കണ്ണുകള്‍ മറച്ച് മോഹിനിയാട്ടം; ഗാന്ധാരി വിലാപം അരങ്ങിലെത്തിച്ച് ദിവ്യ വാര്യര്‍


അമൃത എ.യു.

ദിവ്യാ വാര്യരുടെ മോഹിനിയാട്ടത്തിൽ നിന്ന്‌ | Photo: Special Arrangement

ന്ധനായ ഭര്‍ത്താവിനോട് നീതി പുലര്‍ത്താന്‍ സ്വന്തം കണ്ണുകളുടെ കാഴ്ചമറച്ചുകൊണ്ട് ജീവിച്ച ഗാന്ധാരി എന്ന അമ്മയുടെ കഥ മോഹിനിയാട്ടത്തിലൂടെ അരങ്ങിലേക്കെത്തിച്ചിരിക്കുകയാണ് ദിവ്യ വാര്യര്‍. ഭാവാഭിനയത്തിന് ഏറെ പ്രാധാന്യമുള്ള മോഹിനിയാട്ടത്തില്‍ കണ്ണ്‌ കെട്ടി മറച്ചുകൊണ്ടാണ് ഗാന്ധാരിയെ ദിവ്യ അരങ്ങിലെത്തിച്ചത്. ദി യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് അറ്റ് ഓസ്റ്റിനില്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഏഷ്യന്‍ സ്റ്റഡീസുമായി യോജിച്ചുകൊണ്ട്, ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന) സംഘടിപ്പിച്ച 12-മത് പ്രാദേശിക സാഹിത്യ സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയിലാണ് 'ഗാന്ധാരി വിലാപം' മോഹിനിയാട്ടം അരങ്ങേറിയത്.

ലാനയുടെ സാഹിത്യ സമ്മേളനത്തിന് പേര് 'തുഞ്ചന്‍ കളരി' എന്നായിരുന്നു. അങ്ങനെയാണ് എഴുത്തച്ഛനുമായി ബന്ധമുള്ളതെന്തെങ്കിലും തിരഞ്ഞെടുക്കണമെന്ന് കരുതിയത്. തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ മഹാഭാരതം കിളിപ്പാട്ടിലെ സ്ത്രീ പര്‍വ്വത്തില്‍നിന്നുള്ള ഗാന്ധാരി വിലാപം എന്ന ഭാഗമെടുത്ത് മോഹിനിയാട്ടമായി അവതരിപ്പിക്കുകയായിരുന്നു. മോഹിനിയാട്ടത്തില്‍ ഭാവാഭിനയം പരമപ്രധാനമാണ്. എന്നാല്‍ സ്വന്തം കണ്ണുകളുടെ കാഴ്ചമറച്ചുകൊണ്ടാണ് ഗാന്ധാരി ജീവിച്ചത്. ഗാന്ധാരിയെ അരങ്ങിലെത്തിക്കുമ്പോള്‍ ആ കഥാപാത്രത്തോട് നീതി പുലര്‍ത്തണമെന്നുണ്ടായിരുന്നു. അങ്ങനെ കണ്ണ് കെട്ടിയാണ് ഗാന്ധാരി വിലാപം മോഹിനിയാട്ടം ആരംഭിച്ചത്.



20 മിനിറ്റോളം ഉണ്ടായിരുന്ന കഥയായിരുന്നു. പക്ഷേ അത്രയും സമയം ക്ഷമയോടെ ആള്‍ക്കാര്‍ കാണുമോ എന്ന സംശയവും ഉണ്ടായിരുന്നു
വെന്നുമാണ് ദിവ്യ പറയുന്നത്. കോട്ടയം സ്വദേശിയായ ദിവ്യ ഇപ്പോള്‍ ഓസ്റ്റിനില്‍ ദിവ്യം സ്‌കൂള്‍ ഓഫ് പെര്‍ഫോമിംഗ് ആര്‍ട്‌സ് എന്ന നൃത്ത വിദ്യാലയം നടത്തുകയാണ്. കലാമണ്ഡലം മഹേഷ്, കലാമണ്ഡലം രജിത മഹേഷ് എന്നിവരാണ് ഗുരുക്കള്‍.

ഗാന്ധാരി വിലാപം അവതരിപ്പിക്കണമെന്ന് തീരുമാനിച്ചപ്പോള്‍ തന്നെ എല്ലാ പിന്തുണയും ഗുരുക്കന്മാര്‍ നല്‍കിയിരുന്നു. നൃത്ത രൂപത്തിലേക്ക് മാറ്റാനും അവരുടെ സഹായമുണ്ടായി. കണ്ണുകെട്ടി നൃത്തം ചെയ്യുക എന്നത് അല്‍പം ദുഷ്‌കരമാണെന്നിരിക്കെ, കണ്ണ് കെട്ടിയായിരുന്നു ആദ്യം മുതല്‍ തന്നെ പ്രാക്ടീസ് ചെയ്തത്. പിന്നീട് നൃത്തം അവതരിപ്പിക്കേണ്ട വേദിയിലെത്തിയപ്പോള്‍ നേരത്തെ തന്നെ വേദിയെപ്പറ്റി ഒരു ധാരണയുണ്ടാക്കിയിരുന്നു. അതുകൊണ്ട് വലിയ പ്രയാസമൊന്നും ഉണ്ടായില്ലെന്ന് പറയുകയാണ് ദിവ്യ.

ദിവ്യാ വാര്യരുടെ മോഹിനിയാട്ടത്തില്‍ നിന്ന്‌ | Photo: Special Arrangement

'ശിവഭക്തയായ ഗാന്ധാരി സന്ധ്യാസമയ പൂജക്ക് ശേഷം തന്റെ തോഴികളോട് ദുര്യോധനന്‍ കുരുക്ഷേത്ര യുദ്ധം കഴിഞ്ഞ് തിരികെയെത്തിയോ എന്ന് അന്വേഷിക്കുന്നു. മകന്‍ ഇതുവരെ എത്തിയിട്ടില്ല എന്നറിയുന്ന ആ അമ്മ വ്യാകുലപ്പെടുകയാണ്. തുടര്‍ന്ന്, തന്നെ യുദ്ധരംഗത്തേക്ക് ആനയിക്കാനായി അവര്‍ തന്റെ തോഴികളോട് ആവശ്യപ്പെടുന്നു. യുദ്ധഭൂമിയിലെത്തിയ ഗാന്ധാരി ദുര്യോധനന്റെ ദയനീയാന്ത്യം അറിയുകയും, അവസാനമായി മകനെ ഒന്നുകാണുവാനായി ആ അമ്മ തന്റെ കണ്ണിന്റെ കെട്ടുകള്‍ അഴിക്കുന്നു. കുരുക്ഷേത്രഭൂമിയിലെ ദുരന്ത ദൃശ്യങ്ങള്‍ കണ്ടുകൊണ്ട് കൃഷ്ണനോട് വിലപിക്കുകയാണ് ഗാന്ധാരി. മരിച്ചുകിടക്കുന്ന സ്വന്തം മരുമകന്റെ ശരീരം കണ്ടിട്ടുപോലും നിര്‍വികാരനായി നില്‍ക്കുന്ന കൃഷ്ണന്റെ മുഖം കണ്ടപ്പോള്‍ അവരുടെ രോഷം ഇരട്ടിക്കുകയാണ്. അതിനുശേഷം ആ അമ്മ കാണുന്നത് തുടയ്ക്ക് പ്രഹരമേറ്റ് ചേതനയറ്റു കിടക്കുന്ന തന്റെ മൂത്തമകന്‍ ദുര്യോധനനെയാണ്. അതോടെ യുദ്ധത്തിന്റെ പൂര്‍ണമായ ഉത്തരവാദിത്വം ഗാന്ധാരി മാധവനുനേരെ എറിയുകയാണ്. യുദ്ധത്തിന്റെ കാരണക്കാരന്‍ കൃഷ്ണന്‍ തന്നെ എന്ന് വിധിച്ചുകൊണ്ട് താനനുഭവിച്ച അതേ ദുഃഖം കൃഷ്ണന്റെ കുലത്തിലെ സ്ത്രീകള്‍ക്കും ഉണ്ടാകട്ടെ എന്ന് ഗാന്ധാരി ശപിക്കുന്നതോടെ കഥ അവസാനിക്കുകയാണ്.' ദിവ്യ പറയുന്നു.

ഗാന്ധാരി വിലാപം മോഹിനിയാട്ടം കണ്ട എല്ലാവരും മികച്ച അഭിപ്രായമാണ് പറഞ്ഞത്. കേരളത്തിലും ഗാന്ധാരി വിലാപം അവതരിപ്പിക്കണമെന്നാണ് ആഗ്രഹമെന്നും ദിവ്യ പറഞ്ഞു.

Content Highlights: gandhari vilapam mohiniyattam performance by divya warrier


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented