അന്ന് തൂപ്പുകാരി, ഇന്ന് അതേ ആശുപത്രിയിൽ നഴ്സ്; പ്രചോദിപ്പിക്കുന്ന കുറിപ്പുമായി യുവതി


2 min read
Read later
Print
Share

നിശ്ചയദാർഢ്യമുണ്ടെങ്കിൽ എന്തും സാധ്യമാവും എന്ന് തെളിയിച്ചിരിക്കുകയാണ് ഒരു യുവതി.

-

രോരുത്തർക്കും തങ്ങളുടെ കരിയറിനെ സംബന്ധിച്ച് ചില സ്വപ്നങ്ങളുണ്ടാകും. പക്ഷേ സാഹചര്യങ്ങളുടെ സമ്മർദം മൂലം പലർക്കും ആ​ഗ്രഹിച്ച മേഖലയിൽ തന്നെ തുടക്കം കുറിക്കാൻ കഴിയണമെന്നില്ല. എന്നാൽ നിശ്ചയദാർഢ്യമുണ്ടെങ്കിൽ എന്തും സാധ്യമാവും എന്ന് തെളിയിച്ചിരിക്കുകയാണ് ഒരു യുവതി. ആശുപത്രിയിലെ ക്ലീനിങ്, മേൽനോട്ട ജോലിയിൽ നിന്ന് അം​ഗീകൃത നഴ്സായി ഉദ്യോ​ഗക്കയറ്റം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ജെയ്ൻസ് ആൻഡ്രേഡ്സ് എന്ന യുവതി.

ന്യൂയോർക്കിലെ ബഫാലോ സ്വദേശിയാണ് ആൻഡ്രേഡ്സ്. പത്തുവർഷങ്ങൾക്ക് മുമ്പ് മസാചുസെറ്റ്സിലെ ബേസ്റ്റേറ്റ് മെഡിക്കൽ സെന്ററിൽ കസ്റ്റോഡിയൽ സ്റ്റാഫായാണ് ആൻഡ്രേഡ്സിന്റെ തുടക്കം. എന്നാൽ ആരോ​ഗ്യമേഖലയിൽ അഭിരുചി പ്രകടിപ്പിച്ചിരുന്ന ആൻഡ്രേഡ്സ് പതിയെ നഴ്സിങ് രം​ഗത്തെക്കുറിച്ച് പഠിച്ചു തുടങ്ങി. അതേ ആശുപത്രിയിലെ നഴ്സിങ് സ്കൂളിൽ പഠിച്ച് ബിരുദം കരസ്ഥമാക്കിയ ആൻഡ്രേഡ്സ് ഇന്ന് അവിടെ ട്രോമാ സർജറി വിഭാ​ഗത്തിലെ നഴ്സാണ്.

10 years of work but it was worth it! I’m a provider at the same place I use to clean

Posted by Jaines Andrades on Monday, September 28, 2020

താൻ തൂപ്പുജോലിയെടുത്ത അതേ ആശുപത്രിയിൽ ഇന്ന് നഴ്സായി ജോലി ചെയ്യുന്നു. പത്തുവർഷത്തെ കഠിനാധ്വാനത്തിന് ഫലമുണ്ടായി എന്നു പറഞ്ഞാണ് ആൻഡ്രേഡ്സ് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചത്. ഒപ്പം തന്റെ ഉദ്യോ​ഗക്കയറ്റത്തിന്റെ തിരിച്ചറിയൽ കാർഡുകളും പങ്കുവച്ചിട്ടുണ്ട്. തൂപ്പ ജോലി ചെയ്യുമ്പോഴും താൻ രോ​ഗീപരിചരണ വിഭാ​ഗത്തിലെ പ്രവർത്തനങ്ങൾ സസൂക്ഷ്മം വീക്ഷിച്ചിരുന്നുവെന്ന് ആൻഡ്രേഡ്സ് പറയുന്നു.

ഉദ്യോ​ഗക്കയറ്റം ലഭിച്ച രാത്രിയിൽ തന്റെ തുടക്കം മുതലുള്ള തിരിച്ചറിയൽ കാർഡുകൾ ഇട്ട് അഭിമാനം പൂണ്ടുവെന്നും ആൻഡ്രേഡ്സ് പറയുന്നു. ആർക്കെങ്കിലും തന്റെ കഥ പ്രചോദനമാവുമെന്നു പ്രതീക്ഷിച്ചാണ് പങ്കുവച്ചത്. കഴിഞ്ഞ കാലത്തെക്കുറിച്ച് ഓർത്ത് ആകുലപ്പെട്ടിരിക്കുകയല്ല മറിച്ച് അവയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് പുതിയ പടവുകൾകാണ്ടുകയാണ് വേണ്ടതെന്ന് തെളിയിക്കുകയാണ് ആൻഡ്രേഡ്സിന്റെ ജീവിതം.

Content Highlights: From janitor to nurse A woman’s decade-long journey at a hospital

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
krishna priya
Premium

ഹോളിവുഡ് താരം അരിയാനയുടെ ഗൗണ്‍ വരെ തയ്‌ച്ചെടുത്ത കൃഷ്ണപ്രിയ; ഷീറ്റിട്ട വീട്ടിലെ ഫാഷന്‍ലോകം

Sep 23, 2023


hardik pandya
Premium

5 min

നൈറ്റ് പാർട്ടിയിൽ ഫസ്റ്റ് സൈറ്റ്, നടുക്കടലിൽ പ്രൊപ്പോസൽ, ഹാര്‍ദിക്കിനെ ബൗൾഡാക്കിയ സെർബിയൻ സുന്ദരി

Sep 7, 2023


wedding video

വിവാഹ വേദിയിലേക്ക് പറന്നെത്തി വധു; വൈറൽ വീഡിയോ കണ്ടത് നാലുമില്യണിലേറെ പേർ

Apr 20, 2022


Most Commented