.
അരുമമൃഗങ്ങളോടൊപ്പമുള്ള നിമിഷങ്ങളെല്ലാം ഹൃദ്യമാണ്. അവര്‍ തങ്ങളെ പോറ്റുന്നവരോട് കാണിക്കുന്ന സ്‌നേഹവും ആത്മാര്‍ത്ഥതയും അത്രയും ആഴത്തിലുള്ളതാണ്. വളര്‍ത്തുനായ്ക്കള്‍ തന്റെ വീട്ടിലുള്ളവരോട് കാണിക്കുന്ന സ്‌നേഹത്തിന്റെ അളവ് അത്രയും തീവ്രമാണ്.
അതു മനസിലാകുന്ന നിരവധി വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. തന്റെ വീട്ടിലുള്ളവരെ സംരംക്ഷിക്കാനും അവരോട് ചേര്‍ന്ന് നില്‍ക്കാനും പ്രത്യേക കഴിവുള്ള ജീവി നായ തന്നെയാണെന്ന് എടുത്തുപറയേണ്ടതുണ്ട്. അത്തരത്തിലൊരു നായയുടെ വീഡിയോയാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലൂടെ വൈറലായിരിക്കുന്നത്.
ഒരു വളര്‍ത്തുനായ വീട്ടിലുള്ള കുട്ടിയോട് കാണിക്കുന്ന സ്‌നേഹവും കരുതലുമാണ് വീഡിയോയെ ഹൃദ്യമാക്കുന്നത്. മോമോ എന്ന പേരുള്ള കോപ്പര്‍ സ്പാനിയല്‍ ഇനത്തില്‍പ്പെട്ട നായയാണ് വീഡിയോയിലുള്ളത്. മോമോയുടെ സ്വന്തം ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വീട്ടിലെ ചെറിയ പെണ്‍കുട്ടിയും മോമയും തമ്മിലുള്ള അടുപ്പം എത്രയെന്ന് വീഡിയോ കണ്ടാല്‍ മനസിലാകും.ഈ പെണ്‍കുട്ടിയെ വഴക്ക് പറയുന്നതായും തല്ലുന്നതായും അഭിനയിക്കുകയാണ് അവളുടെ അമ്മ. ഇത് കണ്ടപ്പോള്‍ മോമോയ്ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല.
അവര്‍ തന്നെ പറ്റിക്കുകയാണെന്ന് മോമയ്ക്ക് അറിയില്ല. മോമോ വഴക്കും അടിയുമെല്ലാം കണ്ട് ആശങ്കയിലാകുന്നതും, എന്ത് ചെയ്യണമെന്നറിയാതെ ഏതാനും സെക്കന്‍ഡുകള്‍ നില്‍ക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.
തുടര്‍ന്ന് തനിക്ക് ആകുന്നവിധം അമ്മയെ തടയുകയും പ്രതിരോധിക്കുകയും ചെയ്യുന്നുണ്ട്. ഇത് കണ്ട് അമ്മയ്ക്കും മകള്‍ക്കും ചിരി വരുന്നതായും വീഡിയോയില്‍ കാണാം
നായ്ക്കള്‍ ഇങ്ങനെ തന്നെയാണ്,ഉടമസ്ഥരെ എങ്ങനെയും കാക്കുമെന്നും ഭാഗ്യവതിയാണ് ഈ പെണ്‍കുട്ടിയെന്നുമെല്ലാം വീഡിയോ കണ്ടവര്‍ കമന്റിട്ടു.സഹോദരീ ഞാന്‍ എല്ലായ്‌പ്പോഴും നിന്നോടൊപ്പമുണ്ടാകും എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.
Content Highlights: dog,dog lover, cocker spaniel,pet,pet video
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..