വരന്‍ വധുവിന് നല്‍കിയ സര്‍പ്രൈസ്, വിവാഹമോതിരവാഹകരായി ഡൗണ്‍സിന്‍ഡ്രോം ബാധിച്ച കുരുന്നുകള്‍


നിങ്ങളാണോ ഈ സര്‍പ്രൈസ് ഒരുക്കിയത് എന്ന് മട്ടില്‍ വധു നോക്കുമ്പോള്‍ മനോഹരമായ ചിരി നല്‍കി നില്‍ക്കുന്ന വരനെയും വീഡിയോയില്‍ കാണാനാകും.

Photo: twitter.com|janahisham

നസ്സുനിറയ്ക്കുന്ന നന്മകള്‍ ചെയ്യുന്നവര്‍ പലരുമുണ്ട്, ചിലപ്പോള്‍ അവയൊന്നും വലിയ കാര്യങ്ങളാവണമെന്നില്ല. എങ്കിലും കൂടെയുള്ളവരെ ഒരു നിമിഷത്തേയ്ക്ക് സന്തോഷിപ്പിക്കാന്‍ ഇത്തരക്കാര്‍ക്ക് പറ്റും. അത്തരമൊരു വീഡിയോയുടെ പിന്നാലെയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍.

ഒരു വിവാഹവേദിയാണ് രംഗം. വിവാഹച്ചടങ്ങുകള്‍ തുടങ്ങാന്‍ പോകുകയാണ്. പിന്നില്‍ മനോഹരമായ പാട്ടും കേള്‍ക്കുന്നുണ്ട്. വിവാഹമോതിരം കൈയിലേന്തി ഓമനത്തം തുളുമ്പുന്ന ഒരു കൂട്ടം കുരുന്നുകള്‍ വിവാഹവേദിയിലേക്ക്, വധുവിന്റെ വിദ്യാര്‍ത്ഥികളാണിവര്‍, ഒമ്പത് കുസൃതിക്കുരുന്നുകള്‍. ഈ കുഞ്ഞുങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. ഡൗണ്‍സിന്‍ഡ്രോം ബാധിച്ച പ്രത്യേക പരിചരണമാവശ്യമുള്ളവരാണ് ഈ കുട്ടികള്‍.

കുട്ടികളെ കണ്ട് വധു അത്ഭുതപ്പെടുന്നതും സന്തോഷം കൊണ്ട് കരയുന്നതുമെല്ലാം വീഡിയോയിലുണ്ട്. വരനും വധുവും കുട്ടികളുടെ അരികിലെത്തി അവരെ കെട്ടിപ്പിടിക്കുന്നതും കാണാം. നിങ്ങളാണോ ഈ സര്‍പ്രൈസ് ഒരുക്കിയത് എന്ന് മട്ടില്‍ വധു നോക്കുമ്പോള്‍ മനോഹരമായ ചിരി നല്‍കി നില്‍ക്കുന്ന വരനെയും വീഡിയോയില്‍ കാണാനാകും.

3.6 മില്യണ്‍ ആളുകളാണ് ഇതുവരെ വീഡിയോ കണ്ടത്. ഒന്നര ലക്ഷത്തിലധികം ലൈക്കുകളും 53,000 കമന്റുകളും വീഡിയോക്ക് ലഭിച്ചിട്ടുണ്ട്. ഇപ്പോഴും ലോകത്തില്‍ മനുഷ്യത്വം ബാക്കിനില്‍ക്കുന്നു എന്നതിന്റെ സൂചനയാണ് ഇത്തരം വീഡിയോകളെന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ഇങ്ങനെയുള്ള കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകരെ ബഹുമാനിക്കണമെന്നാണ് മറ്റൊരാളുടെ കമന്റ്.

Content Highlights: Groom surprises bride by having her students with Down Syndrome be the ring bearers

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Chetan Ahimsa

1 min

'ഹിന്ദുത്വ കെട്ടിപ്പൊക്കിയിരിക്കുന്നത് നുണകൾക്കുമേൽ'; ട്വീറ്റിന്റെ പേരിൽ കന്നഡ നടൻ ചേതൻ അറസ്റ്റിൽ

Mar 21, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023

Most Commented