എമ്മാ വാട്സണും എല്ലാ നോർട്ടണും | Photo: instagram.com|ellanortonnnn|
ഒരാളെപ്പോലെ ഏഴുപേരുണ്ടെന്നാണ് പറയാറുള്ളത്. പലരുടെയും കാഴ്ച്ചയിലെ സാമ്യം അതിശയിപ്പിക്കുന്നതുമാണ്. എന്നാല്‍ ഒറ്റനോട്ടത്തില്‍ യാതൊരു വ്യത്യാസവും തോന്നിക്കാത്തവിധം ഒരു സെലിബ്രിറ്റിയുമായുള്ള സാമ്യമാണ് യു.കെയില്‍ നിന്നുള്ള എല്ലാ നോര്‍ട്ടണ്‍ എന്ന പെണ്‍കുട്ടിയെ താരമായിരിക്കുന്നത്. ലോകമെമ്പാടും ആരാധകരുള്ള ഹോളിവുഡ് താരം എമ്മ വാട്സണെ പകര്‍ത്തിവച്ചതുപോലെയാണ് എല്ലയുടെ രൂപമെന്നാണ് പലരും പറയുന്നത്.
പലയിടത്തു നിന്നും പലരും ഇതേ കാര്യം പറഞ്ഞതോടെയാണ് എല്ല തന്റെയും എമ്മയുടെയും ചിത്രങ്ങള്‍ ചേര്‍ത്തുവെച്ച് പങ്കുവെക്കാന്‍ തീരുമാനിച്ചത്. കുട്ടിക്കാലം തൊട്ടുതന്നെ തന്നെ എമ്മയെപ്പോലുണ്ടെന്ന് പറഞ്ഞിരുന്നുവെന്ന് പതിനേഴുകാരിയായ എല്ല പറയുന്നു. വലിയ പട്ടണങ്ങളിലും മറ്റും പോകുമ്പോള്‍ മിക്കപ്പോഴും തന്നെ എമ്മയെണെന്ന് തെറ്റിദ്ധരിച്ച് പലരും സംസാരിക്കാന്‍ വരാറുണ്ടെന്ന് എല്ല പറയുന്നു. കുട്ടികളും മറ്റും പലതവണ തന്നോട് ഓട്ടോഗ്രാഫും ഒപ്പം നിന്ന് ഫോട്ടോ എടുക്കാനും അഭ്യഥിക്കാറുണ്ടെന്ന് എല്ല.
വിദേശ രാജ്യങ്ങളില്‍ സാധാരണമായി കാണുന്ന കോസ്പ്ലേ ചെയ്യാമെന്ന ആലോചനയും തനിക്കുണ്ടെന്ന് എല്ല പറയുന്നു. പ്രശസ്തമായ സിനിമകളിലെയും പുസ്തകങ്ങളെയും കഥാപാത്രങ്ങളെപ്പോലെ അനുകരിച്ച് വേഷമിടുന്ന രീതിയാണിത്. ഇതുവരെ പ്രൊഫഷണല്‍ കോസ്പ്ലേ ചെയ്തിട്ടില്ലെങ്കിലും ഇനി അതിനുള്ള തയ്യാറെടുപ്പിലാണ് എല്ല. ഒപ്പം വായനയെക്കുറിച്ചും മനുഷ്യാവകാശ പ്രശ്നങ്ങളും പ്രകൃതിമലിനീകരണം സംബന്ധിച്ചുള്ള വിഷയങ്ങളുമുള്പ്പെടെ കോസ്പ്ലേയിലൂടെ പങ്കുവെക്കാനും എല്ല കരുതുന്നുണ്ട്. ഇത്തരം വിഷയങ്ങള്‍ പങ്കുവെക്കാന്‍ തനിക്കൊരു പ്ലാറ്റ്ഫോം ലഭിക്കുന്നുവെന്നതു തന്നെ വലിയ കാര്യമാണെന്നും അതിന് എമ്മയോട് കടപ്പെട്ടിരിക്കുമെന്നും എല്ല പറയുന്നു.
നിരവധി പേരാണ് എല്ലയുടെ ചിത്രങ്ങള്‍ക്ക് കീഴെ കമന്റുകളുമായി എത്താറുള്ളത്. എമ്മയെ കാണാന്‍ എല്ലയെപ്പോലെയുണ്ടെന്ന് പറയുന്നതാണ് ശരിയെന്നും ഇരുവരും തമ്മില്‍ യാതൊരു വ്യത്യാസവും പ്രകടമല്ലെന്നും ഇതില്‍ ആരാണ് എമ്മയെന്ന് എങ്ങനെ തിരിച്ചറിയുമെന്നുമൊക്കെ പോകുന്നു കമന്റുകള്‍.
Content Highlights: Exact Copy Of Emma Watson Viral Photos
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..