'ഒരുങ്ങാന്‍ ഇഷ്ടമുള്ള അമ്മയുള്ളപ്പോള്‍ മറ്റൊരാളെന്തിന്'; മകന്റെ ഡിസൈനുകള്‍ക്ക് മോഡലായി 72-കാരി


സുജിത സുഹാസിനി

ഫാഷന്‍ സങ്കല്‍പങ്ങളിലെ വാര്‍പ്പുമാതൃകകളെ പൊട്ടിച്ചെറിഞ്ഞുകൊണ്ടാണ് രാജീവ് തന്റെ ഹാന്‍ഡ്ലൂം വസ്ത്രങ്ങള്‍ക്ക് അമ്മയെ മോഡലാക്കിത്തുടങ്ങിയത്.

രാജീവ് ഡിസൈൻ ചെയ്ത വസ്ത്രത്തിൽ അമ്മ രമണി/രാജീവ് പീതാംബരനും രമണിയും | Photo: Special Arrangement

'വൈറ്റ് ഷര്‍ട്ടിനൊപ്പമണിഞ്ഞ പച്ചയും മഞ്ഞയും നിറഞ്ഞ ഹാന്‍ഡ് ലൂം സാരിയണിഞ്ഞ് അവര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ്. ടെറാക്കോട്ട ജൂവലറിയും ചുവന്ന വലിയ പൊട്ടും രമണി പീതാംബരനെ കൂടുതല്‍ സുന്ദരിയാക്കിയിരുന്നു'. മകന്‍ രാജീവ് പീതാംബരന്‍ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ക്ക് മോഡലാണ് ഈ 72 വയസുകാരിയമ്മ.

ഫാഷന്‍ സങ്കല്‍പങ്ങളിലെ വാര്‍പ്പുമാതൃകകളെ പൊട്ടിച്ചെറിഞ്ഞുകൊണ്ടാണ് രാജീവ് തന്റെ ഹാന്‍ഡ്ലൂം വസ്ത്രങ്ങള്‍ക്ക് അമ്മയെ മോഡലാക്കിത്തുടങ്ങിയത്. ടോപ് മോഡലുകളെ കടത്തിവെട്ടുന്ന ഷാര്‍പ്നെസും ആറ്റിറ്റിയൂഡുമുണ്ട് ഈ സൂപ്പര്‍ മോഡലിന്.

ആലപ്പുഴയിലെ സാധാരണവീട്ടില്‍ കൃഷിപ്പണി ചെയ്താണ് രമണിയും ഭര്‍ത്താവ് പീതംബരനും മകനെ ഫാഷന്‍ ഡിസൈനിങ് പഠിക്കാന്‍ വിട്ടത്. മുംബൈ നിഫ്റ്റില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി രാജീവ് തിരച്ചെത്തിയും അച്ഛന്റെ മരണവും അവരെ ജീവിതത്തില്‍ ഒറ്റയ്ക്കാക്കിക്കളഞ്ഞു. കൃഷിപ്പണിയും നാടും വിട്ടു രാജീവിനൊപ്പം രമണിയും കൊച്ചിയിലേയ്ക്ക് ജീവിതം പറിച്ചുനട്ടു. എന്നാല്‍ അതൊരു പുതിയ ജന്മത്തിലേയ്ക്കുള്ള കാല്‍വെയ്പായിരുന്നുവെന്ന് രമണിയും അറിഞ്ഞിരുന്നില്ല.

രാജീവും അമ്മ രമണിയും/ രമണി മറ്റു മോഡലുകള്‍ക്കൊപ്പം | Photo: Special Arrangement

സുസ്ഥിര ഫാഷനും എക്കോ ഫ്രണ്ട്ലി വസ്ത്രങ്ങളും തുടങ്ങിയ വിഷയത്തില്‍ തത്പരനായ രാജീവിന് അമ്മയായിരുന്നു എല്ലാത്തിനും പ്രചോദനം. അതുപോലെ അമ്മയെ തന്നെ മോഡലാക്കിയുള്ള അയാളുടെ ഡിസൈനര്‍ വസ്ത്രങ്ങള്‍ക്കും ആരാധകരേറി.

