Photo: instagram.com|royal_pythons_|
പാമ്പെന്നു കേൾക്കുമ്പോഴേക്കും ഭയമുള്ളവരുണ്ട്. എന്നാൽ ചിലരാകട്ടെ അവയെ വളർത്തു മൃഗങ്ങളെപ്പോൽ സ്നേഹിക്കുന്ന വീഡിയോകളും കാണാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോ ആണ് സമൂഹമാധ്യമത്തിൽ നിറയുന്നത്. പെരുമ്പാമ്പിനെ ഓമനിക്കുന്നൊരു യുവതിയാണ് വീഡിയോയിലുള്ളത്.
പാമ്പിനെ മുഖത്തേക്ക് ചേർത്തുപിടിച്ച് ഓമനിക്കുന്ന യുവതിയാണ് വീഡിയോയിലുള്ളത്. യുവതിയുടെ കഴുത്തിലൂടെ വട്ടംചുറ്റി തലഭാഗം മുഖത്തേക്കു കിടക്കുന്ന രീതിയിലാണ് പാമ്പിനെ കാണുന്നത്.
പാമ്പിനെ അൽപനേരം ഓമനിക്കുന്നതും ചുംബിക്കുന്നതും വീഡിയോയിൽ കാണാം. റോയൽ പൈത്തൺസ് എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്.
നിരവധി പേരാണ് വീഡിയോക്ക് കീഴെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ കുറിച്ചിരിക്കുന്നത്. ചിലർ വീഡിയോയെ പ്രശംസിച്ചപ്പോൾ ഭൂരിഭാഗം പേരും യുവതിയുടെ പ്രവർത്തിയെ വിമർശിച്ചവരാണ്.
പാമ്പു പോലുള്ള ജീവികളെ അവയുടെ വഴിക്ക് വിടാതെ തങ്ങളുടെ ഇഷ്ടങ്ങൾക്ക് വേണ്ടി ഉപയോഗിക്കുമ്പോഴാണ് അവ അക്രമണകാരികളാകുന്നത് എന്ന് ചിലർ പറയുന്നു. കാഴ്ചക്കാരെ കൂട്ടാൻ വേണ്ടി ചെയ്തത് അൽപം കടന്നുപോയി എന്ന് മറ്റുചിലർ പ്രതികരിച്ചു.
Content Highlights: Girl cuddles and kisses pet snake, pet snake videos, snake videos, snake videos for kids
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..