instagram.com|_artist.doctor
മെഡിസിന്‍ പഠനത്തിന്റെ ഇടവേളകളെ ചിത്രരചനയിലൂടെ ആഹ്ലാദകരമാക്കുകയാണ് ശീതള്‍. 'ആര്‍ട്ടിസ്റ്റ് ഡോക്ടര്‍' എന്ന ശീതളിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന് ഒട്ടേറെയുണ്ട് ഫോളോവേഴ്‌സ്. 'ഡോക്ടര്‍ ഔട്ട്സൈഡ് ആര്‍ട്ടിസ്റ്റ് ഇന്‍സൈഡ്' എന്നതാണ് ഇന്‍സ്റ്റിയിലെ ബയോയിലുള്ളത്.
തൊടുപുഴ അല്‍ അസര്‍ മെഡിക്കല്‍ കോളേജില്‍ നാലാം വര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ഥിനിയാണ്. കോവിഡിനെത്തുടര്‍ന്നു വീട്ടില്‍ ലോക്ഡൗണിലായപ്പോള്‍ വീടിന്റെ ഭിത്തിതന്നെ കാന്‍വാസാക്കി മാറ്റി.

വീടിന്റെ ഭിത്തിയില്‍ വരച്ച രണ്ടുമീറ്റര്‍ ഉയരമുള്ള കഥകളി ചുമര്‍ച്ചിത്രം ശീതളിന് അംഗീകാരവും നേടിക്കൊടുത്തു. ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോഡും ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോഡുമാണ് ഇതിലൂടെ ലഭിച്ചത്. അക്രിലിക് പെയിന്റ് ഉപയോഗിച്ചാണ് കഥകളി ചിത്രം വരച്ചത്.
ആരുടെയും കീഴില്‍ ചിത്രരചന പഠിച്ചിട്ടില്ല. നൈസര്‍ഗികമായ വാസനയില്‍ വിരിയുന്നതാണ് ഓരോ ചിത്രവും. പെന്‍സില്‍ ചിത്രരചനയോടാണ് ഏറെയിഷ്ടം. പോര്‍ട്രെയിറ്റുകള്‍ വരയ്ക്കുന്നതിനോടുമുണ്ട് ഇത്തിരി ഇഷ്ടക്കൂടുതല്‍. ഇഷ്ട നടന്‍മാരുടെയൊക്കെ പോര്‍ട്രെയിറ്റുകള്‍ ഒട്ടേറെ വരച്ചിട്ടുണ്ട്. ആവശ്യമുള്ളവര്‍ക്ക് പോര്‍ട്രെയിറ്റുകള്‍ വരച്ചുനല്‍കുകയും ചെയ്യും.

മെഡിസിന്‍ പഠനത്തിന്റെ തിരക്കുകള്‍ക്കിടയില്‍ ഇതെങ്ങനെ സാധിക്കുന്നുവെന്നതിന് 'പഠനത്തിന്റെ ഇടവേളകളിലെ സന്തോഷമാണ് ചിത്രരചന' എന്നായിരുന്നു ശീതളിന്റെ മറുപടി. വര തുടരുമെന്നും ഡോക്ടര്‍ ആര്‍ട്ടിസ്റ്റ് കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന-ജില്ലാ സ്‌കൂള്‍ കലോത്സവങ്ങളില്‍ നൃത്തത്തില്‍ മിന്നും താരമായിരുന്നു ശീതള്‍. ജില്ലാതലത്തില്‍ ഹാട്രിക് നേട്ടം സ്ഥന്തമാക്കിയിട്ടുണ്ട്. ആര്‍.എല്‍.വി. ഉണ്ണികൃഷ്ണന്റെ കീഴിലാണ് നൃത്തം പഠിച്ചത്. സമയം കിട്ടുമ്പോള്‍ ഇപ്പോഴും നൃത്തപരിപാടിക്കു പോകാറുണ്ട്.
ഹൈക്കോടതിയില്‍ അഭിഭാഷക ക്ലാര്‍ക്കായ എളമക്കര ഒസ്ലോ ഹൗസില്‍ രമേഷിന്റെയും സുനിതയുടെയും മകളാണ്. അനുരാഗും അവിന്‍ രാഗുമാണ് സഹോദരങ്ങള്‍.
Content Highlights: Dr. sheetal Ramesh Asia book of records an artist doctor


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..