മുറി വൃത്തിയാക്കാനും ചായ കൊടുക്കാനുമെത്തി, ഇപ്പോള്‍ ഡോക്ടറുടെ ഭര്‍ത്താവ്; മനോഹരമായൊരു പ്രണയകഥ


ഡോ കിശ്വർ സാഹിബയും ഷെഹ്‌സാദും | Photo: Yotube/ Mera Pakistan

പ്രണയത്തിന് കണ്ണും മൂക്കും ഒന്നുമില്ലെന്ന് പറയുന്നത് നമ്മള്‍ കേട്ടിട്ടില്ലേ. പലപ്പോഴും സിനിമകളില്‍ ഇത്തരം മനോഹരമായ പ്രണയകഥകള്‍ നമ്മള്‍ കണ്ടിട്ടുമുണ്ടാകും. ജാതി, മതം, നിറം, ലിംഗം, സാമ്പത്തിക നില എന്നിങ്ങനെയുള്ള വേര്‍തിരിവുകളൊന്നും ഇല്ലാതെ പരസ്പരം പ്രണയിക്കുന്ന രണ്ടുപേര്‍.

അത്തരത്തില്‍ മനോഹരമായ ഒരു പ്രണയ കഥയാണ് പാകിസ്താനില്‍ നിന്നുള്ള യുട്യൂബ് ചാനലായ 'മേരാ പാകിസ്താന്‍' ലോകത്തിന് മുന്നിലെത്തിച്ചത്. ദിപല്‍പൂരില്‍ ക്ലിനിക് നടത്തുന്ന ഡോക്ടറും അവിടുത്തെ ശുചീകരണ തൊഴിലാളിയും തമ്മിലുള്ള പ്രണയം. ഡോ കിശ്വര്‍ സാഹിബയും ഷെഹ്‌സാദുമാണ് ഈ കഥയിലെ നായികയും നായകനും. പ്രണയത്തിനൊടുവില്‍ ഇരുവരും വിവാഹിതരാകുകയും ചെയ്തു.

കിശ്വര്‍ ജോലി ചെയ്തിരുന്ന ക്ലിനിക്കിലെ ശുചീകരണ തൊഴിലാളി ആയിരുന്നു ഷെഹ്‌സാദ്. ക്ലിനിക്കിലെ തന്റെ മുറി വൃത്തിയാക്കാന്‍ എത്തിയപ്പോഴായിരുന്നു കിശ്വര്‍ ആദ്യമായി ഷെഹ്‌സാദിനെ കാണുന്നത്. അവിടെയുള്ള മൂന്ന് ഡോക്ടര്‍മാര്‍ക്ക് ചായ കൊടുക്കുന്നതും ഷെഹ്‌സാദിന്റെ ജോലിയായിരുന്നു. അങ്ങനെ ഇരുവരും പതിവായി കാണാന്‍ തുടങ്ങി.

ഒരു ദിവസം ഡോക്ടര്‍ കിശ്വര്‍, ഷെഹ്‌സാദിന്റെ ഫോണ്‍ നമ്പര്‍ ചോദിച്ചുവാങ്ങി. അതിനുശേഷം ഫോണിലൂടെ പരസ്പരം അറിയാന്‍ തുടങ്ങി. ഒരു ദിവസം ഷെഹ്‌സാദിന്റെ വാട്‌സ്ആപ്പ് സ്റ്റാറ്റസിന് കിശ്വര്‍ ലൈക്ക് മെസ്സേജ് റിപ്ലൈ നല്‍കി. ശേഷം കിശ്വര്‍ തന്റെ മനസ് തുറന്നു. ഇഷ്ടമാണെന്ന് ഷെഹ്‌സാദിനെ അറിയിച്ചു.

എന്നാല്‍ ഇതുകേട്ടപ്പോള്‍ ഷെഹ്‌സാദ് അമ്പരന്നുപോയി. ഒരു ഡോക്ടര്‍ക്ക് തന്നോട് പ്രണയം തോന്നുമെന്ന് ഷെഹ്‌സാദ് സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല. തുടര്‍ന്ന് തനിക്ക് പനി പോലും പിടിച്ചുവെന്നും ഷെഹ്‌സാദ് യുട്യൂബ് ചാനലില്‍ പറയുന്നു.

ഷെഹ്‌സാദിന്റെ വ്യക്തിത്വമാണ് തന്നെ ആകര്‍ഷിച്ചതെന്നും അങ്ങനെയൊരാളെ നഷ്ടപ്പെടുത്താന്‍ മനസ് അനുവദിച്ചില്ലെന്നുമാണ് കിശ്വര്‍ പറയുന്നത്. വളരെയധികം ആലോചിച്ചെടുത്ത തീരുമാനമാണ് ഇതെന്നും കിശ്വര്‍ പറയുന്നു.

എന്നാല്‍ ഇരുവരും വിവാഹിതരായതോടെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ പരിഹസിക്കാന്‍ തുടങ്ങി. ഇതോടെ ആ ക്ലിനിക്കിലെ ജോലി ഇരുവരും ഉപേക്ഷിച്ചു. ഇനി സ്വന്തമായൊരു ക്ലിനിക് തുടങ്ങാനാണ് പദ്ധതി. ഇരുവരും സ്വന്തമായൊരു യുട്യൂബ് ചാനലും തുടങ്ങിയിട്ടുണ്ട്. ജീവിതത്തിലെ പ്രിയപ്പെട്ട നിമിഷങ്ങളാണ് ആ ചാനലില്‍ കിശ്വറും ഷെഹ്‌സാദും പങ്കുവെയ്ക്കുന്നത്.

Content Highlights: doctor in pakistan marries house keeping staff member viral love story

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented