വസ്ത്രത്തിന്റെ കഴുത്തിന് ഇറക്കം കൂടി, ഫിൻലൻഡ് പ്രധാനമന്ത്രിക്കെതിരേ സൈബർ ആക്രമണം


കഴുത്തിന് അൽപം ഇറക്കം കൂടിയ ബ്ലേസർ ധരിച്ചു നിൽക്കുന്ന ചിത്രം പങ്കുവച്ചതാണ് സന്നാ മരിന് സൈബർ ആക്രമണത്തിനിരയാവാൻ കാരണമായത്

സന്നാ മരിൻ, ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രം Photo: instagram.com|trendimag|, instagram.com|sannamarin|

സ്ത്രത്തിന്റെ പേരിൽ സദാചാരക്കൂട്ടങ്ങളുടെ ആക്രമണങ്ങൾക്കിരയാകുന്നവർ നിരവധിയാണ്. അടുത്തിടെയാണ് നടി അനശ്വര രാജൻ പങ്കുവച്ച ചിത്രത്തിനു കീഴെ വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞുപോയെന്നു പറഞ്ഞ് വിമർശനങ്ങൾ ഉയർന്നത്. തുടർന്ന് കാലുകളുടെ ചിത്രം പങ്കുവച്ച് നിരവധി സ്ത്രീകൾ അനശ്വരയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രം​ഗത്തെത്തിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ നടിയെന്നോ സാധാരണ സ്ത്രീയെന്നോ പ്രധാനമന്ത്രിയെന്നോ വ്യത്യാസമില്ല. ഇപ്പോഴിതാ ഫിൻലൻഡ് പ്രധാനമന്ത്രി സന്നാ മരിനും സമാനമായ അനുഭവം നേരിട്ടിരിക്കുകയാണ്.

കഴുത്തിന് അൽപം ഇറക്കം കൂടിയ ബ്ലേസർ ധരിച്ചു നിൽക്കുന്ന ചിത്രം പങ്കുവച്ചതാണ് സന്നാ മരിന് സൈബർ ആക്രമണത്തിനിരയാവാൻ കാരണമായത്. മുപ്പത്തിനാലുകാരിയായ സന്നാ ഒരു ഫാഷൻ മാ​ഗസിനു വേണ്ടി പോസ് ചെയ്ത ചിത്രമായിരുന്നു അത്. കവർ ഫോട്ടോഷൂട്ടിനായി കറുത്ത നിറത്തിലുള്ള ഇറക്കം കൂടിയ കഴുത്താർന്ന ബ്ലേസറാണ് സന്നാ ധരിചത്. ഇതാണ് സദാചാരക്കാരെ പ്രകോപിപ്പിച്ചത്. സന്നയെപ്പോലെ ഒരു പദവിയിലിരിക്കുന്ന വ്യക്തിക്ക് യോജിച്ച വസ്ത്രധാരണമല്ല ഇതെന്നു പറഞ്ഞാണ് ആക്രമണം ആരംഭിച്ചത്.

സന്നയുടെ വിശ്വാസ്യതയെ തകർക്കുന്ന ചിത്രമാണെന്നും ഇതൊരു പ്രധാനമന്ത്രിയോ അതോ മോഡലോ ആണോ എന്നുമൊക്കെ പോകുന്നു കമന്റുകൾ. ഇതിനിടെ സന്നയെ അനുകൂലിച്ചും നിരവധി പേർ രം​ഗത്തെത്തി. സന്നയ്ക്കു സമാനമായി വസ്ത്രം ധരിച്ച് വസ്ത്രധാരണം ഒരാളുടെ നേട്ടങ്ങളെ ഇല്ലാതാക്കുന്നില്ലെന്നു പറഞ്ഞാണ് പലരും ചിത്രങ്ങൾ പങ്കുവച്ചത്.

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് സന്ന. 1985ൽ ജനിച്ച സന്ന ലെസ്ബിയൻ ദമ്പതികളുടെ മകളായി വളർന്ന സാഹചര്യത്തെക്കുറിച്ചും തുറന്നു പറഞ്ഞിരുന്നു. തുടക്കത്തിൽ കുടുംബത്തെക്കുറിച്ച് സംസാരിക്കാൻ പോലും ആത്മവിശ്വാസമില്ലായിരുന്നുവെന്നും പിന്നീട് അമ്മയാണ് കരുത്തും പിന്തുണയും നൽകിയതെന്നും സന്ന പറഞ്ഞിരുന്നു.

Content Highlights: Finland Prime Minister Sanna Marin trolled for wearing Low-Cut Blazer


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented