അമ്മയുടെ ഈ മെഡല്‍ 10 മാസം പ്രായമായ ഇരട്ടക്കുട്ടികള്‍ക്ക്; അഭിമാനിക്കുന്നുവെന്ന് കാര്‍ത്തിക്


കബീര്‍, സിയാന്‍ എന്നിങ്ങനെ ഇരട്ടക്കുട്ടികള്‍ക്കു ജന്മംനല്‍കിയ ദീപികയുടെ കളിക്കളത്തിലേക്കുള്ള മടങ്ങിവരവ് ഒരുപാട് സ്ത്രീകള്‍ക്ക് ആത്മവിശ്വാസത്തിലേക്കുള്ള വാതില്‍തുറക്കല്‍കൂടിയാണ്.

ദീപിക പള്ളിക്കൽ വെങ്കല മെഡലുമായി/ ദീപിക ഭർത്താവ് ദിനേശ് കാർത്തിക്കിനൊപ്പം | Photo: instagram/ dipika pallikal

'നീ വളരെ നന്നായി കളിച്ചു, നിന്നെയോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു'-കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്‌ക്വാഷ് മിക്‌സഡ് ഡബിള്‍സില്‍ ദീപിക പള്ളിക്കല്‍ വെങ്കലം നേടിയപ്പോള്‍ ഭര്‍ത്താവും ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ ദിനേശ് കാര്‍ത്തിക് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ കുറിച്ച വരികളാണിത്. ഇരട്ടക്കുട്ടികളുടെ അമ്മയായി പത്തു മാസം പോലും പൂര്‍ത്തിയാകുംമുമ്പാണ് ബെര്‍മിങ്ഹാമില്‍ ദീപിക മത്സരത്തിനെത്തിയത്. ഭാര്യയെക്കുറിച്ചോര്‍ത്ത് കാര്‍ത്തിക് അഭിമാനിക്കുന്നതും അതുകൊണ്ടുതന്നെയാണ്.

കാര്‍ത്തിക്കിന്റെ താളംതെറ്റിയ കുടുംബ ജീവിതത്തിലേക്ക് ഒരു മാലാഖയെപ്പോലെ കടന്നുവളാണ് ദീപിക. റിക്കി പോണ്ടിങ്ങിന്റെ ജീവിതത്തില്‍ റിയാനയെപ്പോലെ, ആന്ദ്രേ അഗാസിയുടെ ജീവിതത്തില്‍ സ്റ്റെഫി ഗ്രാഫിനെപ്പോലെ ഒരാള്‍. ആദ്യ വിവാഹ ബന്ധം തകര്‍ന്നതിന്റെ വിഷാദത്തിലും നിരാശയിവും ജീവിച്ചിരുന്ന കാര്‍ത്തിക്കിന് ദീപിക ആശ്വാസമായി മാറുകയായിരുന്നു. ഇതോടെ പതുക്കെ കാര്‍ത്തിക് തന്റെ പ്രൊഫഷണല്‍ കരിയറിലും തിരിച്ചുവരാനൊരുങ്ങി. സമീപകാലത്ത് ത്രില്ലര്‍ ഫിനിഷിങ്ങുകള്‍കണ്ട് കായികപ്രേമികളുടെ ഹൃദയത്തിലിടം നേടി. അതിന്റെ ക്രെഡിറ്റിന്റെ ഒരു ഭാഗം ദീപികയ്ക്കു കൂടി അവകാശപ്പെട്ടതാണ്. ഭര്‍ത്താവിന്റെ ആത്മവിശ്വാസമായി അവള്‍ നിലകൊണ്ടു.

അതുപോലെ ഗര്‍ഭിണിയായ ശേഷം കളിക്കളത്തില്‍ നിന്നു വിട്ടുനിന്ന ദീപികയുടെ തിരിച്ചുവരവിന് കൈത്താങ്ങായി കാര്‍ത്തിക്കും ഒപ്പംനിന്നു. ഇതോടെ ഇരട്ടക്കുട്ടികളുടെ അമ്മയായിയൊക്കെ നില്‍ക്കുമ്പോഴും കളിക്കളത്തില്‍ വിസ്മയവിജയങ്ങള്‍ അവള്‍ക്ക് സ്വന്തമാക്കാനായി.

അമ്മയായി ആറു മാസം പോലും പൂര്‍ത്തിയാകുന്നതിനുമുമ്പേ ലോകചാമ്പ്യന്‍ഷിപ്പിനായി കളിക്കളത്തില്‍ തിരിച്ചെത്തിയ ദീപിക ആ വിജയയാത്രയുടെ തുടര്‍ച്ചയാണ് കോമണ്‍വെല്‍ത്ത് ഗെയിംസിലും അടയാളപ്പെടുത്തിയത്. സൗരവ് ഘോഷാലിനൊപ്പം മിക്‌സഡ് ഡബിള്‍സില്‍ വെങ്കലം നേടിയ ദീപിക നേരത്തേ ഗ്ലാസ്‌കോയില്‍നടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ രണ്ട് സ്വര്‍ണമാണ് നേടിയത്.

കബീര്‍, സിയാന്‍ എന്നിങ്ങനെ ഇരട്ടക്കുട്ടികള്‍ക്കു ജന്മംനല്‍കിയ ദീപികയുടെ കളിക്കളത്തിലേക്കുള്ള മടങ്ങിവരവ് ഒരുപാട് സ്ത്രീകള്‍ക്ക് ആത്മവിശ്വാസത്തിലേക്കുള്ള വാതില്‍തുറക്കല്‍കൂടിയാണ്.

''അമ്മയായ എനിക്ക് കളിക്കളത്തില്‍ പഴയ ഫോമില്‍ കളിക്കാനാകില്ലെന്നാണ് പലരും പറഞ്ഞത്. അതൊക്കെ അവരുടെ മാത്രം വിശ്വാസമായിരുന്നു. കാലിലെ പരിക്കുമൂലം ഏറെ വിഷമിച്ച ഞാന്‍ മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് സ്‌ക്വാഷിന്റെ ലോകത്തേക്കു തിരിച്ചെത്തിയത്. ഭര്‍ത്താവ്, മക്കള്‍, കുടുംബം ഇതൊക്കെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളാണ്. എന്നാല്‍, ഇതൊക്കെ വന്നുചേരുമ്പോഴും സ്വന്തം സ്വപ്നങ്ങളെയും കരിയറിനെയും കൈവിടാതിരിക്കാനും ശ്രദ്ധിക്കണം. അല്പം പ്രയാസമുള്ള കാര്യമാണെങ്കിലും നമ്മുടെ സ്വപ്നങ്ങള്‍ തീവ്രമാണെങ്കില്‍ അതിലേക്കുതന്നെ നമ്മള്‍ തിരിച്ചെത്തും.'' -ദീപികയുടെ വാക്കുകളില്‍ അവളുടെ സ്വപ്നത്തിന്റെ നിറങ്ങളത്രയുമുണ്ടായിരുന്നു.

Content Highlights: dinesh karthiks sweet gesture for wife dipika pallikal after she wins bronze cwg 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented