പ്രതീകാത്മക ചിത്രം | Photo: Getty Images
കറുത്തപാടുകളും വരണ്ടചര്‍മവുമെല്ലാം ചര്‍മത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളാണ്. മുഖക്കുരുവും കറുത്തപാടുകളും അകറ്റി, മുഖകാന്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഏതാനും ഫെയ്‌സ്പാക്കുകള്‍ പരിചയപ്പെടാം.
മഞ്ഞള്‍, കടലമാവ്, തൈര് ഫെയ്‌സ്പാക്ക്
ചര്‍മകാന്തി വര്‍ധിപ്പിക്കുന്നതിന് ഏറ്റവും മികച്ച മാര്‍ഗങ്ങളിലൊന്നാണ് മഞ്ഞള്‍. ഒരു സ്പൂണ്‍ കടലമാവില്‍ ഇതേ അളവില്‍ തൈരും ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് നന്നായി കുഴച്ചുചേര്‍ക്കുക. ഇത് മുഖത്ത് രണ്ട് മിനിറ്റ് വൃത്താകൃതിയില്‍ പുരട്ടുക. ഏഴോ എട്ടോ മിനിറ്റ് ഇത് മുഖത്ത് തേച്ചുപിടിപ്പിച്ചശേഷം വെള്ളമുപയോഗിച്ച് കഴുകാം.
മുള്‍ട്ടാണി മിട്ടി-റോസ് വാട്ടര്‍
മുഖകാന്തി വര്‍ധിപ്പിക്കുന്നതിന് പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന മാര്‍ഗങ്ങളിലൊന്നാണ് മുള്‍ട്ടാണി മിട്ടി. ഒരു ചെറിയ പാത്രത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ മുള്‍ട്ടാണി മിട്ടി എടുത്തശേഷം സ്വല്‍പം റോസ് വാട്ടര്‍ ചേര്‍ത്ത് കൊടുക്കുക. ഇത് കുഴമ്പ് പരുവത്തില്‍ കുഴച്ചെടുത്തശേഷം മുഖത്ത് പുരട്ടാം. നന്നായി ഉണങ്ങുന്നത് വരെയോ പത്ത് മിനിറ്റോ കാത്തു നില്‍ക്കാം. മുഖത്തിന്റെ തിളക്കം വര്‍ധിപ്പിക്കുന്നതിന് പുറമെ മുഖത്തെ കേടായ കോശങ്ങള്‍ നീക്കം ചെയയ്ുന്നതിനും നിറം വര്‍ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു.
ഓറഞ്ച് തൊലി-പാല്‍ ഫെയ്‌സ്പാക്ക്
ഓറഞ്ച് തൊലി ഒരാഴ്ച വെയിലത്ത് വെച്ച് നന്നായി ഉണക്കിയെടുക്കുക. ഇത് മിക്‌സിയിലിട്ട് നന്നായി പൊടിച്ചെടുക്കാം. ഒരു സ്പൂണ്‍ ഓറഞ്ച് തൊലി പൊടിച്ചതില്‍ കുറച്ച് പാല്‍ ഒഴിച്ച് കുഴച്ചെടുക്കുക. ഇത് മുഖത്ത് പുരട്ടി നന്നായി ഉണങ്ങാന്‍ അനുവദിക്കുക. ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകാം.
കക്കിരി-തേന്‍ ഫെയ്‌സ്പാക്ക്
കക്കിരി നന്നായി ചുരണ്ടിയെടുക്കുക. ഇതിലേക്ക് കുറച്ച് തേന്‍ ചേര്‍ത്ത് കൊടുക്കാം. ഇത് പത്ത് മിനിറ്റ് നേരം മുഖത്ത് തേച്ചുപിടിപ്പിക്കാം. ശേഷം വെള്ളം ഉപയോഗിച്ച് കഴുകാം. ഇത് മുഖത്തെ ചര്‍മം മൃദുവാക്കുകയും യൗവ്വനം നിലനിര്‍ത്തുകയും ചെയ്യും.
Content Highlights: face pack, glowing skin, home made face pack, lifestyle
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..