ലോക്ക്ഡൗണ്‍ കാലത്ത്‌ അടുക്കള പൂട്ടാതിരിക്കാന്‍


ഷബിത

പരസ്പരസഹകരണമായിരുന്നു നമ്മുടെ മുഖമുദ്ര. ഇന്നിപ്പോള്‍ നമുക്കുചുറ്റുമുള്ള ലക്ഷമണരേഖ കടന്ന് പോകാന്‍ പാടില്ലാത്ത അവസ്ഥയാണ്. അകലം പാലിച്ചുകൊണ്ട് അയല്‍ക്കാരുടെ ക്ഷേമം അന്വേഷിക്കാനും മറക്കല്ലേ. ഈയൊരു കാലം പരീക്ഷണങ്ങളുടേതുകൂടിയാണ്

വര: വി. ബാലു

രുപത്തൊന്നു ദിവസം. താക്കോലിട്ട് പൂട്ടുക എന്ന ചൊല്ലിനെ അര്‍ഥവത്താക്കുകയാണ് ഇന്നത്തെ ഇന്ത്യന്‍ സാഹചര്യം. അടുക്കളയില്‍ കൃത്യമായ പ്ലാനിങ് ഇല്ലെങ്കില്‍ പണിപാളും. അവധിക്കാലമാണ് കുട്ടികള്‍ ഇടതടവില്ലാതെ പാത്രമായ പാത്രമൊക്കെ തപ്പിത്തിരഞ്ഞ് ഒറ്റയടിക്ക് തിന്നുതീര്‍ത്തുകളയും. കുട്ടികളല്ലേ, തിന്നോട്ടെ പക്ഷേ നാളേക്കുവേണ്ടിയുള്ള കരുതല്‍ മറക്കാതിരിക്കുക. മക്കള്‍ നമ്മുടേതാണ് നാടും നമ്മുടേത് തന്നെ. തികച്ചും വിശ്വസിക്കാവുന്ന ഒരു സംവിധാനത്തില്‍ ആണ് നമ്മള്‍ ജീവിക്കുന്നതെങ്കിലും ആഗോളതലത്തില്‍ തന്നെ ഒരുമഹാമാരിയുണ്ടെന്നും അതിന് വൈകാതെ തന്നെ ഓരോ അടുക്കളയും പൂട്ടാനുള്ള കഴിവുണ്ടെന്നും തിരിച്ചറിയുക. പറഞ്ഞുവരുന്നത് വിഭവങ്ങള്‍ ചുരുക്കി വയറിനെ മെരുക്കി അടുക്കള പൂട്ടാതിരിക്കാനുള്ള മാര്‍ഗങ്ങളെപ്പറ്റിയാണ്.

പ്രാതലിന് അച്ഛനൊരുവിധം, മക്കള്‍ക്ക് മറ്റൊരു വിധവും ഒരുക്കുന്നത് ഇന്ന് മുതല്‍ നിര്‍ത്തലാക്കുക. രുചിയോട് സന്ധിയിലെത്തി വയറിനോട് പൊരുത്തപ്പെടാന്‍ കുട്ടികളെ ശീലിപ്പിക്കാനുള്ള അവസരം കൂടിയാണിത്. ഒരൊറ്റ പ്രാതല്‍ ഭക്ഷണം. പുരുഷന്‍മാര്‍ വീട്ടിലുള്ളപ്പോള്‍ തട്ടിന് മുട്ടെന്നപോലെ ചായ കുടിക്കുന്ന ഏര്‍പ്പാടുണ്ടെങ്കില്‍ പ്രോത്സാഹിപ്പിക്കരുത്. നിര്‍ബന്ധമാണെങ്കില്‍ ഒരൊറ്റ നേരം ചായ ഇടാം. പഞ്ചസാരയും തേയിലയും ഈ ഉഷ്ണകാലത്ത് അത്ര നല്ലതല്ല എന്ന് നിരന്തരം പറഞ്ഞുകൊണ്ടേയിരിക്കുക. ഇഷ്ടം പോലെ വെള്ളം തിളപ്പിച്ച് വെക്കാന്‍ മറക്കരുത്.

പാചക പരീക്ഷണങ്ങള്‍ നമുക്ക് തത്ക്കാലം മറ്റൊരവസരത്തിലാക്കാം. സര്‍ക്കാര്‍ നിര്‍ദേശിച്ച സമയത്ത് കട തുറക്കുമ്പോള്‍ കുറച്ചധികം അവില്‍ വാങ്ങി വെക്കാന്‍ മറക്കരുത്. എണ്ണയില്‍ പൊരിച്ചതുണ്ടാക്കുമ്പോള്‍ ഉണ്ടാകുന്ന ഗ്യാസ് നഷ്ടം, എണ്ണ നഷ്ടം, മറ്റ് ചേരുവകളുടെ എണ്ണം തുടങ്ങിയവയെ പരമാവധി കുറയ്ക്കാന്‍ സഹായിക്കുന്ന, കുട്ടികള്‍ക്ക് ആരോഗ്യത്തിന് ഗുണപരമായ ഒന്നാണ് അവില്‍. കൂടുതല്‍ പണിയെടുക്കുകയും വേണ്ട. കൂട്ടത്തില്‍ ശര്‍ക്കര കരുതാന്‍ മറക്കരുത്.

ചക്കക്കുരു-മാങ്ങ, ചക്കക്കുരു-മുരിങ്ങയില, വെള്ളരി-മാങ്ങ-ചക്കക്കുരു തുടങ്ങി ചക്കക്കാലത്തെ സമൃദ്ധമാക്കാന്‍ ധാരാളം കറികളുണ്ട് നമുക്ക്. എന്നാല്‍ ഇപ്പോള്‍, തത്ക്കാലത്തേക്ക് ഈ കോമ്പിനേഷനുകളില്‍ ഒന്നിനെ മാത്രം അടുക്കളയിലേക്ക് ഓരോ ദിവസമെന്ന രീതിയില്‍ ഇറക്കേണ്ട സമയമായിരിക്കുന്നു. മാങ്ങ കൊണ്ട് മാത്രം ഒരു കാളന്‍ വെക്കുക. വയറിന്റെ കാളല്‍ തത്ക്കാലം അടക്കിയാല്‍ മതി. നാവ് ഇച്ചിരി ചൊറിച്ചിലൊക്കെ ഉണ്ടാക്കും രുചിയുടെ പേരും പറഞ്ഞ്, മൈന്‍ഡ് ചെയ്യണ്ട.

സാമ്പാറില്‍ ഇടുന്ന കഷ്ണങ്ങളം നാലായി വിഭജിച്ചാല്‍ നാലു ദിവസം കറിക്കുള്ളതുണ്ടാകും, മറന്നുപോകണ്ട. ഏത് ഉടായിപ്പ് കറികളും ഉണ്ടാക്കാന്‍ മിടുക്കരാണ് നമ്മള്‍. പപ്പടം, വടക്, ഉപ്പേരി, സൈഡ് ഡിഷായി മീന്‍ പൊരിച്ചത്...ഉച്ചയ്ക്കുള്ള ഒടുക്കത്തെ തീറ്റ കുറയ്ക്കാം. ചോറിന് ഒഴിച്ചുകൂട്ടാന്‍ ഒരൊറ്റ കറിമതി. ബാക്കിയൊക്കെ മാനസികമായ ഒരുതരം സംതൃപ്തിയ്ക്കാണെന്നു മാത്രം കരുതി നിസ്സാരമാക്കി കളയുക.

ചൂടുകാലമാണ്. അത്താഴത്തിന് കഞ്ഞിയാണ് ബെസ്റ്റ്. വെള്ളവും കിട്ടും വറ്റുമുണ്ടാകും. പിറ്റേന്ന് നല്ല ശോധനയും ബോണസാണ്. അപ്പോള്‍ അസ്സലായി കഞ്ഞി വെച്ച് ആവശ്യത്തിന് ഉപ്പിട്ട് കുടുംബസമേതം ഇരിക്കുക. കൊറോണയുടെ ഡെവലപ്മെന്റ്സ്, നമ്മള്‍ ഇനി സ്വീകരിക്കേണ്ട നടപടികള്‍ തുടങ്ങിയവയെക്കുറിച്ച് ചര്‍ച്ചചെയ്യുക. ഓര്‍ക്കുക, ഓരോ വാതിലിനുപുറത്തും അനുവാദമില്ലാതെ അകത്തേക്കുകടന്നുവരാന്‍ പാകത്തില്‍ വൈറസ് നില്‍ക്കുന്നുണ്ട്.

അപ്പോള്‍ അടുക്കളയില്‍ ഇനി കാര്യമായ പണിയൊന്നുമില്ല. ഉടന്‍ തന്നെ ബാത്റൂമുകള്‍, ഈര്‍പ്പമുള്ള സ്ഥലങ്ങള്‍ തുടങ്ങിയവ അണുവിമുക്തമാക്കാന്‍ മറക്കണ്ട. മുഷിഞ്ഞ തുണികള്‍ കൂട്ടിയിടരുത്. ഫാബ്രിക്കില്‍ വൈറസുകള്‍ കൂടുതല്‍ സമയം അതിജീവിക്കുമെന്നൊക്കെ പറയുന്നുണ്ട്. എപ്പഴാണെങ്കിലും അലക്കണമല്ലോ. അപ്പോള്‍ വൈകാതെ അതെല്ലാം ചെയ്യുക തന്നെ.

അരി, പയര്‍, ഉപ്പ്, മുളക്, പഞ്ചസാര, പൊടികള്‍ തുടങ്ങിയ അത്യാവശ്യ സാധനങ്ങള്‍ ഇനി എത്ര ദിവസത്തേക്കുകൂടി കാണും എന്നത് ഓരോ ദിവസവും മനസ്സിലോര്‍ക്കണം. വളരെ അത്യാവശ്യമായത് അല്പം കൂടുതല്‍ സ്റ്റോക്ക് ചെയ്യണം. എണ്ണകള്‍ എങ്ങനെ പാചകത്തില്‍ നിന്നും പരമാവധി ഒഴിവാക്കാം എന്നാലോചിക്കണം. കടുക് വറുത്തിടാതെ കറിയുണ്ടാക്കിയാല്‍ എന്തു സംഭവിക്കും എന്ന് ഒരു ദിവസം പരീക്ഷിക്കുക. ഒന്നും സംഭവിക്കില്ല എന്ന് മനസ്സിലാക്കാന്‍ രണ്ടുരുള ചോറിന്റെ സമയമേ വേണ്ടൂ.

ഫ്‌ളാറ്റില്‍ താമസിക്കുന്നവര്‍ ആണ് കൂടുതല്‍ കരുതല്‍ പോളിസികള്‍ നടപ്പിലാക്കേണ്ടത്. പുറത്തുനിന്നും അരിമാവുകള്‍ ഇനി കിട്ടിക്കൊള്ളണമെന്നില്ല. അപ്പോള്‍ കുറച്ച് പച്ചരിയും ഉഴുന്നുമൊക്കെ വാങ്ങി വെള്ളത്തിലിട്ട് കുതിര്‍ത്തശേഷം കുറച്ചുദിവസത്തേക്ക് ഒന്നിച്ച് അരച്ച് വെക്കാം.

ഓര്‍ക്കുക, എല്ലാവരും വീടുകള്‍ വൃത്തിയായി, അണുവിമുക്തമായി സൂക്ഷിക്കുന്ന സമയമാണ്. കുട്ടികളെയും ഭര്‍ത്താവിനെയും ഇതില്‍ പങ്കാളികളാക്കിക്കൊണ്ട് വീട് ഒതുക്കിവെക്കാനും നമുക്ക് മുന്‍കയ്യെടുക്കാം.

പരസ്പരസഹകരണമായിരുന്നു നമ്മുടെ മുഖമുദ്ര. ഇന്നിപ്പോള്‍ നമുക്കുചുറ്റുമുള്ള ലക്ഷമണരേഖ കടന്ന് പോകാന്‍ പാടില്ലാത്ത അവസ്ഥയാണ്. അകലം പാലിച്ചുകൊണ്ട് അയല്‍ക്കാരുടെ ക്ഷേമം അന്വേഷിക്കാനും മറക്കല്ലേ. ഈയൊരു കാലം പരീക്ഷണങ്ങളുടേതുകൂടിയാണ്.

അനാവശ്യ ചെലവുകളില്ലാത്ത, ആര്‍ഭാടങ്ങളില്ലാത്ത, വസ്ത്രങ്ങളുടെയും ആഭരണങ്ങളുടെ ഭക്ഷണങ്ങളുടെയും മാമാങ്കമില്ലാത്ത, എന്തിനേറെപ്പറയുന്നു, വെറും രണ്ടുകാലും ചെറിയൊരു ആമാശയവുമുള്ള മനുഷ്യന് ഇങ്ങനെയും ജീവിക്കാനറിയാം എന്ന് കാലം തെളിയിക്കുന്ന സമയം. അപ്പോള്‍ ഇനിയങ്ങോട്ടുള്ള ഇരുപത്തൊന്നു ദിവസത്തെ കുടുംബ ബജറ്റ് ഒന്നു വിലയിരുത്തി നോക്കാന്‍ മറക്കരുത്. ഇല്ലാപ്പാട്ടുകള്‍ക്ക് ഒരുപക്ഷേ വിരാമമിടാന്‍ കഴിഞ്ഞെങ്കിലോ!

Content Highlights: how to manage home budget during national lockdown

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022

More from this section
Most Commented