വൈറൽ വീഡിയോയിൽ നിന്നും | Photo: Twitter
ഇംഗ്ലീഷ് പഠിക്കാന്‍ പ്രായമൊന്നും ഒരു പ്രശ്‌നമേ അല്ലെന്ന് തെളിയിച്ചിരിക്കുകയാണ് കശ്മീരില്‍നിന്നുള്ള 80 വയസ്സുകാരി മുത്തശ്ശി.
36 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ മുത്തശ്ശിയുടെ വീഡിയോ ആണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. സയീദ് സ്ലീറ്റ് ഷാ എന്നയാളുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് മുത്തശ്ശിയുടെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പഴങ്ങള്‍, പച്ചക്കറികള്‍, മൃഗങ്ങള്‍ എന്നിവയുടെ കശ്മീരി പേരുകള്‍ പറയുമ്പോള്‍ അതിന് മറുപടിയായി ഇംഗ്ലീഷ് പേരുകള്‍ പറയുകയാണ് ഈ മുത്തശ്ശി. കശ്മീരിലെ പരമ്പരാഗത വസ്ത്രമണിഞ്ഞ് യാതൊരു സങ്കോചവും കൂടാതെയാണ് മുത്തശ്ശി മറുപടി നല്‍കുന്നത്. കശ്മീരി ഭാഷയുടെ ഉച്ചാരണത്തോടെ ഇംഗ്ലീഷ് സംസാരിക്കുന്ന മുത്തശ്ശിയെ ഇരുകൈയും നീട്ടിയാണ് സോഷ്യല്‍ മീഡിയ സ്വീകരിച്ചിരിക്കുന്നത്.
കശ്മീരില്‍ എവിടെയുള്ള നിന്നുള്ളതാണ് ഈ മുത്തശ്ശിയെന്ന് അറിയില്ലെങ്കിലും ഉള്‍നാട്ടില്‍നിന്നാണെന്ന സൂചന വീഡിയോ ട്വീറ്ററില്‍ പങ്കുവെച്ചയാള്‍ നല്‍കുന്നുണ്ട്.
'ജീവിതചക്രം!
നമ്മള്‍ കുട്ടിയായിരിക്കുമ്പോള്‍ അവര്‍ നമ്മളെ എങ്ങിനെ സംസാരിക്കണമെന്ന് പഠിപ്പിച്ചു. അതിലും ആരോഗ്യകരമായ കാര്യം പഠനം എന്നത് ജീവിതത്തിലെ മാറ്റമില്ലാത്ത കാര്യമാണെന്നതാണ്'-മുത്തശ്ശിയുടെ വീഡിയോ പങ്കിട്ട് സയീജ് സ്ലീറ്റ് ഷാ പറഞ്ഞു.
54,000-ല്‍ പരമാളുകളാണ് വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. മുത്തശ്ശിയെ അഭിനന്ദിച്ച് ഒട്ടേറെപ്പേര്‍ വീഡിയോയ്ക്ക് കമന്റ് ചെയ്തിട്ടുമുണ്ട്.
Content highlights: english speaking grandma from kashmir takes internet by storm viral video


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..