ഹൂച്ചിനും ഹെയ്‌ലിക്കുമൊപ്പം ജയലക്ഷ്മി
കൊച്ചി: നമ്മളെപ്പോലെ തന്നെ ബെർത്ത് ഡേയും വിശേഷങ്ങളും ആഘോഷമാക്കാൻ അവരും റെഡിയാണ്. പാലും ചോക്ലേറ്റും ഐസ്‌ക്രീമും ആഘോഷങ്ങളും ഇഷ്ടപ്പെടുന്നവരാണ് അവരും. പറഞ്ഞുവരുന്നത് നായകളെക്കുറിച്ചാണ്. നമ്മളെ പോലെ തന്നെ അലർജിയും ജീവിതശൈലി രോഗങ്ങളും അവരെയും പിടികൂടുന്നുണ്ട്. അവർക്കായി ആരോഗ്യകരമായ, പ്രിസർവേറ്റീവ്‌സ് ഇല്ലാത്ത ഹോംലി കേക്കുകൾ ഒരുക്കുകയാണ് ഈ യുവതി. പട്ടിക്കുട്ടികൾക്കു മാത്രമുള്ള കേക്കും ട്രീറ്റുകളുമൊക്കെയാണ് ജയലക്ഷ്മി ദീപക്കിന്റെ തൃപ്പൂണിത്തുറയിലെ ഹോംലി സ്പെഷ്യൽസ്.
തന്റെ അരുമയായ നായക്കുട്ടിക്ക് ത്വക്ക് രോഗം വന്നതോടെയാണ് ജയലക്ഷ്മി നായ്ക്കൾക്കു മാത്രമായുള്ള പ്രത്യേക ഫുഡ് തയ്യാറാക്കിത്തുടങ്ങി യത്. ‘ഹൂച്ചി ആൻഡ് ഹെയ്‌ലി ബാർക്കറി’ എന്ന് തന്റെ ചെറു സംരംഭത്തിന് പേരിട്ടതും ഈ നായപ്രേമത്തോടെയാണ്.
കേക്കാണ് മെയിൻ
2012-ൽ ഷുഗറി ക്രാഫ്റ്റ് എന്ന പേരിൽ സാധാരണയൊരു ബേക്കർ ആയിട്ടാണ് തുടക്കമിട്ടത്. ബെർത്ത് ഡേ, വെഡ്ഡിങ് കേക്കുകളായിരുന്നു ചെയ്തിരുന്നത്.
2018-ലാണ് ഹൂച്ചിക്ക് ഫുഡ് അലർജി വന്നത്. വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിനു പുറമെ പായ്ക്കറ്റ് ഭക്ഷണങ്ങൾ അവൾക്ക് നൽകിയിരുന്നു. അലർജി വന്നതോടെ സ്വീറ്റ്‌സുണ്ടാക്കുന്നതും മറ്റും താത്കാലികമായി നിർത്തി. അവൾക്കായി പ്രത്യേകം ഫുഡ് ഉണ്ടാക്കിത്തുടങ്ങി. ഇന്റർനെറ്റിന്റെ സഹായത്തോടെയാണ് നായകൾക്ക് പറ്റുന്ന ട്രീറ്റ്‌സ് പരീക്ഷിച്ചത്.
സുഹൃത്തുക്കൾക്കിടയിലും കുടുംബാംഗങ്ങൾക്കിടയിലും മാത്രമായിരുന്നു ആദ്യം കേക്കുകളും ട്രീറ്റ്‌സും നൽകിയത്. എല്ലാവരും സ്വീകരിച്ചതോടെ പുതിയ പ്രോഡക്ടായി അവതരിപ്പിച്ചു. ഹൂച്ചിക്കുള്ളതുപോലെയുള്ള പ്രശ്നങ്ങൾ മറ്റ് പട്ടിക്കുട്ടികൾക്കും വരാനിടയുണ്ടല്ലോ. ഹോംമെയ്ഡായതുകൊണ്ട് ഷുഗറി ക്രാഫ്റ്റ് നിർത്തേണ്ടി വന്നുവെന്ന് ജയലക്ഷ്മി പറഞ്ഞു.
കേക്ക്, മീൽസ്, ഐസ്‌ക്രീം, ഫിഷ് പൗഡർ തുടങ്ങിയവ കൂടി ഉൾപ്പെടുത്തി. ഐസ്‌ക്രീം എന്ന് പേരു മാത്രമേയുള്ളു. നായ്ക്കൾക്ക് ഇഷ്ടമുള്ള ഇറച്ചിയിനങ്ങൾ തന്നെയാണ് ഇതിലെ മെയിൻ ഇൻക്രീഡിയന്റ്. പാലുത്പന്നങ്ങൾ പാടെ ഒഴിവാക്കി, പകരം തേങ്ങാപ്പാലാണ് ഉപയോഗിക്കുന്നത്. ഫുഡ് കളറുകളും ഉപയോഗിക്കുന്നില്ല. ചെടികളുടെ സത്തിൽ നിന്നെടുക്കാവുന്ന ചുരുക്കം കളറുകൾ മാത്രമാണ് ഉപയോഗിക്കുന്നതും. ചിക്കൻ, മീൻ, ബീഫ്, താറാവ്, പോർക്ക് എന്നിവയെല്ലാം കേക്കിൽ വരുന്നുണ്ട്. വെജിറ്റേറിയൻ, ഫ്രൂട്ട് കേക്ക് വേണ്ടവർക്കായി അതുമുണ്ടാകും. വാഴയ്ക്ക, ആപ്പിൾ, മത്തങ്ങ, കോംട്ടേ ചീസ് എന്നീ രുചികളിലും കേക്കും മറ്റ് ഉത്പന്നങ്ങളും ലഭിക്കും.
പട്ടിക്കുട്ടന്മാർ ദിവസവും കഴിക്കുന്ന ഭക്ഷണത്തിന്റെ അതേ ടേസ്റ്റിലുള്ളതായിരിക്കും കേക്കും. അവരുടെ ഒരു നേരത്തെ ഭക്ഷണത്തിനുള്ള പോഷകങ്ങളും കേക്കിൽ ചേർക്കും. രണ്ടു ദിവസത്തിൽ കൂടുതൽ കേക്ക് സൂക്ഷിക്കാൻ കഴിയില്ല.
‘‘ഹൂച്ച്, ഹെയ്‌ലി, ടാങ്കോ എന്നീ മൂന്ന് പട്ടിക്കുട്ടികളാണ് ഇപ്പോഴുള്ളത്. ഹെയ്‌ലിയാണ് ഈ സംരംഭത്തിന് കാരണക്കാരി. നായകളുടെ െബർത്ത് ഡേ കേക്കുകളാണ് കൂടുതൽ ഓർഡർ വരുന്നത്, എല്ലാം കസ്റ്റമൈസ്‌ഡ് കേക്കുകളാണ്. പ്രോസസ്ഡ് ഫുഡുകൾ പലപ്പോഴും പട്ടികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും.
ചിലർക്ക് വീട്ടിലുണ്ടാക്കുന്ന ഭക്ഷണമായിരിക്കും അലർജി. ഉദാഹരണത്തിന് റൈസ്, കാരറ്റ്, മത്തങ്ങയൊക്കെയാണ് ഹൂച്ചിയുടെ അലർജി. അവരുടെ ഇഷ്ടങ്ങൾ മാത്രമല്ല അലർജി കൂടി അറിഞ്ഞുവേണം ഭക്ഷണം കൊടുക്കാൻ. ചില നായകളിൽ അലർജി പെട്ടെന്നുതന്നെ അറിയാൻ കഴിയും. ചിലർക്ക് ഏഴ് വയസ്സൊക്കെ ആകുമ്പോഴാണ് പ്രകടമാകുന്നത്’’ - ജയലക്ഷ്മി പറഞ്ഞു.
Content Highlights: homely cake for pets, dog food allergy, healthy food for dogs


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..