'വധുവിന്റെ അമ്മയാണോ?' എന്ന് ട്രോളുകൾ, സ്റ്റീരിയോടൈപ്പുകളെ പൊളിച്ചടുക്കി നിയതി; ചിത്രങ്ങൾ


നിയതിയുടെ വിവാഹമാണ് വ്യത്യസ്തമായ കാരണത്താൽ ചർച്ചയിൽ നിറയുന്നത്.

നിയതി വിവാഹദിനത്തിൽ | Photos: instagram.com|maakasamdilipjoshi

പെർഫെക്റ്റ് ലുക്കിലായിരിക്കണം വധു വേദിയിൽ എത്തേണ്ടതെന്ന വിവാഹ സങ്കൽപങ്ങൾ പുലർത്തുന്നവർ ഇന്നുമുണ്ട്. അത്തരം സ്റ്റീരിയോടൈപ്പുകളെ പൊളിച്ചടുക്കിയ ഒരു വിവാഹമാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ നിറയുന്നത്. നടൻ ദിലീപ് ജോഷിയുടെ മകൾ നിയതിയുടെ വിവാഹമാണ് വ്യത്യസ്തമായ കാരണത്താൽ ചർച്ചയിൽ നിറയുന്നത്.

ബുധനാഴ്ചയായിരുന്നു നിയതിയുടെ വിവാഹം. പരമ്പരാ​ഗത ​ഗുജറാത്തി ആചാര പ്രകാരമാണ് നിയതി വിവാഹിതയായത്. എന്നാൽ വേദിയിലെത്തിയ വധുവിന്റെ മുടിയിഴകളുടെ നിറമാണ് പലരെയും അതിശയിപ്പിച്ചത്. തന്റെ നരച്ച മുടിയിഴകൾ മറയ്ക്കുകയോ കളർ ചെയ്യുകയോ ചെയ്യാതെയാണ് നിയതി വധുവായി ഒരുങ്ങിയത്.

സ്ഥിരം വധൂ സങ്കൽപങ്ങളെ തിരുത്തിയ നിയതി വിമർശനങ്ങളും നേരിടുകയുണ്ടായി. ഇത്ര അണിഞ്ഞൊരുങ്ങിയിട്ടും എന്തുകൊണ്ട് നിയതി നര മറച്ചില്ല എന്നും വിവാഹ​ദിനത്തിലെങ്കിലും മുടി കളർ ചെയ്യാമായിരുന്നു എന്നും ഇപ്പോൾ കണ്ടാൽ വധുവിന്റെ അമ്മയെപ്പോലെ ഉണ്ട് എന്നുമൊക്കെ കമന്റുകൾ ഉയർന്നു.

എന്നാൽ വിമർശകർക്കൊപ്പം നിയതിയുടെ തീരുമാനത്തെ അഭിനന്ദിക്കുന്നവരും ഉണ്ട്. മനോഹരമായ ചിത്രങ്ങൾ എന്നും നര മറയ്ക്കാതെ ന്യൂനതകളെ പുൽകിയതിന് നന്ദി എന്നും അവനവനിൽ‌ വിശ്വസിച്ച് ആത്മവിശ്വാസത്തോടെ മുന്നോട്ടു പോവുക എന്നതാണ് യഥാർഥ സൗന്ദര്യമെന്ന് നിയതി തെളിയിച്ചു എന്നും ആളുകൾ എന്തു വിചാരിക്കുമെന്ന് ആകുലപ്പെടാത്തവർ ഇന്നും ഉണ്ട് എന്നതിൽ അഭിമാനിക്കുന്നു എന്നുമൊക്കെ പോകുന്നു അനുകൂലിക്കുന്നവരുടെ കമന്റുകൾ.

Content Highlights: dilip joshi daughter niyati wedding, grey hair on wedding, breaking stereotypes


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented