ഹണി റോസ്|Photo: instagram.com/honeyroseinsta/
ക്രിസ്മസ് മേക്കോവര്‍ ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിലുളളത്. ഇപ്പോളിതാ ഹണി റോസിന്റെ ക്രിസ്മസ് മേക്കോവര്‍ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ചുവന്ന നിറത്തിലുളള വണ്‍ സ്ലീവ് ഗൗണാണ് അവര്‍ ധരിച്ചിരുന്നത്. ഒരു സൈഡിലുളള ഫുള്‍ സ്ലീവില്‍ ഹാന്‍ഡ് എംബ്രോയ്ഡറി ചെയ്തിരിക്കുന്നത് മനോഹരമായിരുന്നു.
വണ്‍ സൈഡ് ഫ്രന്റ് സ്ലിറ്റും ഗൗണിനെ സ്റ്റൈലിഷാക്കിയിട്ടുണ്ട്. സ്വീക്വന്‍സ് ഭംഗിയുള്ള ഗൗണില്‍ അവര്‍ അതിസുന്ദരിയാരിക്കുന്നു. ക്രിസ്മസ് പാര്‍ട്ടിയില്‍ തിളങ്ങാന്‍ പറ്റിയ തകര്‍പ്പന്‍ ഔട്ട്ഫിറ്റാണ് ഖയാല്‍ ബൈ മിസ്‌റിന്‍ ഹണിയ്ക്കായി ഒരുക്കിയിരിക്കുന്നത്.
ക്രിസ്മസ് ചിത്രത്തിന് കമന്റുകളുമായി നിരവധി ആരാധകരും ഫോട്ടോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്. ശ്രേഷ്ഠ മേക്കപ്പാണ് ഹണിയെ അണിയിച്ചൊരുക്കിയത്. ചിത്രത്തിന്റെ 'ബിഹൈന്റ് സീന്‍ ' വീഡിയോയും ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഗൗണ്‍ സ്‌റ്റൈല്‍ ചെയ്യുന്നത് മേക്കപ്പ് ടച്ച് അപ്പ് ചെയ്യുന്നതുമാണ് വീഡിയോയിലുള്ളത്.
ഫോട്ടോയ്ക്കായി പോസ് ചെയ്യുന്ന ഹണി റോണിനേയും വീഡിയോയില്‍ കാണാം. ജോസ് ചാള്‍സാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. മോഹല്‍ലാല്‍ നായകനായ മോണ്‍സ്റ്ററിലാണ് ഹണി റോസ് അവസാനമായി ബിഗ്‌സ്‌ക്രിനീലെത്തിയത്.
ബാലയ്യ നായകനാകുന്ന വീരസിംഹ റെഢിയാണ് ഹണിയുടെ പുതിയ പ്രോജക്ട്. സാമൂഹിക മാധ്യമങ്ങളില്‍ സജീവമായ താരത്തിന്റെ എല്ലാ പോസ്റ്റുകള്‍ക്കും വലിയ ആരാധകശ്രദ്ധയാണ് ലഭിക്കുന്നത്.
Content Highlights: honey rose christmas photoshoot, fashion, red gown
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..