വ്യക്തിബന്ധങ്ങളില്‍ പി.സി.ഒ.എസ്  എങ്ങനെ വില്ലനാകുന്നു ;  നേരിടാന്‍ പഠിക്കാം


Representative Image| Photo: Gettyimages

രോഗ്യപ്രശ്നങ്ങള്‍ നിങ്ങളുടെ വ്യക്തിബന്ധങ്ങളിലും സ്വാധീനം ചെലുത്തുന്ന വലിയ ഘടകമാണ്. പി.സി.ഒ.എസ്. പ്രശ്നങ്ങള്‍ അനുഭവിക്കുന്നവരുടെ വ്യക്തിബന്ധങ്ങളിലും ഇത് വില്ലനായിത്തീരുന്നുണ്ട്. നിങ്ങളുടെ ശാരീരിക അവസ്ഥകള്‍, സാമൂഹിക സമ്മര്‍ദ്ദം, വികാരങ്ങളില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകളൊക്കെ നിങ്ങളുടെ ബന്ധങ്ങളേയും ഹാനികരമായി ബാധിച്ചുതുടങ്ങും.

ബന്ധങ്ങളുടെ ഊഷ്മളത നഷ്ടപ്പെടുകയും നിങ്ങള്‍ പിരിമുറുക്കത്തിലകപ്പെടുകയും ചെയ്യും. തലമുടി കൊഴിയല്‍, അമിത രോമവളര്‍ച്ച, ശരീരഭാരം, മുഖക്കുരു തുടങ്ങിയവയൊക്കെ നിങ്ങളെ കടുത്ത മാനസികാഘാതത്തിലേയ്ക്ക്‌ നയിച്ചേക്കും. പി.സി.ഒ.എസ്.നിയന്ത്രിക്കാനും സാധാരണജീവിതം നയിക്കാനും കഴിയുമെന്നതും സത്യമാണ്. അതിനുള്ള ചികിത്സകളും ഫലപ്രദമായ പരിഹാര മാര്‍ഗങ്ങളും ലഭ്യമാണ്. പി.സി.ഒ.എസ് പ്രശ്നങ്ങളെയും വ്യക്തിബന്ധങ്ങളിലെ പ്രശ്നങ്ങളെയും എത്തരത്തില്‍ നേരിടാമെന്നും അറിഞ്ഞുവെക്കാം.

തന്റെ പ്രശ്നങ്ങളെക്കുറിച്ച് തുറന്നുസംസാരിക്കുകയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അവരെ കേള്‍ക്കാനും മനസിലാക്കാനുമുള്ള ശ്രമം പങ്കാളിയുടെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടതുണ്ട്. ആരോഗ്യസ്ഥിതിയെക്കുറിച്ച് തുറന്നുപറയണം. എങ്കില്‍ മാത്രമേ കുടുംബത്തിനും സുഹൃത്തുകള്‍ക്കും നിങ്ങളെ സഹായിക്കാന്‍ കഴിയുകയുള്ളൂ.

കാരണം പി.സി.ഒ.എസ്. ഒറ്റയ്ക്കുള്ള ഒരാളുടെ പോരാട്ടമല്ല,അതിന് കൃത്യമായ പിന്തുണ അവര്‍ക്ക് നല്‍കേണ്ടതുണ്ടെന്നാണ് വീര ഹെല്‍ത്ത്, ഓണ്‍ലൈന്‍ പി.സി.ഒ.എസ് ക്ലിനിക്ക് സീനിയര്‍ ന്യൂട്രീഷനിസ്റ്റും കെയര്‍ മാനേജരുമായ മുഗ്ദ ജോഷി പറയുന്നത്.

പി.സി.ഒ.എസിനൊപ്പം ജീവിക്കുന്നത് ഒരു വെല്ലുവിളി തന്നെയാണ്. നിങ്ങള്‍ നിരാശയും മാനസികസമ്മര്‍ദ്ദവും അനുഭവിയ്ക്കും. നിങ്ങളുടെ പങ്കാളിയുമായോ കുടുംബവുമായോ പി.സി.ഒ.എസിനെക്കുറിച്ച് സംസാരിക്കുന്നതും പലര്‍ക്കും ബുദ്ധിമുട്ടായിരിക്കും.

എന്നാല്‍ നിങ്ങള്‍ എന്താണ് അനുഭവിക്കുന്നതെന്നും നിങ്ങളുടെ മാനസികാവസ്ഥകളെക്കുറിച്ചും അടുത്തുള്ള ആരെങ്കിലും മനസ്സിലാക്കുന്നത് വളരെ ഗുണം ചെയ്യും.പി.സി.ഒ.എസ്. പ്രശ്നങ്ങള്‍ ബന്ധങ്ങളില്‍ എങ്ങനെ ബാധിക്കുമെന്ന് നോക്കാം. അതിനെ നേരിടാം പഠിക്കാം.

1.രണ്ടുപേര്‍ക്കും അനുയോജ്യമായ സമയം കണ്ടെത്തി തുറന്ന് സംസാരിക്കാം. അത്തരത്തില്‍ പ്ലാന്‍ ചെയ്ത് സംസാരിക്കാനുള്ള സമയം കണ്ടെത്തിയാല്‍ കമ്മ്യൂണിക്കേഷന്‍ ഗ്യാപ് ഇല്ലാതാക്കാം.

2. നിങ്ങള്‍ക്ക് എത്തരത്തിലുള്ള ശാരീരികപ്രശ്‌നങ്ങളാണ് അനുഭവപ്പെടുന്നതെന്ന് പങ്കാളിയെ പറഞ്ഞു മനസിലാക്കിപ്പിക്കാം. അതില്‍ നിന്നും അവര്‍ക്ക് നിങ്ങളെ എങ്ങനെ സഹായിക്കണമെന്ന ബോധ്യമുണ്ടാകും.

3. ആളുകള്‍ നിങ്ങളുടെ പ്രശ്‌നങ്ങളെ എങ്ങനെ ഉള്‍ക്കൊള്ളുന്നു എന്നതിനെ അനുസൃതമാക്കി പ്രശ്‌നങ്ങളെക്കുറിച്ച് തുറന്ന് പറയുക. എല്ലാവരും ഒരേ പോലെയായിരിക്കില്ല ഇത്തരം പ്രശ്‌നങ്ങളെ മനസിലാക്കുന്നതും ഉള്‍ക്കൊള്ളുന്നതെന്നും തിരിച്ചറിയുക.


4. നിങ്ങള്‍ പറയുന്ന കാര്യങ്ങൾ അവര്‍ക്ക് മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ളതായി തോന്നിയാല്‍ അതിനെക്കുറിച്ചുള്ള ആര്‍ട്ടിക്കിളുകളോ വീഡിയോയോ നല്‍കുക.

5.നിങ്ങളുടെ ഡോക്ടര്‍ ഇതിനെക്കുറിച്ച് പറയുന്നതിനെക്കുറിച്ചും ചികിത്സയെക്കുറിച്ചും അവരോട് സംസാരിക്കുക. നിങ്ങളെ ശാരീരകവും-മാനസികവുമായി അവര്‍ക്ക് എങ്ങനെ സഹായിക്കാനും പിന്തുണയ്ക്കാനും കഴിയുമെന്നും വ്യക്തമായി പറഞ്ഞുകൊടുക്കുക.

കുടുംബത്തോടും സുഹൃത്തുകളോടും നിങ്ങളുടെ അവസ്ഥയെക്കുറിച്ച് സംസാരിക്കാനുള്ള തീരുമാനം തീര്‍ത്തും വ്യക്തിഗതമാണ്. എന്നാല്‍ പി.സി.ഒ.എസ് പോലുള്ള അവസ്ഥകളില്‍ ചുറ്റുമുള്ളവരുടെ പിന്തുണ നമ്മളെ സഹായിക്കുമെന്നും മുന്നോട്ടുള്ള യാത്രയില്‍ കരുത്ത് പകരുമെന്നും തിരിച്ചറിയുക.

Content Highlights: relationship,PCOS,family issues, mentalhealth


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented