കണ്ടത് വരന്റെ ചിത്രം മാത്രം, രാജ്യവിഭജനത്തിനിടെ വേര്‍പിരിയല്‍, ഒടുവില്‍ സിനിമാക്കഥ പോലെ ഒത്തുചേരല്‍


2 min read
Read later
Print
Share

മൂന്നു മാസത്തോളം വരന്‍ തന്റെ വിവാഹം ഉറപ്പിച്ച പെണ്‍കുട്ടിയെ തേടി അഭയാര്‍ഥി ക്യാംപുകളില്‍ വരെ എത്തി.

Photo: instagram.com|officialhumansofbombay

പ്രണയം കാലത്തെയും ദേശത്തെയും അതിജീവിക്കുമെന്ന് പറയുന്ന കഥകളും സിനിമകളും നമ്മള്‍ ധാരാളം കണ്ടിട്ടുണ്ടാവും. എന്നാല്‍ ശരിക്കും അത്തരമൊരു അനുഭവത്തെ പറ്റി കേട്ടാലോ. ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ അത്തരമൊരു പ്രണയത്തെ പറ്റിയാണ്.

ഒരു മുത്തശ്ശിയാണ് തന്റെ ജീവിതകഥ പങ്കുവച്ചിരിക്കുന്നത്. 16-ാം വയസ്സിലാണ് അവരുടെ വിവാഹം നിശ്ചയം നടക്കുന്നത്. എന്നാല്‍ അപ്പോള്‍ പ്രതിശ്രുത വരന്റെ ചിത്രങ്ങള്‍ മാത്രമേ അവര്‍ കണ്ടിരുന്നുള്ളൂ. വിവാഹം നടക്കുന്നതിനുമുമ്പു തന്നെ രാജ്യവിഭജനത്തിന്റെ കാലമായി. അതോടെ അന്ന് പെണ്‍കുട്ടിയായിരുന്ന അവര്‍ സിന്ധ് പ്രവിശ്യയില്‍ നിന്ന് കുടുംബത്തോടൊപ്പം അമൃത്സറിലേക്കു ട്രെയിന്‍ കയറി. വിവാഹവും അനിശ്ചിതത്വത്തിലായി. എന്നാല്‍, പെണ്‍കുട്ടിക്ക് ചിത്രങ്ങളിലൂടെ മാത്രം കണ്ട വരന്റെ മുഖം മറക്കാനായില്ല. അയാള്‍ തന്നെ തേടിയെത്തും എന്നായിരുന്നു അവരുടെ പ്രതീക്ഷ. തന്റെ പ്രിയപ്പെട്ടവന് വിഭജനവുമായി ബന്ധപ്പെട്ട ലഹളകളില്‍ എന്തെങ്കിലും അപകടം സംഭവിച്ചോ എന്ന ആശങ്കയും അവര്‍ക്കുണ്ടായിരുന്നു. ഇനി വരനെ കാണാനായില്ലെങ്കിലോ എന്ന് ഭയവും ഏറെ ഉണ്ടായിരുന്നു. ദിവസങ്ങള്‍ പൊയ്‌ക്കൊണ്ടിരുന്നു. ആഴ്ചകളും. എന്നാല്‍ പ്രണയത്തിനും കാത്തിരിപ്പിനും മാത്രം മാറ്റം വന്നില്ല.

എന്നാല്‍ പ്രണയം അവള്‍ക്ക് മാത്രമായിരുന്നില്ല. മൂന്നു മാസത്തോളം വരന്‍ തന്റെ വിവാഹം ഉറപ്പിച്ച പെണ്‍കുട്ടിയെ തേടി അഭയാര്‍ഥി ക്യാംപുകളില്‍ വരെ എത്തി. ഒടുവില്‍ മാസങ്ങള്‍ക്കു ശേഷം പെണ്‍കുട്ടിയെ കണ്ടെത്തി. അങ്ങനെ അവര്‍ ആദ്യമായി നേരില്‍ കണ്ടു.
'എനിക്കറിയാമായിരുന്നു അത് എന്റെ വരന്‍ തന്നെയെന്ന്. ആ മുഖം എന്റെ മനസ്സില്‍ പതിഞ്ഞതാണല്ലോ'- വിഡിയോയില്‍ മുത്തശ്ശി പറയുന്നു.

വിഭജനം കഴിഞ്ഞ് ഒരു വര്‍ഷമായപ്പോള്‍ അവരുടെ വിവാഹം നടന്നു. അവര്‍ക്ക് എട്ടു കുട്ടികളും പിറന്നു. സന്തോഷകരമായ കുടുംബജീവിതം. സ്‌നേഹമായിരുന്നു തങ്ങളുടെ ജീവിതത്തിന്റെ അിടിസ്ഥാനമെന്നും മുത്തശ്ശി.

30 വര്‍ഷം മുന്‍പാണ് മുത്തശ്ശിയുടെ ഭര്‍ത്താവ് മരിച്ചത്. അത് പറയുമ്പോള്‍ മുത്തശ്ശിയുടെ കണ്ണ് നിറയുന്നതും വീഡിയോയില്‍ കാണാം. 'അന്നത്തെ വേദന മറക്കാന്‍ കഴിഞ്ഞിട്ടില്ല. നഷ്ടബോധത്തോടെയാണ് ഇന്നും ജീവിക്കുന്നത്.' അവര്‍ പറയുന്നു. 'അദ്ദേഹത്തിന്റെ ജന്‍മദിനത്തില്‍ എല്ലാ വര്‍ഷവും കുടുംബാംഗങ്ങള്‍ ഒത്തുകൂടും. ഓര്‍മകളുടെ നിറവില്‍ ജന്‍മദിനം ആഘോഷിക്കും. എന്നും ഞാന്‍ നന്ദി പറയാറുണ്ട് ദൈവത്തിന്. അന്നത്തെ കലാപത്തിനിയിലും എന്നെ കണ്ടെത്താന്‍ അദ്ദേഹം സഹിച്ച ത്യാഗങ്ങള്‍ ഞാന്‍ ഓര്‍ക്കാറുണ്ട്. അന്നെന്നെ കണ്ടെത്തിയതുകൊണ്ടാണല്ലോ ഞങ്ങള്‍ക്കു വിവാഹിതരാകാന്‍ കഴിഞ്ഞതും ഒരുമിച്ച് ജീവിക്കാനായതും.' മുത്തശ്ശി തുടരുന്നത് ഇങ്ങനെ. ഇതാണ് യഥാര്‍ഥ സ്‌നേഹമെന്നാണ് മുത്തശ്ശിയുടെ വീഡിയോക്ക് ലഭിച്ച കമന്റുകള്‍.

Content Highlights: Elderly Woman recounts her story of true love during partition

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nivedya. R. Sankar

'കുഞ്ചാക്കോ ബോബനൊപ്പം ചുവടുവയ്ക്കാന്‍ കഴിഞ്ഞത് ഭാഗ്യം';30 ലക്ഷം ഫോളോവേഴ്‌സുള്ള പത്താം ക്ലാസുകാരി

May 18, 2023


athira aneesh

2 min

'കുഞ്ഞിനേയും കൈയില്‍ പിടിച്ച് തൊണ്ടയിടറിയുള്ള പാട്ട്,അതുകേട്ടപ്പോള്‍ മൈക്ക് കൈയിലെടുക്കുകയായിരുന്നു'

Jun 5, 2023


aswathy sreekanth

2 min

'ചിലപ്പോള്‍ ഇഷ്ടമില്ലാത്ത കോസ്റ്റ്യൂമും മേക്കപ്പും ഇടേണ്ടി വരും'-അശ്വതി ശ്രീകാന്ത് പറയുന്നു

Apr 26, 2023

Most Commented