19-ാം വയസില്‍ വിവാഹം,അഞ്ചു മക്കളുടെ അമ്മ,പ്ലസ് ടു വിദ്യാഭ്യാസം; ഥാറില്‍ ലോകകപ്പ് കാണാന്‍ 'ഓള്' 


പി.പി അനീഷ് കുമാര്‍

നാജി നൗഷി | Photo: instagram/ naaji noushi

ത്തര്‍ അല്‍ ഖോറിലെ അല്‍ബെയ്ത് സ്റ്റേഡിയത്തില്‍ നവംബര്‍ 20-നാണ് ലോകകപ്പ് ഫുട്‌ബോളിന്റെ ഉദ്ഘാടനമത്സരം. ഡിസംബര്‍ 18-ന് ലുസൈല്‍ സ്റ്റേഡിയത്തിലാണ് ഫൈനല്‍. ഇതിനിടയില്‍ 'ഓള്' ഖത്തറിലെത്തും. 'ഓള്' എന്ന് വിളിപ്പേരുള്ള 'ഥാര്‍' ജീപ്പിന്റെ ഡ്രൈവിങ് സീറ്റില്‍ ഒരു മാഹിക്കാരിയുണ്ടാകും. പള്ളൂര്‍ സ്വദേശിനി നാജി നൗഷി എന്ന മുപ്പത്തിനാലുകാരി. ഇക്കഴിഞ്ഞ 15-ന് നാജിയുടെ 'ഓള്' ഖത്തറിലേക്ക് ചലിച്ചുകഴിഞ്ഞു.

അഞ്ച് മക്കളുടെ അമ്മ. പത്തൊന്‍പതാം വയസ്സില്‍ വിവാഹം. പ്ലസ് ടു വിദ്യാഭ്യാസവും 'ഥോടാ' ഹിന്ദിയും കൈമുതല്‍. പ്രണയം യാത്രയോട്. വീടിന്റെ സ്വാസ്ഥ്യത്തില്‍ ഒതുങ്ങിക്കൂടാതെ അപരിചിതമായ ഇടങ്ങളിലേക്ക് യാത്ര പുറപ്പെട്ടുപോകുന്ന വനിത. സുഹൃത്തിന്റെ 'ഇന്നോവ ക്രിസ്റ്റ' ചോദിച്ചുവാങ്ങി ലഡാക്കിലേക്കായിരുന്നു ആദ്യ ദീര്‍ഘദൂര യാത്ര. 2021 ഓഗസ്റ്റ് 26-ന്.



ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ഒമാനില്‍ കഴിയുന്നതിനിടെയായിരുന്നു യാത്രാമോഹം മൂത്തത്. മൂത്ത മൂന്ന് മക്കളെ പിതാവിനൊപ്പം നിര്‍ത്തി ഇളയ രണ്ട് മക്കളുമായി നാട്ടിലെത്തിയാണ് യാത്രയ്ക്ക് തുടക്കമിട്ടത്. 'കേരള ടു ലഡാക്ക്' എന്ന് സ്റ്റിക്കറൊട്ടിച്ച കാറില്‍ മാഹിയില്‍നിന്ന് യാത്രയ്ക്ക് തുടക്കം.

ബെംഗളൂരു-ഹൈദരാബാദ്--ഭോപാല്‍-ആഗ്ര-ഷിംല-കുംഫ്രി വഴി മണാലിയുടെ തണുപ്പിലേക്കെത്തുമ്പോള്‍ പിന്നിട്ടത് 23 ദിവസം. റോത്തങ് പാസിന്റെ മുകളില്‍ കയറിയപ്പോള്‍ കരഞ്ഞുപോയതായി നാജി പറയുന്നു. വാഹനയാത്ര സാധ്യമായ, ലോകത്തെതന്നെ ഉയര്‍ന്ന സ്ഥലമായ കര്‍ദുംങ്ലായിലുമെത്തി. ഇന്ത്യയുടെ അവസാന ഗ്രാമമായ തുര്‍ത്തുക്ക് വില്ലേജ്, കാര്‍ഗില്‍, വാഗാ അതിര്‍ത്തി എന്നിവയും കണ്ടു.

അറുപതാം നാളാണ് നാട്ടില്‍ തിരിച്ചെത്തിയത്. കേരളത്തില്‍നിന്നുള്ള യാത്രക്കാരി എന്ന പരിഗണന കൊണ്ടുമാത്രം വാഗാ അതിര്‍ത്തിയിലേക്കും കര്‍ണാടകയിലെ ആര്‍മി പരിശീലന ക്യാമ്പിലേക്കും പ്രവേശനം ലഭിച്ചു. 17 സംസ്ഥാനങ്ങളും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളും പിന്നിട്ട യാത്രയിലെ അനുഭവങ്ങള്‍ 'ഓള് കണ്ട ഓളെ ഇന്ത്യ' എന്ന പേരില്‍ പുസ്തകമായി ഇറക്കി.

നാജി നൗഷി കുടുംബത്തോടൊപ്പം | Photo: instagram/ naajinoushi

രണ്ടാംയാത്ര 'ഹിച്ച് ഹൈക്കിങ്' വഴി

പൊതുവാഹനം ഉപയോഗിച്ചും ലിഫ്റ്റ് ചോദിച്ചും നടത്തുന്ന ദീര്‍ഘദൂരയാത്രയാണ് 'ഹിച്ച് ഹൈക്കിങ്'. രണ്ടാമത്തെ യാത്രയ്ക്ക് ഈ വഴിയാണ് തിരഞ്ഞെടുത്തത്. ഒരു സ്ത്രീ ഹിച്ച് ഹൈക്കിങ് നടത്തുന്നത് സുരക്ഷിതമാണോ എന്ന അന്വേഷണം കൂടിയായിരുന്നു ഈ യാത്ര. എവറസ്റ്റിലെ ബേസ് ക്യാമ്പായിരുന്നു യാത്രാലക്ഷ്യം.

കുട്ടനാട്ടില്‍നിന്ന് കെ.എസ്.ആര്‍.ടി.സി. ബസിലായിരുന്നു യാത്രയുടെ തുടക്കം. ബെംഗളൂരു മുതല്‍ നേപ്പാള്‍ വരെ ട്രക്കുകള്‍ മാറി മാറി കയറി. ഇടയ്ക്ക് ചില ബൈക്കുകളെ ആശ്രയിച്ചു. എല്ലായിടത്തുനിന്നും കിട്ടിയത് മാന്യമായ പെരുമാറ്റം. എവറസ്റ്റ് ബേസ് കയറാനെത്തിയ ആളെക്കണ്ട് ഗാര്‍ഡ് പോലും അമ്പരന്നതായി നാജി പറയുന്നു. 'അധികം വിദ്യാഭ്യാസമൊന്നുമില്ലാത്ത വീട്ടമ്മയായ എനിക്ക് ലോകം ചുറ്റി സഞ്ചരിക്കാമെങ്കില്‍ എന്തുകൊണ്ട് നിങ്ങള്‍ക്കായിക്കൂടാ...?' നാജിയുടെ ചോദ്യം സ്ത്രീകളോടാണ്.

Content Highlights: football fanatic naaji noushi to travel to qatar by car for FIFA world cup 2022

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented