Representative Image | Photo: Canva.com
പങ്കാളിയെ എപ്പോഴും കുറ്റപ്പെടുത്തുകയും നെഗറ്റീവ് ചിന്ത വച്ചു പുലര്ത്തുന്നവരുമാണോ നിങ്ങള്‍ ? എങ്കിലത് നിങ്ങളുടെ ബന്ധങ്ങളെ തകര്‍ത്തേക്കാം. സന്തോഷകരമായ ജീവിതത്തെ തകര്‍ത്തുകളയുന്ന നെഗറ്റീവ് ചിന്തകളെ തിരിച്ചറിയാം.ശക്തവും മനോഹരവുമായ പല ബന്ധങ്ങളും നിസാരമായ കാരണങ്ങള്‍ കൊണ്ടാണ് തകര്‍ത്തെറിയപ്പെടുന്നത്. അറിഞ്ഞോ അറിയാതെയോ നിങ്ങളുടെ ഉള്ളില്‍ സംഭവിക്കുന്ന നെഗറ്റീവ് ചിന്തകള്‍ക്ക് അതില്‍ വലിയൊരു പങ്കുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ആരോഗ്യകരമായ ബന്ധം മുന്നോട്ടുകൊണ്ടുപോകുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ തികച്ചും അനാരോഗ്യകരമായ ഇത്തരം ചിന്തകളെയും രീതികളെയും തിരിച്ചറിഞ്ഞ് മാറാന്‍ നാം സ്വയം പരിശ്രമിക്കണം. വിഷാദവും ഉത്കണ്ഠയും അനുഭവിക്കുന്നവരുടെ ഉള്ളില്‍ നിരന്തരമായി നെഗറ്റീവ് ചിന്തകള്‍ രൂപപ്പെടാം.
അവര്‍ പോലുമറിയാതെ അവരുടെ ബന്ധങ്ങളെയും ഇവ നശിപ്പിക്കും. ബന്ധങ്ങള്‍ ചെറിയ അസ്വസ്ഥകള്‍ ഉണ്ടാകുന്നത് സ്വഭാവികമാണ്.എന്നാല്‍ നിങ്ങള്‍ പൂര്‍ണമായും അശുഭാപ്തിവിശ്വാസം വച്ചുപുലര്‍ത്തിയാല്‍ അത് നിങ്ങളുടെ സമാധാനപൂര്‍ണമായ ജീവിതത്തെ ഹാനികരമായി ബാധിക്കും.
സര്‍ട്ടിഫൈഡ് ലൈഫ് ആന്‍ഡ് റിലേഷന്‍ഷിപ്പ് കോച്ചായ എകോഹി കെ. ബെഞ്ചമിന്‍ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ ബന്ധങ്ങളെ ബാധിക്കുന്ന നാല് നെഗറ്റീവ് ചിന്താരീതികളെക്കുറിച്ച് വിശദീകരിക്കുന്നു.
1.ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിന്തകള്‍
തീവ്രമായ ചിന്തകള്‍ വച്ചുപുലര്‍ത്തുന്ന രീതിയാണിത്. അല്ലെങ്കില്‍ ഓവര്‍തിങ്കിങ് ചെയ്യുന്ന അവസ്ഥയാണിത്. പൂര്‍ണമായും നല്ലത് അല്ലെങ്കില്‍ ചീത്ത എന്ന രീതിയിലാണ് ഇവര്‍ കാര്യങ്ങളെ കാണുന്നത്. ഇതിനിടയിലുള്ള കാര്യങ്ങളെ മനസിലാക്കാന്‍ ഇവര്‍ ശ്രമിക്കാറില്ല. എപ്പോഴും പങ്കാളി തന്നെ സ്നേഹിക്കുന്നില്ല, തന്നെക്കുറിച്ച് മറന്നുപോകുന്നു എന്ന രീതിയില്‍ ചിന്തകള്‍ ഉണ്ടാകുന്നുവെങ്കില്‍ അയാള്‍ക്ക് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിന്താരീതിയാണുള്ളത് എന്നു മനസിലാക്കാം. തികച്ചും സാധാരണമായ കാര്യങ്ങളെ ഇവര്‍ക്ക് തിരിച്ചറിയാന്‍ കഴിയില്ല.
2. തെറ്റായ അനുമാനത്തിലെത്തല്
മോശമായ അനുഭവങ്ങളുടെ വെളിച്ചത്തില്‍ നിലവിലെ സാഹചര്യങ്ങളെ വീക്ഷിക്കാന്‍ ശ്രമിക്കുന്നു. കാര്യങ്ങള്‍ നെഗറ്റീവായ രീതിയില്‍ സംഭവിക്കുമെന്ന് വിശ്വസിച്ചുകൊണ്ട് പെരുമാറുന്ന രീതിയാണിത്. മറ്റൊരാള്‍ ഇങ്ങനെയാണ് തങ്ങളെക്കുറിച്ച് ചിന്തിക്കുന്നുവെന്ന് സ്വയം അനുമാനിക്കുകയും അതാണ് ശരിയെന്നും വിശ്വസിക്കുകയും ചെയ്യുന്ന ചിന്തകളും നെഗറ്റീവാണ്.

3. കുറ്റപ്പെടുത്തല്‍ സ്വഭാവം
നെഗറ്റീവായ സംഭവിക്കുന്ന കാര്യങ്ങളുടെ ഉത്തരവാദിത്വം മറ്റൊരാളില്‍ വച്ചു കെട്ടുന്ന രീതി. ഇതു ചെയ്യുന്നയാള്‍ക്ക് താന്‍ തെറ്റല്ല ചെയ്തതെന്നു തോന്നലുണ്ടാക്കും. എങ്കില്‍ പങ്കാളിയ്ക്ക് വലിയ മാനസിക ബുദ്ധിമുട്ടാണ് ഇത് സൃഷ്ടിക്കുന്നത്. സ്വന്തം തെറ്റുകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പെരുമാറുന്നത് ബന്ധങ്ങളെ കൂടുതല്‍ ഊഷ്മളമാക്കും. മറിച്ച് കുറ്റപ്പെടുത്തലുകള്‍ ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തും.
4. വികാരങ്ങള്‍ക്ക് അധീനപ്പെടല്
നിങ്ങള്‍ സങ്കടമോ ഉത്കണ്ഠയോ അനുഭവപ്പെടുമ്പോള്‍ അതിന്റെ അടിസ്ഥാനത്തില്‍ വസ്തുതകളെ നിര്‍വ്വചിക്കുന്ന രീതിയാണിത്. വിഷാദപ്പെട്ടിരിക്കുന്ന അവസ്ഥയില്‍ നിന്നുകൊണ്ട് ചുറ്റുപാടുകളെ നെഗറ്റീവായി അനുമാനിക്കുന്നു. വികാരങ്ങള്‍ക്ക് അധീനപ്പെട്ടുകൊണ്ട് വസ്തുതകളെ ശരിയായി രീതിയില്‍ മനസിലാക്കാന്‍ കഴിയാത്ത അവസ്ഥയാണിത്.
Content Highlights: negative thinking patterns, relationship, mental health
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..