ഞാനും ഇലോൺ മസ്ക്കും വീണ്ടും വേർപിരിഞ്ഞു, ആത്മാർഥ സുഹൃത്തായി തുടരും- ​ഗ്രൈംസ്


വീണ്ടും ഇലോൺ മസ്ക്കുമായുള്ള ബന്ധം വേർപിരിഞ്ഞുവെന്നു വ്യക്തമാക്കിയിരിക്കുകയാണ് ​ഗ്രൈംസ്.

ഇലോൺ മസ്ക്കും ​ഗ്രൈംസും | Photo: Gettyimages.in

ഴിഞ്ഞ ആഴ്ചയാണ് പോപ് ​ഗായിക ​ഗ്രൈംസ് ടെക് അതികായനായ ഇലോൺ മസ്ക്കിൽ തനിക്ക് രണ്ടാമതൊരു കുഞ്ഞു കൂടിയുണ്ടെന്ന വാർത്ത പുറത്തുവിട്ടത്. ഇരുവരും പിരിഞ്ഞു താമസിക്കുകയാണെന്ന വാർത്തകൾക്കിടെയായിരുന്നു ​ഗ്രൈംസിന്റെ വെളിപ്പെടുത്തൽ‌. എന്നാൽ ഇപ്പോഴിതാ വീണ്ടും ഇലോൺ മസ്ക്കുമായുള്ള ബന്ധം വേർപിരിഞ്ഞുവെന്നു വ്യക്തമാക്കിയിരിക്കുകയാണ് ​ഗ്രൈംസ്. ട്വിറ്ററിലൂടെയാണ് ​ഗ്രൈംസ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ഈ ലേഖനം എഴുതിയതിനു പിന്നാലെ ഞാനും ഇ യും വീണ്ടും വേർപിരിഞ്ഞു. പക്ഷേ അവൻ എന്റെ ബെസ്റ്റ് ഫ്രണ്ടും ജീവിതത്തിലെ പ്രണയവുമായി തുടരും. തന്റെ ജീവിതവും കലയും ഇനി മിഷനു വേണ്ടി എന്നെന്നേക്കുമായി സമർപ്പിക്കും. - ​ഗ്രൈംസ് കുറിച്ചു.

തുടർന്നുള്ള ട്വീറ്റിൽ മിഷൻ എന്താണെന്നും ​ഗ്രൈംസ് കുറിക്കുന്നുണ്ട്.

​ഗ്രൈംസിന്റെ ട്വീറ്റ് വന്നതിനു പിന്നാലെ മാർച്ച് ഏഴിന് ഇലോൺ മസ്ക് പങ്കുവെച്ച ട്വീറ്റ് വീണ്ടും ചർച്ചയാവുകയാണ്. നീയാണ് എന്റെ പ്രിയപ്പെട്ട ഹലോ, ഏറ്റവും കഠിനമായ ​ഗുഡ്ബൈ എന്നാണ് മസ്ക് അന്ന് ട്വീറ്റ് ചെയ്തത്.

കഴിഞ്ഞയാഴ്ച വാനിറ്റി ഫെയർ മാ​ഗസിന് നൽകിയ അഭിമുഖത്തിലാണ് ​ഗ്രൈംസ് തനിക്കും മസ്ക്കിനും രണ്ടാമതൊരു കുഞ്ഞു കൂടിയുണ്ടെന്ന് വെളിപ്പെടുത്തിയത്. കഴിഞ്ഞ ഡിസംബറിൽ വാടക ​ഗർഭധാരണത്തിലൂടെയാണ് കുഞ്ഞിനെ സ്വീകരിച്ചത്. ഇക്കാര്യം രഹസ്യമാക്കി വെക്കുകയായിരുന്നു എന്നും മകൾക്ക് എക്സാ ഡാർക്ക് സിഡെറേൽ മസ്ക് എന്നാണ് പേരു നൽകി‌യിരിക്കുന്നത് എന്നും ​ഗ്രൈംസ് പറഞ്ഞിരുന്നു.

22 മാസം പ്രായമുള്ള മകൻ X Æ A-12 നെക്കൂടാതെ മറ്റൊരു കുഞ്ഞ് കൂടി തങ്ങൾക്കുണ്ടെന്ന് വെളിപ്പെടുത്തുകയായിരുന്നു ​ഗ്രൈംസ്. അഭിമുഖത്തിനിടെ കുഞ്ഞിന്റെ കരച്ചിൽ മുകൾനിലയിൽ നിന്ന് കേട്ട റിപ്പോർട്ടർ അതാരാണെന്ന് ​ഗ്രൈംസിനോട് ചോദിക്കുകയായിരുന്നു. അപ്പോഴാണ് മകളെക്കുറിച്ച് ​ഗ്രൈംസ് പറഞ്ഞത്.

മസ്ക്കിനെ തന്റെ ബോയ്ഫ്രണ്ട് എന്നു തന്നെ വിളിക്കുമെന്നും എന്നാൽ ഇരുവീടുകളിലാണ് താമസമെന്നും ​ഗ്രൈംസ് പറഞ്ഞിരുന്നു. തങ്ങൾ ആത്മാർഥ സുഹൃത്തുക്കളാണ്. എല്ലായ്പ്പോഴും പരസ്പരം കാണാറുണ്ട്. മറ്റുള്ളവർക്ക് തങ്ങൾക്കിടയിലെ ബന്ധം മനസ്സിലാകണമെന്നില്ല. തനിക്കും മസ്ക്കിനും കൂടുതൽ കുട്ടികൾ വേണമെന്നാണ് ആ​ഗ്രഹമെന്നും മൂന്നോ നാലോ കുട്ടികൾ വേണമെന്ന് നേരത്തേ തൊട്ടേ പറയുമായിരുന്നു എന്നും ​ഗ്രൈംസ് പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് വീണ്ടും ബ്രേക്അപ് വാർത്ത പുറത്തുവന്നിരിക്കുന്നത്.

2018ലാണ് ​ഗ്രൈംസും ഇലോൺ മസ്ക്കും പ്രണയത്തിലായത്. 2020 മേയിൽ മസ്ക്കിനും ​ഗ്രൈംസിനും ആദ്യ കുഞ്ഞ് പിറന്നു. ജസ്റ്റിൻ മസ്‌ക് ആണ് ഇലോൺ മസ്‌കിന്റെ ആദ്യ ഭാര്യ. 2008 ൽ ഇവരുമായി വേർപിരിഞ്ഞ മസ്‌ക് പിന്നീട് ബ്രിട്ടീഷ് നടി തലൂലാ റിലേയെ രണ്ട് തവണ വിവാഹം ചെയ്യുകയും വേർപിരിയുകയും ചെയ്തു. ആദ്യ ഭാര്യയിൽ മസ്‌കിന് അഞ്ച് മക്കളുണ്ട്.

Content Highlights: grimes on relationship with elon musk, grimes and elon musk baby


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


nirmala sitharaman

1 min

പ്രത്യേക പരിഗണനയില്ല; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍-ധനമന്ത്രി

Feb 6, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented