കുട്ടിക്കാലം മുതല്‍ മരണത്തോട് ഭ്രമം;  200 സംസ്‌കാര ചടങ്ങുകള്‍ക്ക് പങ്കെടുത്ത് ജീന്‍ ഹില്‍


മരണങ്ങള്‍ തേടി ലണ്ടനില്‍ നിന്ന് പാരീസിലേക്കും വെനീസിലേക്കും വരെ ജീന്‍ യാത്ര ചെയ്തു.

ജീൻ ട്രൻഡ് ഹിൽ| Photo twitter.com/HillTrend

രാളുടെ മരണം മറ്റൊരാള്‍ക്ക് സങ്കടം മാത്രമാണ് നല്‍കുക. അയാള്‍ ബാക്കിവെച്ചുപോകുന്ന ശൂന്യത നമ്മളെ വേട്ടയാടിക്കൊണ്ടേയിരിക്കും. അയാളുടെ ഓര്‍മകളില്‍ നമ്മള്‍ പലപ്പോഴും കണ്ണീരണിയും. എന്നാല്‍ മരണത്തെ പുഞ്ചിരിയോടെ സ്വീകരിക്കുന്ന ഒരാള്‍ അങ്ങ് ബ്രിട്ടനിലുണ്ട്. ഓരോ മരണവും അവരെ മോഹിപ്പിക്കുന്നു. 55-കാരിയായ ജീന്‍ ട്രന്‍ഡ് ഹില്ലാണ് ആ വ്യക്തി.

ഇതുവരെ 200 ശവസംസ്‌കാര ചടങ്ങുകളിലാണ് ജീന്‍ പങ്കെടുത്തത്. അതും തീര്‍ത്തും അപരിചിതരായ ആളുകളുടെ. ലണ്ടനിലെ ഇസ്ലിങ്ങ്ടണ്‍ സ്വദേശിനിയായ ജീന്‍ അറിയപ്പെടുന്ന ഫോട്ടോഗ്രഫറും ചിത്രകാരിയും അഭിനേതാവുമൊക്കെയാണ്. പക്ഷേ അനുശോചനമറിയിക്കുന്നതാണ് അവര്‍ക്ക് ഏറെ ഇഷ്ടമുള്ള ജോലി. ആ സേവനം സൗജന്യമാണെന്ന് ചിരിയോടെ ജീന്‍ പറയുന്നു.2021 ല്‍ അവിചാരിതമായി ഒരു സംസ്‌കാരചടങ്ങില്‍ എത്തിപ്പെട്ടതിനു പിന്നാലെയാണ് ജീന്‍ ശവസംസ്‌കാരങ്ങളുടെ ആരാധികയായി മാറിയത്. അതിനു ശേഷം സംസ്‌കാരചടങ്ങുകളില്‍ പങ്കെടുക്കാന്‍ വേണ്ടി മാത്രം പല യാത്രകളും നടത്തി. ചടങ്ങുകള്‍ തേടിപ്പിടിച്ചു കണ്ടെത്തി അതില്‍ പങ്കെടുത്തു.

ഇപ്പോള്‍ അനാഥരായവരുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനാവശ്യപ്പെട്ട് സെമിത്തേരി ജീവനക്കാര്‍ തന്നെ സമീപിക്കാറുണ്ടെന്നാണ് ജീന്‍ പറയുന്നത്. കുട്ടിക്കാലം മുതല്‍ തന്നെ മരണങ്ങള്‍ മോഹിപ്പിച്ചിരുന്നുവെന്നും മാതാപിതാക്കളുടെ മരണത്തോടെ സ്ഥിരമായി ശ്മശാനങ്ങള്‍ സന്ദര്‍ശിക്കാറുണ്ടെന്നും ജീന്‍ കൂട്ടിച്ചേര്‍ത്തു.

14-ാം വയസ്സില്‍ ജീനിന് അച്ഛന്‍ ജോയെ നഷ്ടപ്പെട്ടു. ഇരുപതാം വയസ്സില്‍ അമ്മ മേരിയും വിടപറഞ്ഞു. അതിനു ശേഷമാണ് അവര്‍ മരണവീടുകള്‍ തേടി യാത്ര തുടങ്ങിയത്. സെമിത്തേരികളും ശ്മശാനങ്ങളും ജീനിന് നഷ്ടപ്പെട്ട കുടുംബത്തെ തിരികെ നല്‍കി. മരണങ്ങള്‍ തേടി ലണ്ടനില്‍ നിന്ന് പാരീസിലേക്കും വെനീസിലേക്കും വരെ ജീന്‍ യാത്ര ചെയ്തു.

പങ്കെടുക്കുന്ന സംസ്‌കാര ചടങ്ങുകളുടേയും സെമിത്തേരികളുടേയും ചിത്രങ്ങള്‍ പകര്‍ത്തുന്നതും ജീനിന് ഹോബിയാണ്. സെമിത്തേരികളെ കുറിച്ച് നിരവധി പുസ്തകങ്ങളും അവര്‍ എഴുതിയിട്ടുണ്ട്. ഓരോ സെമിത്തേരികളും ഓരോ ആര്‍ട്ട് ഗാലറികളാണെന്നാണ് ജീനിന്റെ പക്ഷം.

മരണങ്ങളോടുള്ള ഭ്രമം കാരണം മോര്‍ച്ചറി സയന്‍സും ക്രിമിനോളജിയുമാണ് ഗവേഷക വിഷയങ്ങളായി ജീന്‍ തിരഞ്ഞെടുത്തത്. ഏതു പുതിയ സ്ഥലത്തെത്തിയാലും അവിടുത്തെ സെമിത്തേരികളാണ് ആദ്യം അന്വേഷിച്ച് കണ്ടെത്തുക. ലണ്ടനിലെ വിക്ടോറിയന്‍ പ്രതാപമുള്ള സെമിത്തേരികളാണ് ജീനിന്റെ പ്രിയപ്പെട്ട ഇടങ്ങള്‍. അവയുടെ ഫോട്ടോ പകര്‍ത്തിയും ചിത്രങ്ങള്‍ വരച്ചും മണിക്കൂറുകള്‍ ചിലവഴിക്കാന്‍ അവര്‍ക്ക്് മടിയില്ല.

ഈ ലോകത്ത് ഒരാള്‍ക്കും ഒറ്റയ്ക്കു മരിക്കേണ്ടി വരരുത്. തന്റെ പ്രവൃത്തിയിലൂടെ ആളുകള്‍ക്ക് മരണത്തോടുള്ള ഭയമകറ്റാനാകുമെന്നും ജീന്‍ വിശ്വസിക്കുന്നു. 'ഓരോ മരണങ്ങള്‍ക്കും ഓരോ കഥ പറയാനുണ്ട്. മരിക്കുമ്പോള്‍ നമ്മളെ ഓര്‍ക്കാന്‍ ആരെങ്കിലുമൊക്കെ വേണം. ഇവിടെ ജീവിച്ചിരുന്ന എല്ലാ മനുഷ്യര്‍ക്കും അതിനുള്ള അവകാശമുണ്ട്'. അഭിമാനത്തോടെ ജീന്‍ പറയുന്നു.

Content Highlights: funeral, strangers, death, lifestyle


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented