത്. സംവിധായകന്‍ സിദ്ധാര്‍ത്ഥ് ആനന്ദിന്റെ ആക്ഷന്‍ ചിത്രമായ ഫൈറ്ററില്‍ ദീപിക പദുക്കോണിനും അനില്‍ കപൂറിനും ഒപ്പം അദ്ദേഹവും എത്തും.
ദീപികയ്ക്കൊപ്പമുള്ള ഹൃത്വിക് ആദ്യമായി അഭിനയിക്കുന്ന ചിത്രം 2024-ല്‍ തീയറ്ററുകളില്‍ എത്തും. സോണി റസ്ദാനൊപ്പം സോങ്‌സ് ഓഫ് പാരഡൈസ് എന്ന ചിത്രത്തിലാണ് സബ അടുത്തതായി എത്തുന്നത്. റോക്കറ്റ് ബോയ്‌സ് സീസണ്‍ 2-ന്റെ ഷൂട്ടിംഗ് അടുത്തിടെയാണ് അവര്‍ പൂര്‍ത്തിയാക്കിയത്.
Content Highlights: Hrithik Roshan,Saba Azad,Hrehaan,Hridaan ,Christmas
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..