Photos: instagram.com/evelyn_sharma/?hl=en
രണ്ടുമാസം മുമ്പാണ് മോഡലും അഭിനേത്രിയുമായ എവ്ലിന് ശർമ ഒരു കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിനൊപ്പമുള്ള വിശേഷങ്ങൾ താരം ആരാധകർക്കായി പങ്കുവെക്കാറുമുണ്ട്. ഇതിനിടയിൽ കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രവും എവ്ലിന് പങ്കുവെച്ചിരുന്നു. എന്നാൽ നിരവധി പേരാണ് ചിത്രത്തെ ട്രോളി കമന്റുകൽ പങ്കുവെച്ചത്. ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് എവ്ലിന്.
മുലയൂട്ടുന്ന ചിത്രം പങ്കുവെക്കുന്ന അമ്മമാർ ട്രോളുകൾക്ക് ഇരയാവുന്നതിനെക്കുറിച്ചാണ് എവ്ലിന്പങ്കുവെക്കുന്നത്.
മുറിപ്പെടത്തക്കതും അതേ സമയം അതിശക്തവുമാണ് ഇത്തരം ചിത്രങ്ങള്‍. ഞാനതിനെ മനോഹരമായി കാണുന്നു. മുലയൂട്ടുക എന്നത് സര്വസാധാരാണവും ആരോഗ്യകരവുമായ കാര്യമാണ്. അവയെക്കുറിച്ചോര്‍ത്ത് ലജ്ജിക്കാനേ പാടില്ല.- എവ്ലിന് കുറിച്ചു.
ട്രോളുകൾ കണ്ട് നിരാശപ്പെടുന്നതിന് പകരം അതിന്റെ പോസിറ്റീവ് വശം കാണാനാണ് താൻ ആഗ്രഹിക്കുന്നതെന്നും എവ്ലിന് പറയുന്നു. അമ്മ എന്ന നിലയിലുള്ള തന്റെ യാത്രയെക്കുറിച്ച് സുഹൃത്തുക്കൾക്കും ആരാധകർക്കും പങ്കുവെക്കാനാണ് താനിഷ്ടപ്പെടുന്നത്.
കഴിഞ്ഞ ദിവസവും ഈവ്ലിൻ കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മാതൃത്വത്തെക്കുറിച്ച് പോസ്റ്റ് ചെയ്തിരുന്നു. മകൾ ആവ ജനിച്ച ദിവസത്തെ ചിത്രത്തിനൊപ്പമാണ് മനോഹരമായ കുറിപ്പും ഈവ്ലിൻ പങ്കുവെച്ചത്. കുഞ്ഞു ആവ ജനിച്ച ദിവസം ആശുപത്രിയിൽ വച്ചെടുത്ത ഫോട്ടോയാണിത് എന്നും ഈ നിമിഷത്തെക്കുറിച്ച് എന്നും സ്വപ്നം കണ്ടിരുന്നുവെന്നും ആവ കുറിക്കുന്നു.
ഇരുവരുടെയും ജീവൻ രക്ഷിക്കാൻ സിസേറിയൻ സ്വീകരിക്കുകയായിരുന്നു, അത് വേറിട്ട അനുഭവമായിരുന്നു. പക്ഷേ എല്ലാം നന്നായി അവസാനിച്ചു. കുഞ്ഞിനെ ആദ്യമായി കണ്ടപ്പോൾ തന്നെ തന്റെ ജീവിതം പൂർണമായതായി തിരിച്ചറിഞ്ഞുവെന്നും എവ്ലിന് കുറിക്കുന്നു.
കുഞ്ഞു വരുന്നതോടെ നിങ്ങളുടെ ജീവിതം പൂർണമായി മാറിമറിയുമെന്ന് എവ്ലിന് അടുത്തിടെ കുറിച്ചിരുന്നു. കഴിഞ്ഞ നവംബറിലാണ് എവ്ലിന് പെൺകുഞ്ഞിന് ജന്മം നൽകുന്നത്. സിഡ്നി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡന്റൽ സർജൻ ടുഷാൻ ബിന്ദിയാണ് എവ്ലിന്റെ ഭർത്താവ്.
Content Highlights: evelyn sharma reacts to being trolled for breastfeeding picture
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..