ശരീരം പ്രദർശിപ്പിക്കാതെ എങ്ങനെ 'സെക്‌സി'യാകാം?; വഴികള്‍ എളുപ്പമാണ്


സമൂഹത്തിന്റെ സൗന്ദര്യ മാനദണ്ഡങ്ങള്‍ അനുസരിച്ച് വസ്ത്രത്തിന്റെ അളവ് കുറയുന്നതും ശരീരം കൂടുതല്‍ കാണിക്കുന്നതുമാണ് സെക്‌സി.

നടിമാരായ മാക്‌സിൻ മെദീനയും എലീസെ ജോൺസണും സെക്‌സി ലുക്കിൽ | Photo: instagram/ maxine medina| instagram/ elisse jonsonn

സെക്‌സി എന്ന വാക്കിന് അര്‍ഥമെന്താണ്? സമൂഹത്തിന്റെ സൗന്ദര്യ മാനദണ്ഡങ്ങള്‍ അനുസരിച്ച് വസ്ത്രത്തിന്റെ അളവ് കുറയുന്നതും ശരീരം കൂടുതല്‍ കാണിക്കുന്നതുമാണ് സെക്‌സി. എന്നാല്‍ ഈ ആശയം യഥാര്‍ഥത്തില്‍ ഓരോ വ്യക്തിയേയും ആശ്രയിച്ചാണിരിക്കുന്നത്.

ചുരുക്കിപ്പറഞ്ഞാല്‍ സെക്‌സി ആയിരിക്കുക എന്നത് ഒരു 'വൈബ്' ആണ്. ശരീരം കൂടുതല്‍ വെളിപ്പെടുന്ന വസ്ത്രങ്ങള്‍ ധരിക്കാതെതന്നെ നിങ്ങള്‍ക്ക് അനായാസം സെക്‌സിയാകാം. അതിന് ആദ്യം വേണ്ടത് നിങ്ങള്‍ സുന്ദരിയാണെന്ന് നിങ്ങള്‍തന്നെ തിരിച്ചറിയുക എന്നതാണ്. അങ്ങനെയെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടാകൂ. അതിനൊപ്പം ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ചാല്‍ 'യൂ ലുക്കിങ് സെക്‌സി' എന്ന കമന്റ് മറ്റുള്ളവരില്‍ നിന്ന് നിങ്ങള്‍ക്കും സമ്പാദിക്കാം.

സെക്‌സിയാകാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

1. ഒരു മിനിമലിസ്റ്റ് ചര്‍മസംരക്ഷണ ദിനചര്യ പിന്തുടരുക

ഇതിന് നമ്മള്‍ വളരേയധികം കഠിനധ്വാനം ചെയ്യേണ്ട ആവശ്യമില്ല. ലളിതമായ മൂന്ന് ഘട്ടങ്ങളില്‍ നിങ്ങള്‍ സ്ഥിരത പുലര്‍ത്തുന്നിടത്തോളം ആരോഗ്യകരമായ ഒരു നിറം നിങ്ങള്‍ക്ക് ലഭിക്കും. പുറത്തിറങ്ങുമ്പോള്‍ ഫേഷ്യല്‍ ക്ലെന്‍സര്‍, ട്രീറ്റ് (സെറം ഓര്‍ സ്‌പോട്ട് ട്രീറ്റ്‌മെന്റ്), മോയ്‌സ്ച്ചുറൈയ്‌സ് എന്നിവയ്‌ക്കൊപ്പം സണ്‍സ്‌ക്രീനും മറക്കരുത്.

2. മേക്കപ്പ് ലളിതമാക്കുക

ആയാസരഹിതമായി കാണാനാണ് നമ്മളെല്ലാവരും ഇഷ്ടപ്പെടുന്നത്. അതിനാല്‍ മേക്കപ്പ് എപ്പോഴും ലളിതമാക്കുക.സ്‌കിന്‍ ടിന്റ് ഉപയോഗിക്കുക. ഒപ്പം കവിള്‍ ചെറുതായി ബ്ലഷ് ചെയ്യുക. ഫെതറി ലുക്കിനായി ഐബ്രോ പെന്നോ ബ്രോ ജെല്ലോ ഉപയോഗിച്ച് ഐബ്രോ ഫില്‍ ചെയ്യുക. കണ്ണിന്റെ ഭംഗിക്കായി മസ്‌കാര ഉപയോഗിക്കുക. ഒരു ടിന്റഡ് ലിപ് ബാമോ ലിപ് സ്റ്റെയ്‌നോ ലിപ്സ്റ്റിക്കോ ഉപയോഗിച്ച് ചുണ്ടുകള്‍ മനോഹരമാക്കുക.

3. കൃത്യമായ അളവിളുള്ള വസ്ത്രങ്ങള്‍ ധരിക്കുക

നിങ്ങളുടെ അലമാരയില്‍ ഏതു തരം വസ്ത്രമാണുള്ളതെങ്കിലും കൃത്യമായ അളവിലുള്ളതാകാന്‍ ശ്രദ്ധിക്കുക. ഒപ്പം വസ്ത്രത്തിന്റെ തുണി നിങ്ങളുടെ ശരീരത്തിന് എത്രത്തോളം യോജിക്കുന്നുണ്ടെന്നും നോക്കണം.

4. ശരിയായ അടിവസ്ത്രം തിരഞ്ഞെടുക്കുക

കൃത്യമായ അളവിലുള്ള അടിവസ്ത്രങ്ങള്‍ നിങ്ങള്‍ ധരിക്കുന്ന വസ്ത്രത്തിന് കൂടുതല്‍ ഭംഗി നല്‍കും. എന്നാല്‍ ഇതിനായി വിലപിടിപ്പുള്ള അടിവസ്ത്രങ്ങള്‍ വാങ്ങണമെന്നില്ല. ബാന്റും കപ്പ് സൈസും കൃത്യമായുള്ള ബ്രാ വേണം ധരിക്കേണ്ടത്.

5. ക്യമാറക്കു മുന്നിലെ വശ്യമായി നില്‍ക്കുക

എപ്പോഴും ആത്മവിശ്വാസത്തോടെ തലയുയര്‍ത്തി വിടര്‍ന്ന കണ്ണുകളോടെ നില്‍ക്കുക. റിലാസ്‌ക് ആയി വശ്യതയോടെ ക്യാമറയെ നോക്കുക. ഒപ്പം ഒരു അലസഭാവം കൂടി കലര്‍ത്തുക.

6. നിങ്ങളുടെ ഏറ്റവും ആകര്‍ഷകമായ മുഖഭാവം പരിശീലിക്കുക

ഫോട്ടോകളില്‍ സെക്‌സിയാകാന്‍ നിങ്ങളുടെ പുഞ്ചിക്കുന്ന നോട്ടത്തില്‍ നിങ്ങള്‍ മാസ്റ്റര്‍ ആയിരിക്കണം. ഈ വശ്യത കലര്‍ന്ന പുഞ്ചിരി നിങ്ങള്‍ പരിശീലിച്ചെടുക്കണം. ഷോള്‍ഡര്‍ റിലാക്‌സ് ചെയ്ത്, കണ്ണുകള്‍ അടച്ച്, ദീര്‍ഘശ്വാസമെടുത്ത് ഈ പുഞ്ചിരി പരിശീലിക്കുക. കണ്ണാടിയില്‍ നോക്കിവേണം പരിശീലനം.

7. സിഗ്നേച്ചര്‍ പെര്‍ഫ്യൂം തിരഞ്ഞെടുക്കുക

നിങ്ങളുടെ വികാരമോ വ്യക്തിത്വമോ പ്രകടിപ്പിക്കാന്‍ സഹായിക്കുന്ന പെര്‍ഫ്യൂം തിരഞ്ഞെടുക്കുക. വശീകരിക്കുന്ന സുഗന്ധങ്ങളും ഉപയോഗിക്കാം. അതു നിങ്ങളുടെ സിഗ്നേച്ചര്‍ സുഗന്ധമായിരിക്കണം.


Content Highlights: how to look and feel sexy without showing too much skin

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022


amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022

Most Commented