പ്രീ വെഡ്ഡിങ് ആഘോഷങ്ങൾക്ക് തുടക്കമായി; ചിത്രങ്ങൾ പങ്കുവെച്ച് ഹൻസിക


ഹൻസികയും സൊഹൈൽ കതൂരിയയും| Photos: instagram.com/kollywood__street/, instagram.com/filmytheory/

‌നടി ഹൻസിക വിവാഹിതയാകുന്നുവെന്ന വാർത്ത അടുത്തിടെ പുറത്തുവന്നിരുന്നു. മുംബൈയിൽ വ്യവസായിയും ഹൻസികയുടെ ബിസിനസ് പങ്കാളിയുമായ സൊഹൈൽ കതൂരിയയാണ് വരൻ. പാരീസിൽ വച്ച് സൊഹൈൽ ഹൻസികയോട് വിവാഹ അഭ്യർഥന നടത്തുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഡിസംബറിൽ നടക്കാനിരിക്കുന്ന വിവാഹത്തിന്റെ മുന്നോടിയായുള്ള ആഘോഷങ്ങൾക്കും ഹൻസിക തുടക്കമിട്ടിരിക്കുകയാണ്.

പ്രീ വെഡ്ഡിങ് ആഘോഷങ്ങളുടെ ഭാ​ഗമായി ഇരുവരും പൂജാചടങ്ങിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ചുവപ്പ് സാരിയിൽ സുന്ദരിയായ ഹൻസികയാണ് ചിത്രങ്ങളിലുള്ളത്. പച്ച നിറത്തിലും ചോക്കറും അതിനോട് മാച്ച് ചെയ്യുന്ന കമ്മലുമാണ് താരം ചടങ്ങിനായി അണിഞ്ഞത്. എംബ്രോയ്ഡറി വർക്കുകളാൽ സമൃദ്ധമായ ബ്ലൗസ് സീക്വൻസുകൾ കൊണ്ട് നിറഞ്ഞ സാരിയുടെ എടുപ്പ് കൂട്ടി. ഹൻസികയുടെ ചുവപ്പ് സാരിയോട് ചേർന്നു നിൽക്കുന്ന ചുവപ്പ് കുർത്തയാണ് സൊഹൈൽ ധരിച്ചത്.

രണ്ടു വർഷമായി ഹൻസികയും സുഹൈലും ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തി വരികയാണ്. ഈ പരിചയമാണ് വിവാഹത്തിലെത്തിയിരിക്കുന്നത്. വരുന്ന ഡിസംബർ നാലിന് ജയ്പുരിൽവെച്ചാകും വിവാഹം. വിവാഹവേദിയാകുന്നത് ജയ്പുരിലെ 450 വർഷം പഴക്കമുള്ള കൊട്ടാരമാണ്. തികച്ചും രാജകീയമായാവും വിവാഹം നടക്കുക. വിവാഹശേഷം കാസിനോ തീം പാർട്ടിയും സംഘടിപ്പിക്കുന്നുണ്ട്.

തെലുഗു ചിത്രമായ ദേശമുദുരു എന്ന ചിത്രത്തിലൂടെയാണ് ഹൻസിക ചലച്ചിത്ര രംഗത്തേക്ക് ചുവടുവെക്കുന്നത്. പിന്നീട് ഹിന്ദി സിനിമകളിലും അഭിനയിച്ചു. എന്നാൽ, പ്രേക്ഷകശ്രദ്ധ നേടിയത് ഹിമേഷ് രേഷാമിയ നായകനായി എത്തിയ ആപ്ക സുരൂർ എന്ന ചിത്രത്തിലൂടെയാണ്. ശേഷം 2008-ൽ കന്നഡയിലും നായികയായി അഭിനയിച്ചു. തമിഴിലും തെലുങ്കിലും നടി സജീവമാണ്.

Content Highlights: hansika motwani kick starts her wedding celebration


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented