Photo: facebook.com|marionchaygneaudupuy
ചിലരുടെ നന്മനിറഞ്ഞ പ്രവര്‍ത്തികളാണ് മനുഷ്യത്വം മരവിച്ചിട്ടില്ല എന്ന് ലോകത്തെ ഇപ്പോഴും ഓര്‍മിപ്പിക്കുന്നത്. പര്‍വതാരോഹകയും പരിസ്ഥിതിപ്രവര്‍ത്തകയുമായ മാരിയോണ്‍ ചാംങ്‌ന്യൂഡ് ഡുപ്യി ലോകത്തിന് മുന്നില്‍ ഉയര്‍ത്തിപ്പിടിക്കുന്ന സന്ദേശവും ഇതാണ്. എവറസ്റ്റ് കൊടുമുടിയിലെ സഞ്ചാരികളും സാഹസികരും വലിച്ചെറിയുന്ന ടണ്‍കണക്കിന് പാഴ് വസ്തുക്കളാണ് മാരിയോണും സംഘവും വര്‍ഷാവര്‍ഷം നീക്കം ചെയ്യുന്നത്.
2016 ലാണ് മാരിയോണ്‍ ക്ലീന്‍ എവറസ്റ്റ് പ്രോജക്ട് ആരംഭിക്കുന്നത്. 2019 വരെ മൂന്ന് വര്‍ഷം കൊണ്ട് എട്ടര ടണ്‍ മാലിന്യങ്ങളാണ് മാരിയോണും സംഘവും എവറസ്റ്റില്‍ നിന്നും നീക്കം ചെയ്തത്. ഇനി മൊത്തം ഹിമാലയന്‍ മലനിരകളിലേക്കും തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ഇവരുടെ തീരുമാനം.
മുപ്പത്തൊമ്പതുകാരിയായ മാരിയോണ്‍ മൂന്നു തവണ എവറസ്റ്റ് കീഴടക്കിയിട്ടുണ്ട്. 'എവറസ്റ്റ് കീഴടക്കുക എന്നത് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിന്റെ വിജയം കൂടിയാണ്. 2013 ല്‍ എവറസ്റ്റിന് മുകളിലെത്തിയപ്പോഴാണ് മുപ്പത് വര്‍ഷമായി മനുഷ്യര്‍ തുടരുന്ന വിജയയാത്രകള്‍ എവറസ്റ്റിനെ എത്ര മോശമായി ബാധിക്കുന്നു എന്ന് കാണാനായത്. പത്ത് ടണ്ണോളം മാലിന്യങ്ങള്‍ എവറസ്റ്റിന് മുകള്‍ ഭാഗത്ത് തന്നെ ഞാന്‍ കണ്ടു. എന്നെ ഞെട്ടിക്കുന്ന അറിവായിരുന്നു അത്.' പ്രകൃതിസംരക്ഷണത്തിനായി ഫൗണ്ടേഷന്‍ യെവെസ് റോജര്‍ നല്‍കുന്ന അവാര്‍ഡ് ഏറ്റുവാങ്ങി മാരിയോണ്‍ പറഞ്ഞത് ഇങ്ങനെ.
17 വര്‍ഷമായി മൗണ്ടന്‍ ഗൈഡായി പ്രവര്‍ത്തിക്കുകയാണ് മാരിയോണ്‍. പ്രാദേശിക അധികൃതരും പ്രദേശവാസികളുമാണ് മാരിയോണിന്റെ സഹായികള്‍. അവര്‍ 50 യാക്കുകളെയാണ് മാലിന്യങ്ങള്‍ നീക്കാനായി മാരിയോണിന് വിട്ടുനല്‍കിയത്.
ഹിമാലയ മലനിരകളിലെ ജലമാണ് അവിടുത്തെ പ്രദേശവാസികളുടെ പ്രധാന ആശ്രയം. സഞ്ചാരികള്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് ഇവരുടെ ജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്. ഇതും തടയാന്‍ മാരിയോണും സംഘവും ലക്ഷ്യമിടുന്നുണ്ട്.
Content Highlights: Eco-Friendly Alpinist And Her Team Clean Up 8.5 Tons Of Waste On Mount Everest


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..