എഴുന്നേറ്റയുടൻ മൊബൈൽ നോക്കുന്ന ശീലം മാറ്റി, സമ്മർദം ഒഴിവാക്കാൻ ചെയ്ത കാര്യങ്ങൾ പങ്കുവെച്ച് ബെല്ല


സമ്മർ​ദത്തെ അതിജീവിക്കാനും അവനവന് പ്രാധാന്യം നൽകാനുമായി താൻ ദൈനംദിന ജീവിതത്തിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് പങ്കുവെക്കുകയാണ് ബെല്ല.

Photos: instagram.com|bellahadid|

വിഷാദരോ​ഗത്തിനോട് മല്ലിട്ട നാളുകളെക്കുറിച്ച് തുറന്നുപറച്ചിൽ നടത്തിയ താരമാണ് അമേരിക്കൻ മോഡലായ ബെല്ല ഹദീദ്. അടുത്തിടെ മദ്യം തന്നെ കീഴടക്കിയതിനെക്കുറിച്ചും ഒടുവിൽ ആ ശീലം നിർത്തിയതിനെക്കുറിച്ചുമൊക്കെ പങ്കുവെച്ചിരുന്നു ഇരുപത്തിയ‍ഞ്ചുകാരിയായ ബെല്ല. ഇപ്പോഴിതാ സമ്മർ​ദത്തെ അതിജീവിക്കാനും അവനവന് പ്രാധാന്യം നൽകാനുമായി താൻ ദൈനംദിന ജീവിതത്തിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് പങ്കുവെക്കുകയാണ് ബെല്ല.

ദിവസവും രാവിലെ തുടങ്ങുമ്പോൾ തന്നെ ഒരു വലിയ ​ഗ്ലാസ് വെള്ളം കുടിക്കും. തുടർന്ന് എന്തെങ്കിലും കുത്തിക്കുറിക്കാനായി അൽപസമയം മാറ്റിവെക്കുമെന്നും ബെല്ല പറയുന്നു. ദിവസവും മുപ്പതു മിനിറ്റോളം എഴുതാനായി മാറ്റിവെക്കാറുണ്ട്. രാവിലെ എഴുന്നേറ്റയുടൻ മൊബൈൽ കയ്യിലെടുക്കുന്നതിന് പകരം എഴുതാനായി സമയം മാറ്റിവച്ചത് അമിത ഉത്കണ്ഠ കുറയ്ക്കാൻ സഹായകമായെന്ന് ബെല്ല പറയുന്നു.

ഒപ്പം മെഡിറ്റേഷനും സമ്മർദത്തെ അതിജീവിക്കുന്നതിൽ പ്രധാന പങ്കുണ്ടെന്ന് ബെല്ല. മ്യൂസിക്കൽ മെഡിറ്റേഷനാണ് തന്നെ ഏറ്റവുമധികം സഹായിച്ചതെന്നും ബെല്ല പറയുന്നുണ്ട്. സമ്മർദം അമിതമാകുന്നുവെന്ന തോന്നൽ വരുമ്പോൾ തന്നെ തന്റെ പെൺസുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കുമെന്നും രാത്രി നല്ല ഉറക്കം കിട്ടാനായി ശ്രമിക്കുമെന്നും ബെല്ല.

കഴിഞ്ഞ മാസമാണ് മദ്യത്തിന് അടിമപ്പെട്ട നാളുകളെക്കുറിച്ചും അതിൽ നിന്ന് കടന്നുവന്നതിനെക്കുറിച്ചുമൊക്കെ ബെല്ല പങ്കുവെച്ചത്. മദ്യത്തെ താനത്ര ഇഷ്ടപ്പെട്ടിരുന്നുവെന്നും തലച്ചോറിന്റെ സ്കാനിങ് ഫലം കണ്ടതോടെയാണ് ​മദ്യം ഉപേക്ഷിക്കണമെന്ന തോന്നൽ വന്നതെന്നും താരം പറഞ്ഞിരുന്നു. പുലർച്ചെ മൂന്നുമണിക്കെല്ലാം അമിതമായ ഉത്കണ്ഠയോടെ എഴുന്നേൽക്കുകയും അഞ്ചുവർഷം മുമ്പ് ഹൈസ്കൂൾ കാലത്ത് പറഞ്ഞ കാര്യങ്ങളോർത്ത് ചിന്തിച്ചിരിക്കുമായിരുന്നു എന്നും ബെല്ല പറഞ്ഞിരുന്നു.

കണ്ണീരൊഴുക്കുന്ന ചിത്രങ്ങൾക്കൊപ്പം ഓരോ കാലത്തും താൻ നേരിട്ട അരക്ഷിതാവസ്ഥയെക്കുറിച്ചും ആശയക്കുഴപ്പത്തെക്കുറിച്ചുമൊക്ക നേരത്തെ ബെല്ല പങ്കുവെച്ചിരുന്നു.

സോഷ്യൽ മീഡിയ അല്ല യഥാർഥ ജീവിതമെന്ന് തന്റെ 47 മില്ല്യൺ വരുന്ന ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സിനെ ഓർമിപ്പിക്കുകയായിരുന്നു ബെല്ല. ഇതെന്റെ ജീവിതത്തിലെ ചില ദിവസങ്ങളായിരുന്നു എന്ന് പറഞ്ഞാണ് ബെല്ല ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.

ചില കെമിക്കലുകളുടെ ബാലൻസ് തെറ്റലാണ് മാനസിക ബുദ്ധിമുട്ടുകളായി കാണിക്കുന്നത്. ഉത്കണ്ഠയും സഹായിക്കാനാരും ഇല്ലെന്ന ചിന്തയും ആദ്യം തടസ്സമുണ്ടാക്കുമെങ്കിലും പിന്നീട് ജീവിതം പുനരാരംഭിക്കാൻ ഇടയാക്കുന്നു- ബെല്ല തന്റെ പോസ്റ്റിൽ കുറിച്ചു.

താൻ അനുഭവിച്ച ആ കാലം ഒരു റോളർകോസ്റ്ററിൽ പായുന്ന പോലെയായിരുന്നു. വഴിയിൽ നിരവധി പ്രതിബന്ധങ്ങൾ ഉണ്ടാകാം. നിരവധി കയറ്റിറക്കങ്ങളും ഉണ്ടാകാം. എന്നാൽ ഇതിനെല്ലാം അവസാനം ആ റോളർകോസ്റ്റർ ശരിയായ പോയിന്റിൽ എത്തിച്ചേരും- ബെല്ല കുറിച്ചു.

Content Highlights: everything bella hadid does for self-care, depression, anxious symptoms


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented