ഇറ ഖാൻ
വിഷാദരോഗത്തോട് പൊരുതുന്നതിനെക്കുറിച്ച് നിരന്തരം പങ്കുവെക്കാറുള്ളയാളാണ് ബോളിവുഡ് താരം ആമിർ ഖാന്റെ മകൾ ഇറാ ഖാൻ. ഇപ്പോഴിതാ വീണ്ടും തന്റെ മാനസികാരോഗ്യത്തെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് ഇറ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദേഷ്യമാണ് തന്നെ കീഴടക്കുന്നതെന്നു പറയുന്നു ഇറ.
തനിക്കിതുവരെ അധികം പരിചയമില്ലാത്ത ഒരു വികാരമായ ദേഷ്യമാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി മുന്നിൽ നിൽക്കുന്നത്. ഇതുമൂലം ഒരുദിവസം തനിക്ക് സ്വയം വണ്ടിയോടിച്ച് വീട്ടിലേക്ക് വരാൻ പോലും കഴിഞ്ഞില്ലെന്നും ഇറ പറയുന്നു.
വെള്ളിയാഴ്ച ഫുട്ബോൾ കളിക്കാനായി പോയതായിരുന്നു. തിരികെ വാഹനമോടിച്ച് വരുന്നതിനിടെയാണ് ദേഷ്യം വിട്ടുമാറുന്നില്ലെന്നും സ്വയം വണ്ടിയോടിച്ച് തിരികെയെത്താൻ കഴിയില്ലെന്നും മനസ്സിലായത്. അങ്ങനെ മറ്റൊരാളെ വിളിച്ച് തന്നെ വീട്ടിലെത്തിക്കാൻ പറയുകയായിരുന്നു. കാർ തന്റെ നിയന്ത്രണത്തിലാവുന്നില്ലെന്ന് തോന്നിയതോടെയാണ് റോഡരികിൽ പാർക് ചെയ്ത് സഹായം തേടാൻ തീരുമാനിച്ചത്. തുടർന്ന് പൊട്ടിക്കരയുകയായിരുന്നുവെന്നും ഇറ പറയുന്നു.
ഇൻസ്റ്റഗ്രാമിലെ ചോദ്യോത്തര സെഷനിടെയാണ് ഇറ ഇക്കാര്യം തുറന്നുപറഞ്ഞത്. വിഷാദരോഗത്തോട് എങ്ങനെയാണ് പോരാടുന്നതെന്ന ചോദ്യത്തിനും ഇറ മറുപടി നൽകി. അവനവനെ അറിയാൻ ശ്രമിക്കുക. എന്താണ് ഇഷ്ടമെന്നും ഇഷ്ടമല്ലാത്തതെന്നും ആരെയാണ് ഇഷ്ടമെന്നും ഇഷ്ടമല്ലാത്തതെന്നും തിരിച്ചറിയുക. അപ്പോൾ അതിനനുസരിച്ച് ജീവിക്കാൻ ശ്രമിക്കുമെന്നും ഇറ പറയുന്നു.
കഴിഞ്ഞ ഒക്ടോബറിലാണ് താൻ വിഷാദരോഗത്തിലൂടെ കടന്നുപോവുന്ന വിവരം ഇറ തുറന്നുപറഞ്ഞത്. നാലുവർഷത്തിലേറെയായി വിഷാദത്തിന് ചികിത്സയിലാണെന്നും ഇപ്പോൾ ഭേദപ്പെട്ടു വരുന്നുണ്ടെന്നും താരം പറഞ്ഞിരുന്നു. മാനസികാരോഗ്യത്തിനു വേണ്ടി എന്ത് ചെയ്യാം എന്ന് ആലോചിച്ചപ്പോഴാണ് തന്റെ യാത്ര തുറന്നുപറയാൻ തീരുമാനിച്ചതെന്നും ഇറ പറഞ്ഞിരുന്നു.
Content Highlights: Fan asks Ira Khan how she 'beat depression', Aamir Khan’s daughter said THIS
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..