ഞാൻ വിവാഹിതനാവുകയാണ്, ഇനി മുതൽ ഭാര്യയുടെ പേരും ഒപ്പം; വൈറലായി യുവാവിന്റെ ട്വീറ്റ്


സാൻഫ്രാൻ‍സിസ്കോയിൽ നിന്നുള്ള റയാൻ മോറിസൺ എന്ന യുവാവാണ് കഥയിലെ താരം.

-

വിവാഹം കഴിയുന്നതോടെ സ്ത്രീകളിൽ പലരും പേരിനു പുറകിൽ ഭർത്താവിന്റെ പേരു കൂടി ചേർക്കാറുണ്ട്. ഈ രീതിയെ അനുകൂലിക്കുന്നവർക്കൊപ്പം തന്നെ പ്രതികൂലിക്കുന്നവരുമുണ്ട്. ഭാര്യയുടെ പേരിനൊപ്പം ഭർത്താവിന്റെ പേരു ചേർക്കാമെങ്കിൽ തിരിച്ചും ആ പരി​ഗണന വേണമെന്ന് പറയുന്നവരുണ്ട്. ഇതിനെ സ്വാ​ഗതം ചെയ്തുകൊണ്ട് വിവാഹത്തോടെ ഭാര്യയുടെ പേരു ചേർത്ത യുവാവിന്റെ ട്വീറ്റാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്.

സാൻഫ്രാൻ‍സിസ്കോയിൽ നിന്നുള്ള റയാൻ മോറിസൺ എന്ന യുവാവാണ് കഥയിലെ താരം. വിവാഹിതനാകുന്നുവെന്നും ഭാര്യയുടെ പേരിനൊപ്പമുള്ള അച്ഛന്റെ പേരായ മിയോഷി എന്നത് തന്റെ കൂടെ കൂട്ടുകയാണെന്നുമാണ് റയാൻ പറഞ്ഞത്. എന്തുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും റയാൻ കുറിക്കുന്നുണ്ട്.

ഞാൻ നാളെ വിവാഹിതനാവുകയാണ്, എന്റെ ഭാര്യയുടെ പേര് കൂടെ ചേർക്കുന്നു. എന്നാണ് റയാൻ ആദ്യം ട്വീറ്റ് ചെയ്തത്. തുടർന്ന് അതിനുള്ള വിശദീകരണവും കുറിച്ചു. ജപ്പാനിൽ നിന്നുള്ള അച്ഛന്റെ പേരാണ് തന്റെ ഭാര്യയുടെ പേരിനൊപ്പം ഉണ്ടായിരുന്നത്. ഭാര്യപിതാവിന് സഹോദരങ്ങൾ ഇല്ലാത്തതുകൊണ്ടും ഭാര്യക്ക് ഒരേയൊരു സഹോദരി മാത്രം ആയതുകൊണ്ടും മിയോഷിയുടെ പേര് കൈമാറപ്പെടാനുള്ള അവസരമില്ല. അങ്ങനെയാണ് തന്റെ പേരിനൊപ്പം മിയോഷിയുടേത് ചേർക്കാൻ തീരുമാനിച്ചതെന്ന് റയാൻ പറയുന്നു.

നിരവധി പേരാണ് റയാനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. പുരുഷന്മാർ സ്ത്രീകളുടെ പേര് കൂടെ കൂട്ടുന്നത് കാണുന്നത് സ്വാ​ഗതാർഹമാണെന്ന് ഒരാൾ ട്വീറ്റ് ചെയ്തു. വിവാഹത്തോടെ സ്ത്രീകൾ അവരുടെ പേരിനൊപ്പമുള്ള അച്ഛന്റെയോ കുടുംബത്തിന്റെയോ പേര് മാറ്റേണ്ടതില്ലെന്നും സ്ത്രീകൾക്ക് ഇത്തരത്തിൽ മാറ്റാമെങ്കിൽ പുരുഷന്മാർക്ക് തിരിച്ചും ആവാമെന്നുമൊക്കെ പോകുന്നു കമന്റുകൾ.

Content Highlights: Guy Goes Against Tradition, Takes Wife’s Surname After Marriage

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section




Most Commented