അതിര്‍വരമ്പുകള്‍ നിശ്ചയിച്ചതാര്

അമ്മയെ മോഡലാക്കുകയെന്നത് വളരെ ആലോചിച്ചെടുത്ത തീരുമാനമാണെന്ന് രാജീവ് പറയുന്നു. സൗന്ദര്യസങ്കല്‍പങ്ങളെക്കുറിച്ച് വളരെ വികലമായ കാഴ്ചപ്പാടാണ് നമ്മുക്ക് ചുറ്റുമുള്ളത്. എല്ലാം സൗന്ദര്യമുള്ളതാണ,് എല്ലാവരും സ്പെഷ്യലാണ്-പതിവ് ചിന്തകളില്‍ നിന്നും മാറി ചിന്തിക്കണമെന്ന തോന്നലാണ് പ്രായമുള്ള അമ്മയെ മോഡലിങ്ങിലേയ്ക്ക് കൊണ്ടുവരുന്നത്. ഒരുങ്ങാനും ഫോട്ടോയെടുക്കാനും അമ്മയ്പ്പോളും ഇഷ്ടമാണ്.

നമുക്ക് ചുറ്റുമുള്ളവരും ഇത്തരത്തില്‍ സമൂഹത്തെ പേടിച്ച് സ്വപ്നങ്ങളില്‍ ഒളിപ്പിച്ചുവെച്ചവരായിരിക്കും. അതിനൊക്കെയൊരു മാറ്റമുണ്ടാക്കണമെന്നതാണ് ഒരു ഡിസൈനര്‍ എന്ന നിലയിലെന്റെ കര്‍ത്തവ്യമെന്ന് കരുതുന്നു-രാജീവ് പറഞ്ഞു.

ഗുജറാത്തിലെ കച്ചില്‍ നിന്നുള്ള കാല കോട്ടണ്‍ (ഓര്‍ഗാനിക് കോട്ടണ്‍) ഉപയോഗിച്ചാണ് നിലവില്‍ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നത്. ഇതുപോലുള്ള ഇന്ത്യയുടെ തനതായ തുണിത്തരങ്ങളെ പ്രോത്സാഹിക്കാന്‍ കഴിയുന്നത് ചെയ്യണമെന്നാണ് ആഗ്രഹം.

രമണി | Photo: Special Arrangement

നിഴലും വെളിച്ചവും

1842-ല്‍ ഇംഗ്ലണ്ടില്‍ പ്രചാരത്തിലിരുന്ന സൈനോടൈപ്പെന്ന പ്രിന്റിങ് രീതിയില്‍ രാജീവ് ഗവേഷണവും പഠനവും ഇതിനോടൊപ്പം നടത്തുന്നു. ഡാര്‍ക്ക് റൂമിലും പിന്നീട് സൂര്യപ്രകാശത്തിലും പ്രത്യേക സമയമെടുത്ത് ചെയ്യുന്ന ഒരു പ്രിന്റിങ് രീതിയാണിത്. ഇന്ത്യയില്‍ അധികം പേര്‍ക്കറിയാത്ത, എന്നാല്‍ വിദേശരാജ്യങ്ങളില്‍ സുപരിചിതമായ ഈ പഴയ പ്രിന്റിങ് രീതിയിലും രാജീവ് തന്റെ കഴിവ് തെളിയിച്ചുകഴിഞ്ഞു.

ചെന്നെ ഫോട്ടോ ബിനാലെയിലും ഇറ്റലിയിലും ലണ്ടനിലും ഡിജിറ്റല്‍ ഗാലറികളിലും രാജീവിന്റെ പ്രിന്റിങ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മകന്റെ ഡിസൈനിങ്ങിലും ഗവേഷണത്തിലും കൂട്ടായി അമ്മ രമണിയും ഒപ്പമുണ്ട്.

എന്നെക്കാള്‍ ചെറുപ്പമുള്ള അമ്മയാണ് എന്റ പ്രചോദനം, കോയമ്പത്തൂരിലേയ്ക്കുള്ള അടുത്ത യാത്രയ്ക്കുള്ള ഒരുക്കത്തിലാണ് ഞങ്ങള്‍-രാജീവ് ചിരിച്ചുകൊണ്ടു പറയുന്നു. കാക്കനാട് ഈസ്റ്റേണ്‍ വില്ലാസിലാണ് താമസം.

Content Highlights: designer rajeev peethambaran.and his model mother ramaniyamma


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented